അയർലണ്ടിലെ കുട്ടികളുടെ അവകാശങ്ങൾ ഭാഗം 2: കുട്ടികളും വാഹനങ്ങളും

അയര്‍ലണ്ടിലെ നിയമപ്രകാരം കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍, നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച ലേഖന പരമ്പര തുടരുന്നു. രണ്ടാം ഭാഗത്തില്‍ കുട്ടികളും വാഹനങ്ങളും. കുട്ടികളും വാഹനങ്ങളും അയര്‍ലണ്ടില്‍ ഏതാനും വാഹനങ്ങള്‍ 18 വയസ് തികയുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ക്ക് ഓടിക്കാവുന്നതാണ്. അതേസമയം ഇതിന് ലേണര്‍ പെര്‍മിറ്റ് അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് നിര്‍ബന്ധമാണ്. അവയുടെ പട്ടിക ചുവടെ: AM – മോപ്പഡുകള്‍, ട്രൈസിക്കിളുകള്‍, ലൈറ്റ് ക്വാഡ്രിസിക്കിളുകള്‍. ഓടിക്കാവുന്ന പരമാവധി വേഗം മണിക്കൂറില്‍ 45 കി.മീ വരെ. ഓടിക്കാവുന്ന കുറഞ്ഞ പ്രായം 16 വയസ്. … Read more