റ്റിഎസ്കെ ഓസ്കാർ ട്രോഫി: വാട്ടർഫോർഡ് ടൈഗേഴ്സ് ജേതാക്കൾ

ഡബ്ലിനിൽ വെച്ചു നടന്ന റ്റിഎസ്കെ ഓസ്കാർ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ വാട്ടർഫോർഡ് ടൈഗേഴ്സിന് കിരീടം. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ ശക്തരായ കെസിസിയെ പരാജയപ്പെടുത്തിയാണ് ടൈഗേഴ്സ് കപ്പിൽ മുത്തമിട്ടത്. ഈ സീസണിലെ ടൈഗേഴ്സിന്റെ രണ്ടാം കിരീടമാണിത്. അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നുള്ള പതിനെട്ടു ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

Waterford Vikings Big Bash Cricket Championship ഓഗസ്റ്റ് 6-ന്; ഒന്നാം സമ്മാനം 501 യൂറോ

Waterford Vikings Cricket Club സംഘടിപ്പിക്കുന്ന Big Bash Cricket Championship-ന്റെ സീസണ്‍ 2, ഈ വരുന്ന ഓഗസ്റ്റ് 6-ന്. ഡബ്ലിന്‍ 15-ലെ Tyrrelstown-ല്‍ വച്ച് നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് 501 യൂറോയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 351 യൂറോയും സമ്മാനമായി ലഭിക്കും. അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട രുചികളൊരുക്കുന്ന ഷീലാ പാലസ് റസ്റ്ററന്റാണ് ടൂര്‍ണ്ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. രജിസ്‌ട്രേഷന്‍ ഫീസ് 150 യൂറോ. രജീസ്‌ട്രേഷനായി:ബിജില്‍- 89 276 3311ജിജോ- 89 271 5719ജോബിന്‍- 89 447 … Read more

അയർലണ്ട്-ഇന്ത്യ ട്വന്റി-20 മത്സരങ്ങൾ ഓഗസ്റ്റിൽ ഡബ്ലിനിൽ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

അയര്‍ലണ്ട്-ഇന്ത്യ അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന് കളമൊരുങ്ങുന്നു. ഓഗസ്റ്റിലാണ് മൂന്ന് ട്വന്റി-20 മത്സരങ്ങളുള്ള ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം അയര്‍ലണ്ടിലെത്തുക. ഓഗസ്റ്റ് 18 മുതല്‍ 23 വരെയാണ് മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും ഡബ്ലിനിലെ Malahide-ലുള്ള സ്‌റ്റേഡിയത്തിലാണ് നടക്കുക. 18, 20, 23 തീയതികളിലായി നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചുകഴിഞ്ഞു. വൈകിട്ട് മൂന്ന് മണി മുതലാണ് എല്ലാ മത്സരങ്ങളും. നേരത്തെ 2022-ല്‍ അയര്‍ലണ്ടിലെത്തിയ ഇന്ത്യ രണ്ട് ട്വന്റി-20 മത്സരങ്ങള്‍ കളിക്കുകയും, രണ്ടിലും വിജയിക്കുകയും ചെയ്തിരുന്നു. തോറ്റെങ്കിലും വാശിയേറിയ … Read more

ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും! കൂട്ടമായെത്തി തേനീച്ചകൾ; അയർലണ്ടിൽ ക്രിക്കറ്റ് മത്സരം നിർത്തിവച്ചു

തേനീച്ചകളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും! Cricket Ireland Inter-Provincial T20 trophy മത്സരത്തിനിടെയാണ് തേനീച്ചകള്‍ വില്ലന്മാരായെത്തിയതോടെ മത്സരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. ബുധനാഴ്ച Mardyke-ല്‍ നടന്ന Munster Reds – Northern Knights മത്സരത്തിനിടെയായിരുന്നു സംഭവം. ബാറ്റ് ചെയ്ത Munster ടീം, 10.4 ഓവറില്‍ 91-ന് രണ്ട് വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കവേ, നൂറുകണക്കിന് തേനീച്ചകള്‍ ഗ്രൗണ്ടില്‍ പറന്നെത്തുകയായിരുന്നു. ശേഷം ബൗണ്ടറി ലൈനിലെ വേലിയില്‍ കൂട്ടമായി ചെന്നിരിപ്പായി. ബൗണ്ടറി ലൈനിന് സമീപത്തേയ്ക്ക് കളിക്കാര്‍ക്ക് പോകാന്‍ സാധിക്കാതെ വന്നതോടെ വൈകിട്ട് 4.30-ഓടെ മത്സരം … Read more

ഏകദിന ക്രിക്കറ്റിൽ ഏഴാം റാങ്ക് നേട്ടവുമായി ഐറിഷ് ബാറ്റർ ഹാരി ടെക്ടർ; അയർലണ്ടിന് ചരിത്ര നിമിഷം

ഐസിസി ക്രിക്കറ്റ് ഏകദിന റാങ്കിങ്ങില്‍ ഏഴാം സ്ഥാനം നേടി ഐറിഷ് ബാറ്ററായ ഹാരി ടെക്ടര്‍. ഒരു ഐറിഷ് ബാറ്ററിന് ചരിത്രത്തില്‍ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച റാങ്കിങ്ങാണ് ടെക്ടറിന്റേത്. ബംഗ്ലദേശിനെതിരായ മൂന്ന് മത്സര ഏകദിന സീരീസില്‍ 206 റണ്‍സ് നേടിയതാണ് ടെക്ടറിന് ഗുണകരമായത്. മൂന്ന് മത്സരങ്ങളിലായി 21 നോട്ട് ഔട്ട്, 140, 45 എന്നിങ്ങനെയാണ് ടെക്ടര്‍ സ്‌കോര്‍ ചെയ്തത്. അയര്‍ലണ്ട് സീരീസില്‍ 2-0-ന് തോറ്റെങ്കിലും ടെക്ടറിന്റെ പ്രകടനം പ്രതീക്ഷ പകരുന്നതാണ്. ഈ സീരീസിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 72 … Read more

അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബായ ‘നീന ക്രിക്കറ്റ് ക്ലബ് ’15 വർഷത്തിന്റെ നിറവിൽ

നീനാ(കൗണ്ടി ടിപ്പററി): അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നായ ‘നീനാ ക്രിക്കറ്റ് ക്ലബ്’ മികച്ച നേട്ടങ്ങളുമായി 15 വർഷങ്ങൾ പിന്നിടുകയാണ് .നിലവിൽ മൺസ്റ്റർ ക്രിക്കറ്റ് യൂണിയൻ ഒന്നാം ഡിവിഷനിലാണ് നീനാ ക്രിക്കറ്റ് ക്ലബ് കളിച്ചുകൊണ്ടിരിക്കുന്നത് .2007 വർഷത്തിൽ ടിപ്പററി കൗണ്ടിയിലെ നീന ടൗണിൽ ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഈ ക്ലബ് വർഷങ്ങൾക്ക് ഇപ്പുറം 2012 മൺസ്റ്റർ ചാമ്പ്യൻസ്, 2013,2014,2015 മൺസ്റ്റർ റണ്ണേഴ്‌സ് അപ്പ് എന്ന് ഇങ്ങനെ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ച് … Read more

2030-ലെ ട്വന്റി-20 പുരുഷ വേൾഡ് കപ്പിന് അയർലണ്ട് ആതിഥ്യമരുളുമോ? ഇംഗ്ലണ്ടിനൊപ്പം ടൂർണമെന്റ് നടത്തിയേക്കും

2030-ല്‍ നടക്കുന്ന ട്വന്റി-20 പുരുഷ വേള്‍ഡ് കപ്പിന് ആതിഥ്യമരുളാന്‍ ശ്രമമാരംഭിച്ച് അയര്‍ലണ്ട്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലണ്ട് എന്നിവിടങ്ങളിലായി നടക്കുമെന്ന് കരുതുന്ന വേള്‍ഡ് കപ്പ് പോരാട്ടങ്ങളില്‍ ഏതാനും മത്സരങ്ങളുടെ വേദി അയര്‍ലണ്ടിലാക്കാനുള്ള തീവ്രമായ ശ്രമങ്ങളാണ് നയതന്ത്രതലത്തില്‍ നടന്നുവരുന്നത്. 2030 വേള്‍ഡ് കപ്പിന് ആതിഥ്യം വഹിക്കാനുള്ള ശ്രമത്തില്‍ മുന്‍പന്തിയിലുള്ളത് The England and Wales Cricket Board (ECB) ആണ്. അയര്‍ലണ്ടിനെക്കൂടി വേദിയാക്കി വേള്‍ഡ് കപ്പ് സംഘടിപ്പിക്കാനാണ് ECB-യുടെയും താല്‍പര്യം. അതേസമയം മുമ്പ് സംഭവിച്ചതുപോലെ അപ്രധാനമായ ഒരു മത്സരം മാത്രം … Read more