അയലണ്ടിൽ വീണ്ടും കഞ്ചാവ് വേട്ട; 460,000യൂറോയുടെ കഞ്ചാവുമായി കാർലോയിൽ ഒരാൾ പിടിയിൽ

കാര്‍ലോയില്‍ 460,000 യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍. പ്രദേശത്ത് ഏതാനും ദിവസങ്ങളായി തുടരുന്ന മയക്കുമരുന്ന് വാട്ടയുമായി ബന്ധപ്പെട്ട് കാര്‍ലോ ഡിറ്റക്ടീവ് കൗണ്‍സില്‍ M9-ല്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് 30-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഇയാളെ മയക്കുമരുന്ന് കടത്ത് നിരോധന നിയമപ്രകാരം കാര്‍ലോ ഗാര്‍ഡ സ്‌റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: