നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾ പ്രൗഢഗംഭീരമായി
നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് -പുതുവത്സരാഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി . ആഘോഷപരിപാടികളിൽ ഫാ.റെക്സൻ ചുള്ളിക്കൽ ( Nenagh Parish) മുഖ്യാതിഥി ആയിരുന്നു. ഫാ.റെക്സനും കമ്മറ്റി അംഗങ്ങളും ചേർന്ന് തിരി തെളിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. തിരുപ്പിറവിയുടെ സ്നേഹത്തിന്റെ സന്ദേശവും, പുതുവത്സരത്തിന്റെ പ്രതീക്ഷകളും മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിന് ഏറെ പ്രചോദനകരമാകട്ടെ എന്ന് ഫാ.റെക്സൻ ആശംസിച്ചു. നിറപ്പകിട്ടാർന്ന നിരവധി കലാ കായിക പരിപാടികളാൽ സമൃദ്ധമായിരുന്നു ആഘോഷ പരിപാടികൾ. … Read more



