അയർലണ്ടിലെ മലയാളികളുടെ എണ്ണം 24,000-ൽ അധികം; രാജ്യത്ത് പ്രബല വിഭാഗമായി കേരളീയർ

അയര്‍ലണ്ടില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ഏപ്രിലിലെ സെന്‍സസ് പ്രകാരം രാജ്യത്ത് 24,674 പേരാണ് മലയാളം സംസാരിക്കുന്നവരായി ഉള്ളത്. അയര്‍ലണ്ടില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന വിദേശഭാഷകളില്‍ പത്താം സ്ഥാനത്താണ് മലയാളം. പോളിഷാണ് അയര്‍ലണ്ടില്‍ ഏറ്റവുമധികം പേര്‍ സംസാരിക്കുന്ന വിദേശഭാഷ. 123,968 പേര്‍ പോളിഷ് സംസാരിക്കുന്നു. അതേസമയം ഇന്ത്യന്‍ ഭാഷകളായ ഉര്‍ദു, ഹിന്ദി എന്നിവ സംസാരിക്കുന്നവര്‍ മലയാളികളെക്കാള്‍ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 16,307 പേരാണ് അയര്‍ലണ്ടില്‍ ഉര്‍ദു സംസാരിക്കുന്നവരായി … Read more

അയർലണ്ടിലെ ചില്ലറ വിൽപ്പന 2.8% വർദ്ധിച്ചു; ഭക്ഷണം, പാനീയം വിൽപ്പന കുറഞ്ഞു

അയര്‍ലണ്ടില്‍ ചില്ലറ വില്‍പ്പന (retail sales) ഏപ്രില്‍ മാസത്തില്‍ 2.8% വര്‍ദ്ധിച്ചതായി Central Statistics Office (CSO) . 2022 ഏപ്രിലില്‍ ഉണ്ടായിരുന്നതിനെക്കാള്‍ 7.5% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് മാസത്തില്‍ നിന്നും ഏപ്രിലിലേയ്ക്ക് എത്തുമ്പോള്‍ 0.5% ആണ് വര്‍ദ്ധന. മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് ഏപ്രിലില്‍ 14% വില്‍പ്പന വര്‍ദ്ധിച്ച ബാര്‍ മേഖലയാണ് ഏറ്റവും വലിയ വര്‍ദ്ധന നേടിയത്. വാഹന വില്‍പ്പനയില്‍ 10.3%, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയില്‍ 9.5% എന്നിങ്ങനെയും വര്‍ദ്ധന സംഭവിച്ചു. മുന്‍ വര്‍ഷത്തെ … Read more

അയർലണ്ടിലെ തൊഴിലില്ലായ്മാ നിരക്കിൽ റെക്കോർഡ് കുറവ്; വലിയ നേട്ടമെന്ന് സാമ്പത്തിക വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ നിലവിലെ തൊഴിലില്ലായ്മാ ഏറ്റവും കുറഞ്ഞ നിരക്കിലെന്ന് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മ ഏറ്റവും കുറവായിരുന്ന 2000-ന്റെ തുടക്കത്തിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് എന്നും Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ഏപ്രിലിലെ കണക്കനുസരിച്ച് (seasonally adjusted) രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 3.9% ആണ്. 2022-ല്‍ ഇത് 4.2 ശതമാനത്തിനും, 4.5 ശതമാനത്തിനും ഇടയിലായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 4.1 ശതമാനമായും, മാര്‍ച്ചില്‍ 4 ശതമാനമായും കുറഞ്ഞു. 2000 ഒക്ടോബറിനും, 2001 ഏപ്രിലിനും … Read more

അയർലണ്ടിലെ പകുതി സ്ത്രീകളും ഏതെങ്കിലും തരത്തിൽ ലൈംഗികാതിക്രമം നേരിട്ടവരെന്ന് റിപ്പോർട്ട്

അയര്‍ലണ്ടിലെ പകുതി സ്ത്രീകളും തങ്ങള്‍ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതായി Central Statistics Office (CSO). CSO-യുടെ Sexual Violence Survey പ്രകാരം രാജ്യത്തെ പ്രായപൂര്‍ത്തിയായ 40% പേരും എന്തെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമത്തിന് ഇരയായവരാണ്. ഇതില്‍ 52% പേരും സ്ത്രീകളാണ്. 28% ആണ് പുരുഷന്മാര്‍. പ്രായം കുറഞ്ഞവരാണ് കൂടുതലായി അതിക്രമങ്ങള്‍ നേരിട്ടിട്ടുള്ളത്. 18-24 പ്രായക്കാരായ 22% പേരും, തങ്ങള്‍ കുഞ്ഞായിരിക്കുമ്പോഴും, പ്രായപൂര്‍ത്തിയായതിന് ശേഷവും അതിക്രമങ്ങള്‍ നേരിട്ടതായി വെളിപ്പെടുത്തിയപ്പോള്‍, 65 വയസിന് മേലെയുള്ള 8% പേര്‍ … Read more

അയർലണ്ടിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വില 7% വർദ്ധിച്ചു; ഇത്രയും വർദ്ധന 2000-ന് ശേഷം ഇതാദ്യമായി

അയർലണ്ടിൽ ദൈനംദിന സാധനങ്ങളുടെയും സേവനങ്ങളുടെയും വില 12 മാസത്തിനിടെ 7% വർദ്ധിച്ചതായി Central Statistics Office (CSO). ഓരോ വീട്ടുകാരും സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ചെലവിടുന്ന ശരാശരി തുക Consumer Price Index (CPI) ആയാണ് കണക്കാക്കുന്നത്. ഈ തുക 2021 മാർച്ച് മുതൽ 2022 മാർച്ച് വരെ 6.7% ആണ് ഉയർന്നത്. എന്നാൽ ഏപ്രിൽ വരെയുള്ള 12 മാസത്തെ കണക്കെടുത്താൽ അത് 7% ആണെന്നും CSO വ്യക്തമാക്കുന്നു. ഒരു വർഷത്തിനിടെ CPI ഇത്രകണ്ട് വർദ്ധിക്കുന്നത് 2000-ന് ശേഷം … Read more

പുതുവർഷത്തിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കിൽ നേരിയ വർദ്ധന; കോവിഡ് ആഘാതം തുടരുന്നതായി വിദഗ്ദ്ധർ

പുതുവര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ നേരിയ വര്‍ദ്ധന. Central Statistics Office (CSO) പുറത്തുവിട്ട 2022 ജനുവരി മാസത്തിലെ കണക്ക് പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.8% ആണ്. ഡിസംബര്‍ മാസത്തില്‍ ഇത് 7.4% ആയിരുന്നു. കോവിഡ് മഹാമാരിയുടെ ആഘാതം ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് പുതിയ കണക്കെന്ന് CSO സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ദ്ധനായ John Mullane ഇതുമായി ബന്ധപ്പെട്ട് പറഞ്ഞു. ”ജനുവരി മാസത്തില്‍ ദേശീയതലത്തിലെ പൊതുമാനദണ്ഡപ്രകാരമുള്ള (standard measure) തൊഴിലില്ലായ്മാ നിരക്ക് 5.3% ആണെങ്കിലും, Pandemic Unemployment … Read more

അയർലണ്ടിൽ ഭവനവില 13.5% വർദ്ധിച്ചു; കൂടിയ ശരാശരി വില 580,000 യൂറോ; കുറഞ്ഞ വില 129,000 യൂറോ

അയര്‍ലണ്ടിലെ ഭവനവില വീണ്ടും കുതിക്കുന്നു. Central Statistics Office (CSO) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 13.5% ആയാണ് രാജ്യത്തെ ഭവനവില വര്‍ദ്ധിച്ചിരിക്കുന്നത്. ഡബ്ലിനില്‍ 12.3%, തലസ്ഥാനത്തിന് പുറത്ത് 14.6% എന്നിങ്ങനെയാണ് വില വര്‍ദ്ധന. അപ്പാര്‍ട്ട്‌മെന്റുകള്‍, വീടുകള്‍ എന്നിങ്ങനെയാക്കി തിരിക്കുമ്പോള്‍ ഡബ്ലിനില്‍ വീടുകള്‍ക്ക് 13.3 ശതമാനവും, അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 8.1 ശതമാനവും ആണ് വില കൂടിയിരിക്കുന്നത്. ഡബ്ലിനില്‍ വില ഏറ്റവുമധികം വര്‍ദ്ധിച്ച പ്രദേശം ഡബ്ലിന്‍ സിറ്റി ആണ്- 15.5% വര്‍ദ്ധന. Fingal-ല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത് 9.6%. ഡബ്ലിന് … Read more

തെറ്റായ വിവരങ്ങളുടെ കൂമ്പാരമോ ഇന്റർനെറ്റ്? 2021-ൽ ബ്രൗസ് ചെയ്ത 62% പേരും തെറ്റായ ഉള്ളടക്കങ്ങൾ കണ്ടതായി റിപ്പോർട്ട്

2021-ല്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്ത 62% പേരും തെറ്റായതും, സംശയമുണര്‍ത്തുന്നതുമായ വിവരങ്ങള്‍ കണ്ടതായി Central Statistics Office (CSO) റിപ്പോര്‍ട്ട്. ലേഖനങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിങ്ങനെ വിവിധ വെബ്‌സൈറ്റുകളിലും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തെറ്റിദ്ധരിപ്പിക്കുന്നതോ, സംശയം തോന്നിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ കണ്ടതായാണ് ഭൂരിപക്ഷം ആളുകളും പ്രതികരിക്കുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയെല്ലാം ഇതില്‍ പെടും. ഇങ്ങനെ ശരിയാണോ എന്ന് സംശയം തോന്നിയ സന്ദര്‍ഭങ്ങളില്‍ 64% പേരും ഇതിന്റെ സത്യാവസ്ഥ ഓണ്‍ലൈന്‍ വഴി അറിയാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് … Read more

അയർലണ്ടിൽ ജനനനിരക്ക് കുറയുന്നത് തുടരുന്നു; കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തിലും കുറവ്; കൂടുതൽ മരണങ്ങൾക്ക് കാരണം കാൻസറെന്നും CSO

അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുന്നത് തുടരുന്നതായി Central Statistics Office (CSO). 2019-ല്‍ ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ ജനിച്ച രണ്ട് സംഭവങ്ങളും, മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ച 21 സംഭവങ്ങളും, ആയിരത്തിലേറെ ഇരട്ടക്കുട്ടികള്‍ ജനിച്ച സംഭവങ്ങളും ഉണ്ടായതായും CSO-യുടെ vital statistics bulletin റിപ്പോര്‍ട്ട് പറയുന്നു. 2009 ആണ് ഈ നൂറ്റാണ്ടില്‍ അയര്‍ലണ്ടില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ച വര്‍ഷം. 2009-നെ അപേക്ഷിച്ച് 2019-ല്‍ 21.5% കുറവാണ് ജനനിരക്ക്. 2018-നെ അപേക്ഷിച്ച് 2.8 ശതമാനവും- CSO ചൂണ്ടിക്കാട്ടി. 2019-ല്‍ 59,294 … Read more

അയർലൻഡിൽ കോളജുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ശമ്പളം കുറവ്; കണ്ടെത്തൽ ഉന്നതവിദ്യാഭ്യാസ അതോറിറ്റിയുടേത്

അയര്‍ലന്‍ഡിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ജോലി ചെയ്യുന്ന വംശീയ ന്യൂനപക്ഷക്കാര്‍ക്ക് ലഭിക്കുന്ന വരുമാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍, ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലായി Higher Education Authority (HEA) ആണ് സര്‍വേ നടത്തി വിവരങ്ങള്‍ സ്വീകരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് വംശീയമായ തുല്യത ലക്ഷ്യമാക്കി ഇത്തരമൊരു സര്‍വേ നടത്തുന്നത്. ഏഷ്യക്കാര്‍, ആഫ്രിക്കക്കാരായ കറുത്തവര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ക്ക് വര്‍ഷം 60,000 യൂറോ വരെ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍. ആകെ ജോലി ചെയ്യുന്ന ന്യൂനപവിഭാഗത്തില്‍ 77% പേരും … Read more