ഡബ്ലിനിൽ 1.63 മില്യൺ യൂറോയുടെ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

ഡബ്ലിനില്‍ 1.63 മില്യണ്‍ യൂറോയുടെ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സംഘങ്ങളെ ലക്ഷ്യമിട്ട് Garda National Drugs and Organised Crime Bureau (GNDOCB), റവന്യൂ വകുപ്പ് എന്നിവര്‍ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച Clondalkin പ്രദേശത്ത് ഒരു വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ച ഗാര്‍ഡ, 155 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. 35 കിലോ ഹെര്‍ബല്‍ കഞ്ചാവും കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്ന 33-കാരനെ അറസ്റ്റ് ചെയ്തതായും, ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഗാര്‍ഡ അറിയിച്ചു.

പൂച്ചട്ടികളിൽ വളർത്തിയ 85 കഞ്ചാവ് ചെടികളടക്കം 2 ലക്ഷം യൂറോയുടെ കഞ്ചാവുമായി നാല് പേർ പിടിയിൽ

പോട്ടുകളില്‍ വളർത്തിയ ചെടികളടക്കം 2 ലക്ഷത്തിലേറെ യൂറോയുടെ കഞ്ചാവുമായി സ്ലൈഗോയില്‍ നാല് പുരുഷന്മാര്‍ അറസ്റ്റില്‍. Ballymote പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് 68,000 യൂറോ വിലവരുന്ന 85 കഞ്ചാവ് ചെടികള്‍, 140,000 യൂറോ വിപണിമൂല്യമുള്ള കഞ്ചാവ് ഇലകള്‍ എന്നിവ ഗാര്‍ഡ പിടികൂടിയത്. 30-ലേറെ പ്രായമുള്ള രണ്ട് പേരെയും, 40-ലേറെ പ്രായമുള്ള വേറെ രണ്ട് പേരെയും അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇവരെ ഗാര്‍ഡ സ്റ്റേഷനുകളില്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാര്‍ഡ വക്താവ് അറിയിച്ചു.

അയലണ്ടിൽ വീണ്ടും കഞ്ചാവ് വേട്ട; 460,000യൂറോയുടെ കഞ്ചാവുമായി കാർലോയിൽ ഒരാൾ പിടിയിൽ

കാര്‍ലോയില്‍ 460,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പ്രദേശത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന മയക്കുമരുന്ന് വാട്ടയുമായി ബന്ധപ്പെട്ട് കാര്‍ലോ ഡിറ്റക്ടീവ് കൗണ്‍സില്‍ M9-ല്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇയാളെ മയക്കുമരുന്ന് കടത്ത് നിരോധന നിയമപ്രകാരം കാര്‍ലോ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.