അയർലണ്ടിൽ കോവിഡിന്റെ പുതിയ വകഭേദം ‘Pirola’ പടരുന്നു; ഏരിസ് ബാധയിലും വർദ്ധന

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ‘Pirola’ പടരുന്നു. ജനിതകമാറ്റം സംഭവിച്ച BA.2.86 എന്ന വകഭേദമാണ് ഈ പേരില്‍ അറിയപ്പെടുന്നത്. നവംബര്‍ 13 വരെയുള്ള കണക്കനുസരിച്ച് 27 പേര്‍ക്കാണ് രാജ്യത്ത് BA.2.86 സ്ഥിരീകരിച്ചത്. 2023 ഓഗസ്റ്റ് 13-ന് ഇസ്രായേലിലാണ് ഈ വകഭേദം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഡെന്മാര്‍ക്ക്, യു.കെ, യുഎസ്എ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കേസുകള്‍ കുറവാണ്. ശക്തമായ ക്ഷീണമാണ് Pirole വകഭേദം ബാധിച്ചാലുള്ള പ്രധാന രോഗലക്ഷണം. … Read more