അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള പണപ്പെരുപ്പം 3.2%; കാരണം ഭക്ഷ്യ, ഊർജ്ജ വില വർദ്ധന

നവംബർ വരെയുള്ള കഴിഞ്ഞ 12 മാസത്തിനിടെ അയർലണ്ടിലെ ഉപഭോക്തൃ വില (consumer prices) 3. 2% ഉയർന്നതായി CSO. ഇതിന് പ്രധാന കാരണം ഊർജവില, ഭക്ഷ്യവില എന്നിവ വർദ്ധിച്ചതാണെന്നും CSO ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ വില 4.2% വർദ്ധിച്ചപ്പോൾ ഊർജ്ജ വില 2.8% ആണ് കൂടിയത്. അതേസമയം, ഈ വർഷം ഒക്ടോബറിനുശേഷം ഒരു മാസത്തിനിടെ മൊത്തത്തിലുള്ള വില 0.2% കുറഞ്ഞു എന്നത് ആശ്വാസം നൽകുന്നതാണ്. ഊർജവില 0.7% വർധിച്ചപ്പോൾ, ഭക്ഷ്യവില മാറ്റമില്ലാതെ നിൽക്കുകയാണ്.

അയർലണ്ടിൽ ഏറ്റവും കുറവ് വിലയ്ക്ക് വീട് ലഭിക്കുന്നത് ഡോണഗലിൽ; കണക്കുകൾ പുറത്ത്

അയര്‍ലണ്ടിലെ ഭവനവില സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 7.6% ഉയര്‍ന്നതായി Central Statistics Office (CSO). ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 7.5% ആയിരുന്നു. ഡബ്ലിനിലെ കാര്യം മാത്രം എടുത്താല്‍ ഒരു വര്‍ഷത്തിനിടെയുള്ള വര്‍ദ്ധന 5.3% ആണ്. എന്നാല്‍ ഡബ്ലിന് പുറത്ത് ഇത് 9.4% എന്ന ഉയര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് വീടിന് ഏറ്റവും ഉയര്‍ന്ന ശരാശരി വിലയുള്ള പ്രദേശം പതിവുപോലെ Dún Laoghaire-Rathdown ആണ്- വില ശരാശരി 675,000 യൂറോ. മറുവശത്ത് ഏറ്റവും … Read more

അയർലണ്ടിൽ ഏറ്റവും കൂടുതൽ ജനനനിരക്ക് താലയിൽ; ഏറ്റവും കുറവ് മരണനിരക്ക് Blanchardstown-Mulhuddart-ലും

അയര്‍ലണ്ടില്‍ ഏറ്റവുമധികം ജനനനിരക്ക് രേഖപ്പെടുത്തിയ ലോക്കൽ ഇലക്ടറൽ ഏരിയ ഡബ്ലിനിലെ താല ആണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) പുതിയ കണക്കുകള്‍. 2022-ലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം താലയിലെ ഓരോ 1,000 പേര്‍ക്കും 13.7 കുഞ്ഞുങ്ങള്‍ വീതം എന്ന കണക്കിലാണ് ആ വര്‍ഷം ജനിച്ചത്. മറുവശത്ത് ജനനനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശം കൗണ്ടി ഡോണഗലിലെ Glenties ആണ്. ഓരോ 1,000 പേര്‍ക്കും 7.4 കുഞ്ഞുങ്ങള്‍ എന്ന നിലയിലാണ് 2022-ല്‍ ഇവിടുത്തെ ജനനിരക്ക്. CSO റിപ്പോര്‍ട്ട് … Read more

അയർലണ്ടിൽ വിലക്കയറ്റം ഒരു വർഷത്തിനിടെ 2.2% ഉയർന്നു; ഭക്ഷണത്തിനും, ഹോളിഡേ പാക്കേജുകൾക്കും വില മേൽപ്പോട്ട്, ഉരുളക്കിഴങ്ങ് വില താഴോട്ട്

അയര്‍ലണ്ടില്‍ ഏപ്രില്‍ വരെയുള്ള 12 മാസങ്ങള്‍ക്കിടെ പണപ്പെരുപ്പം 2.2% ഉയര്‍ന്നതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO). ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.8% ആയിരുന്നു പണപ്പെരുപ്പമെന്നും, പുതിയ റിപ്പോര്‍ട്ട് പ്രകാരം സാധനങ്ങളുടെ വിലയില്‍ നേരിയ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും CSO പറയുന്നു. കോവിഡ് കാരണം ഇന്ധനവില വര്‍ദ്ധിച്ചതോടെ 2022-ല്‍ രാജ്യത്തെ പണപ്പെരുപ്പം 9.2 ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു. ഇതിന് ശേഷം റഷ്യയുടെ ഉക്രെയിന്‍ അധിനിവേശവും ഊര്‍ജ്ജവില വീണ്ടും വര്‍ദ്ധിക്കാനിടയാക്കി. ഇതോടെ ഭക്ഷ്യസാധനങ്ങള്‍ക്കടക്കം വില അമിതമായി ഉയര്‍ന്നു. പിന്നീട് പൊതുവില്‍ വില … Read more

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ്

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ് രേഖപെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ന്‍റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. 2024-ൽ ആകെ 30,330 വീടുകൾ ആണ്  നിർമ്മാണം പൂർത്തിയാക്കിയത്,   ഇത് 2023-നെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ കുറവാണ്. CSO പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ 8,763 അപ്പാർട്ട്മെന്റുകൾ ആണ്പൂ ർത്തിയാക്കിയത് , 2023-നെ അപേക്ഷിച്ച് 24.1 ശതമാനം കുറവാണ് ഇത്. അതേസമയം, 16,200 സ്കീം വീടുകൾ 2024-ൽ പൂർത്തിയായി, 2023-ല്‍ നിന്ന്‍  4.6 ശതമാനം വർധനയാണിത്. … Read more

ഒക്ടോബറിൽ ഭവന വിലയില്‍ 9.7% വര്‍ദ്ധനവ്‌ : സി.എസ്.ഒ

അയർലണ്ടിലെ ഭവന വില വർദ്ധന തുടരുന്നു. ഒക്ടോബര്‍ വരെയുള്ള 12 മാസത്തിനിടെ വില 9.7% ഉയർന്നതയാണ് സെന്റ്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO) ന്‍റെ റിപ്പോർട്ട്‌ വ്യക്തമാക്കുന്നത്. CSO പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഡബ്ലിനിലെ പ്രോപർട്ടി വില 10.4% ഉയർന്നു. അതേസമയം, ഡബ്ലിനു പുറത്തുള്ള വീടുകളുടെ വില 9.2% വരെ ഉയർന്നു. ഇതിന് മുൻപ്, Economic and Social Research Institute (ESRI) പ്രോപർട്ടി വിപണിയിലെ മൂല്യ വർദ്ധനവ് 10% അധികമായെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2013-ൽ പ്രോപർട്ടി … Read more

അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് : CSO റിപ്പോര്‍ട്ട്‌

2024 ഒക്ടോബര്‍ മാസത്തില്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5.1% കുറവ് രേഖ പെടുത്തിയതായി CSO റിപ്പോര്‍ട്ട്‌. 2023 ഒക്ടോബര്‍ ലെ കണക്കുമായുള്ള വ്യത്യാസം ആണ് ഇത്. എന്നാൽ, വിനോദസഞ്ചാരികൾ ഇപ്പൊഴുള്ള സന്ദർശനങ്ങളിൽ കൂടുതൽ പണം ചിലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഈ വർഷം ഒക്ടോബറിൽ 534.3 മില്യൺ യൂറോ ചെലവഴിക്കുകയായിരുന്നുവെന്ന് കണക്കുകൾ പറയുന്നു, ഇതിലൂടെ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 3.6% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ് … Read more

അയർലണ്ടിൽ ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ; കണക്കുകൾ പുറത്തുവിട്ട് CSO

അയര്‍ലണ്ടില്‍ 2021-ല്‍ ഏറ്റവുമധികം ജനനനിരക്ക് രേഖപ്പെടുത്തിയ ഇലക്ടോറല്‍ ഏരിയകള്‍ ഫിന്‍ഗാളിലെ Ongar, സൗത്ത് ഡബ്ലിനിലെ Tallaght South എന്നിവയെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (CSO) ജനന-മരണ അവലോകന റിപ്പോര്‍ട്ട്. 1000 പേര്‍ക്ക് 15.3 കുട്ടികള്‍ കുട്ടികള്‍ എന്നതാണ് ഈ രണ്ട് പ്രദേശങ്ങളിലെയും നിരക്ക്. 2021-ല്‍ ആകെ 60,575 ജനനങ്ങളാണ് അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തത്. 1000 പേര്‍ക്ക് 11.5 കുട്ടികള്‍ എന്നതാണ് ദേശീയ ശരാശരി. അതേസമയം രാജ്യത്തെ 166 ലോക്കല്‍ ഇലക്ടോറല്‍ ഏരിയകളില്‍, 2021-ല്‍ ഏറ്റവുമധികം കുട്ടികള്‍ ജനിച്ചത് … Read more

അയർലണ്ടിൽ ഏറ്റവുമധികം ചെറുപ്പക്കാർ ഉള്ളത് ഫിൻഗാളിൽ; ഏറ്റവും പ്രായമായവർ ഇവിടെയെന്നും റിപ്പോർട്ട്

അയര്‍ലണ്ടിലെ ജനസംഖ്യ 5.33 മില്യണ്‍ ആയതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ്. 2022-ലെ കണക്കെടുപ്പ് വിശകലനം ചെയ്താണ് CSO റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും ചെറുപ്പക്കാരായ ആളുകളുള്ള പ്രദേശം ഫിന്‍ഗാള്‍ ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവിടുത്തെ ജനങ്ങളുടെ ശരാശരി പ്രായം 35.9 വയസ് ആണ്. 36.3 ശരാശരിയോടെ മീത്ത് ആണ് രണ്ടാമത്. അതേസമയം ഏറ്റവും കൂടുതല്‍ ശരാശരി പ്രായക്കാര്‍ താമസിക്കുന്നത് Dún Laoghaire-Rathdown, Kerry, Mayo എന്നിവിടങ്ങളിലാണ്. ശരാശരി 40 വയസിന് മുകളിലാണ് ഇവിടുത്തെ അന്തേവാസികളുടെ പ്രായം. രാജ്യത്തെ … Read more

അയർലണ്ടിൽ ജനനനിരക്ക് കുറയുന്നു; രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33-നു മുകളിൽ

അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5% ആണ് കുറഞ്ഞത്. ആകെ 54,678 കുട്ടികളുടെ ജനനമാണ് പോയ വര്‍ഷം അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-ല്‍ ഇത് 57,540 ആയിരുന്നു. 2023-ലെ കണക്കനുസരിച്ച് രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33.2 ആണ്. 2022-ലും ഇത് തന്നെയായിരുന്നു ശരാശരി. 10 വര്‍ഷം മുമ്പത്തെ ശരാശരി പ്രായം 32.1 ആയിരുന്നു. അതേസമയം … Read more