ഡബ്ലിനിൽ 35 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഡബ്ലിനില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 35 കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സംഘടിത കുറ്റകൃത്യം നടത്തുന്നവരെ ലക്ഷ്യമിട്ട് National Drugs and Organised Crime Bureau, Raheny and Coolock District Drug Units, Raheny District Crime Unit, Revenue Customs Service എന്നിവര്‍ സംയുക്തമായി നടത്തിയ റെയ്ഡിലാണ് 750,000 യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു.