വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം വർണ്ണാഭമായി
വാട്ടർഫോർഡ്: മലയാളികളുടെ ദേശീയോത്സവമായ ഓണം അയർലണ്ടിലെ വാട്ടർഫോർഡ് മലയാളി സമൂഹം വിപുലമായി ആഘോഷിച്ചു. ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച് നടന്ന വാട്ടഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷ പരിപാടിയായ “ശ്രാവണം” വൈവിധ്യങ്ങളാൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. കിൽക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മഹാബലി തമ്പുരാൻ എത്തിച്ചേർന്നതോടെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രസിഡണ്ട് അനൂപ് ജോൺ സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങിൽ “ശ്രാവണം-24” വാട്ടർഫോർഡ് മേയർ ജയ്സൺ മർഫി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഏമൺ ക്വിൻലോൻ, മിസ് … Read more





