മലയാളികളുടെ പ്രിയപ്പെട്ട ഫെഡറൽ ബാങ്ക് ഡബ്ലിനിൽ

മൈൻഡ് മെഗാമേളയിൽ ഫെഡറൽ ബാങ്ക് ഉൾപ്പടെ മുപ്പതിലധികം സ്റ്റാളുകൾ. വ്യത്യസ്ത രുചിക്കൂട്ടുകൾ, ഫാഷൻ ബൊട്ടീക്, ഫിനാൻസ് കൺസൾട്ടിങ്, ഗ്രോസറി ഷോപ്പിംഗ്, ഹോം ഫർണിഷിങ് ഉൾപ്പടെ ഒട്ടനവധി സ്റ്റാളുകളിൽ നിന്ന് നിരവധി സമ്മാനങ്ങളും ഡിസ്കൗണ്ടുകളും.  മൈൻഡ് മെഗാമേളയുടെ ഫെഡറൽ ബാങ്ക് സ്റ്റാളിൽനിന്നു ഒരു ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന 80% സേവനങ്ങളും ഞൊടിയിടയിൽ ലഭ്യമാകുമെന്ന് ബാങ്ക് അധികൃതർ അറിയിക്കുന്നു. മെഗാമേളയുടെ വേദിയിൽ തെന്നിന്ധ്യൻ താരസുന്ദരി ഹണി റോസ്, ഡബ്ലിൻ മേയർ, ഐറിഷ് മിനിസ്റ്റേഴ്‌സ്, കൗണ്ടി കൗൺസിലേഴ്‌സ് ഉൾപ്പടെ … Read more

അയർലണ്ടിൽ തരംഗം തീർത്ത് മലയാളികളുടെ സ്വന്തം ബാൻഡ് കുമ്പളം നോർത്ത്

അയര്‍ലണ്ടില്‍ തരംഗം തീര്‍ത്ത് മലയാളികളുടെ സ്വന്തം ബാന്‍ഡായ കുമ്പളം നോര്‍ത്ത്. 2000-2001 കാലഘട്ടത്തില്‍ അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയ ഒരുകൂട്ടം സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ബാന്‍ഡാണ് തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിലൂടെ അയര്‍ലണ്ടിലെങ്ങും ആരാധകരെ സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തിലും പുറത്തും തരംഗം തീര്‍ത്ത തൈക്കൂടം ബ്രിഡ്ജില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് 2018-ലാണ് കുമ്പളം നോര്‍ത്തിന് സംഘം രൂപം നല്‍കുന്നത്. പുതിയ തലമുറയിലെ ഏതാനും ചെറുപ്പക്കാര്‍ കൂടി സംഘത്തിലെത്തിയതോടെയായിരുന്നു ഇത്. വിവിധ പ്രായക്കാര്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ തന്നെ പല ശൈലിയിലും, കാലഘട്ടത്തിലുമുള്ള ഗാനങ്ങളടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കാന്‍ … Read more

INDIAN BOOK FEST IN IRELAND; ബുക്ഫെസ്റ്റിന് അയർലണ്ട് ഒരുങ്ങുന്നു

പുസ്തക പ്രേമികൾക്കും വായനക്കാർക്കും ആവേശം പകരുന്നു പുസ്തകമേളക്ക് അയർലന്റിലെ ഡബ്ലിൻ ഒരുങ്ങുന്നു. കേരള ഹൌസ് സംഘടിപ്പിക്കുന്ന കാർണിവലിൽ ആണ് യൂറോപ്യൻ പ്രവാസികൾക്കായി പുസ്തകമേള ഒരുങ്ങുന്നത്. മലയാളം ഇംഗ്ളീഷ് എന്നീ ഭാഷകളിലായി നിരവധി മുൻനിര പ്രസാധകരുടെ പുസ്തകങ്ങളാണ് ഇത്തവണ മേളക്കെത്തുന്നത്. കഴിഞ്ഞ വർഷത്തെ പുസ്തക മേളയെക്കാൾ വിപുലമായി പുസ്തക ചർച്ച, പുസ്തക പ്രകാശനം, കവിയരങ്ങ്, എഴുത്തുകാരോടൊപ്പം എന്നീ അനുബന്ധ പരിപാടികളും ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ പുസ്തകമേളയെന്ന് സംഘാടകർ അറിയിച്ചു.  DC, CURRENT, CHINTHA, MATHRUBHUMI, PRABHATH BOOK, PENGUIN, RUPA … Read more

ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് പുതിയ ചാപ്ലിൻ

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ ചാപ്ലിനായി നിയമിതനായ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ട് ഡബ്ലിനിൻ എത്തിച്ചേർന്നു. ഫാ. രാജേഷ് മേച്ചിറാകത്ത് ഉപരിപഠനത്തിനായ് പോയ ഒഴിവിലാണു പുതിയ നിയമനം. താമരശേരി രൂപതാ തോട്ടുമുക്കം ഇടവകാംഗമായ ഫാ. ജോസഫ് തിരുവമ്പാടി തിരുഹൃദയ ഫൊറോനാ പള്ളി വികാരിയായിരിക്കെയാണ് അയർലണ്ടിലേയ്ക്കുള്ള നിയമനം.  സൈക്കോളജിയിലും, സോഷ്യൽ വർക്കിലും മാസ്റ്റർ ബിരുദം നേടിയ ഫാ. ജോസഫ് ഓലിയക്കാട്ട് കൺസൽട്ടൻ്റായും പ്രവർത്തിച്ചുവരികയായിരുന്നു. താമരശേരി രൂപതയിലെ വിവിധ ദേവാലയങ്ങളിലും, സെൻ്റർ ഫോർ ഓവറോൾ ഡെവലപ്പ്മെൻ്റിലും, … Read more

ആട് തോമയായി പരിണമിച്ച, കണ്ടത്തിൽ നോബിളിന്റെ കഥ!

അനിൽ ജോസഫ് രാമപുരം മലയാളത്തിന്‍റെ ലാലേട്ടന് 62-ആം പിറന്നാൾ. പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മെയ് 21 നാണ് അദ്ദേഹത്തിന്റെ ജനനം. പിന്നീട് തിരുവനന്തപുരത്തെ ഗവ. മോഡല്‍ ഹൈസ്കൂളിലും പിന്നെ എം.ജി. കോളജിലുമൊക്കെ പഠനം, സ്കൂള്‍തലം മുതൽ അഭിനയത്തിൽ നിരവധി പുരസ്‌കാരങ്ങൾ, കൂട്ടത്തിൽ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ ഇന്‍റര്‍ കൊളിജിയറ്റ് ചാംപ്യന്‍, പിന്നീട് തിരനോട്ടം’ എന്നാ ചിത്രത്തില്‍ മന്ദനായ ഒരു വേലക്കാരന്‍റെ വേഷത്തിലൂടെ മലയാള സിനിമാ ലോകത്തേക്കുള്ള പ്രവേശനം. തുടർന്ന്, തിരശീലയിൽ നിറഞ്ഞാടിയത് നൂറുകണക്കിന് കഥാപാത്രങ്ങൾ, അനേകായിരം ഭാവവിത്യാസങ്ങൾ, … Read more

ഹരിശങ്കർ കെ എസ്, ആര്യ ദയാൽ എന്നിവർ അവതരിപ്പിക്കുന്ന ലൈവ് കൺസെർട്ട് ഇന്ന് വൈകിട്ട് Firhouse-ൽ

ഹരിശങ്കർ കെ എസ്, ആര്യ ദയാൽ എന്നിവർ അവതരിപ്പിക്കുന്ന ലൈവ് കൺസെർട്ട് ഇന്ന് വൈകിട്ട് Firhouse-ലെ Scientology Community Centre-ൽ. വൈകിട്ട് 6.30 ന് ആരംഭിക്കുന്ന പരിപാടിയുടെ ടിക്കറ്റ് ആവശ്യമുള്ളവർ www.ukeventlife.co.uk സന്ദർശിക്കുക.

Ballinasloe Indian cultural community-യുടെ വിഷു-ഈസ്റ്റർ-ഈദ് ആഘോഷം ഭംഗിയായി നടത്തപ്പെട്ടു

Ballinasloe Indian cultural community-യുടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷങ്ങള്‍ ഭംഗിയായി നടത്തപ്പെട്ടു. മെയ് 14-ന് വൈകിട്ട് 5 മണിക്കാണ് പരിപാടികള്‍ ആരംഭിച്ചത്. സമൂഹത്തിലെ എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ നടത്തപ്പെട്ട ആഘോഷപരിപാടിയായതിനാല്‍ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ പരിപാടിക്കായി ഒത്തുചേര്‍ന്നു. കോവിഡ് ബാധ ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. കോവിഡ് കാലത്ത് രോഗപ്രതിരോധത്തിനായി അഹോരാത്രം പ്രയത്‌നിച്ച നഴ്‌സുമാരാണ് പരിപാടിക്കെത്തിയവരില്‍ വലിയൊരു വിഭാഗം പേരും. ധാരാളം പുതിയ കുടുംബങ്ങളും … Read more

കേരളാ ഹൗസ് സംഘടിപ്പിക്കുന്ന കാർണിവൽ 2022 കളറിങ് മത്സരം ജൂൺ 18-ന് ലൂക്കനിൽ

കേരളാ ഹൗസ് സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ 2022-ന്റെ ഭാഗമായുള്ള കളറിങ്, പെന്‍സില്‍ ഡ്രോയിങ് മത്സരങ്ങള്‍ ജൂണ്‍ 18-ന്. ലൂക്കനിലെ പ്രൈംറോസ് ലെയിനിലുള്ള ലൂക്കന്‍ യൂത്ത് സെന്ററില്‍ വച്ച് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് പരിപാടി. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് കളറിങ് മത്സരം. പെന്‍സില്‍ ഡ്രോയിങ്ങിന് 16 വയസിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:ബിനില 0877694421സിന്ധു മെല്‍ബിന്‍ 0870658614

ക്രാന്തി ലെറ്റർകെന്നി യൂണിറ്റ് ഉക്രൈൻ അഭയാർത്ഥികൾക്കായി സമാഹരിച്ച അവശ്യ സാമഗ്രികൾ കൈമാറി

അയർലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ ലെറ്റർകെന്നി യൂണിറ്റ് അയർലണ്ടിലെ ഉക്രൈയൻ അഭയാർത്ഥികൾക്ക് വേണ്ടി സമാഹരിച്ച അവശ്യ സാമഗ്രികൾ മെയ്‌ 16 തിങ്കളാഴ്ച്ച സെന്റ് കോണൽസ് ക്യാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ചു കൈമാറി. സഹജീവി സ്നേഹവും കാരുണ്യവും മുഖമുദ്രയാക്കിയ ക്രാന്തിയുടെ പുതിയ യൂണിറ്റായ ലെറ്റർ കെന്നി യൂണിറ്റ് രൂപീകരണം ഇക്കഴിഞ്ഞ മെയ്‌ ദിനത്തിലാണ് നടന്നത്.യുദ്ധവും കെടുതിയും തകർത്തെറിഞ്ഞ ദുരിത ഭാരം പേറി ഭൂജീവിതം മാത്രം പ്രതീക്ഷയാക്കി അയർലണ്ടിൽ എത്തിച്ചേർന്ന ഉക്രൈനികളുടെ ക്ഷേമത്തിനാവശ്യമായ സാമഗ്രികൾ സംഘടിപ്പിക്കുക എന്നത് … Read more

ഐറിഷ് ക്യാൻസർ സൊസൈറ്റിയും മോട്ടോർ ന്യൂറോൺ ഡിസീസ് അസോസിയേഷനും നടത്തിയ ചാരിറ്റി വാക്കിൽ പങ്കെടുത്ത് ഡബ്ലിൻ മലയാളം സംഘടനയും

ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയും, മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് അസോസിയേഷനും ചേര്‍ന്ന് നടത്തിയ ‘ചാരിറ്റി വാക്കി’ല്‍ പങ്കുചേര്‍ന്ന് ഡബ്ലിന്‍ മലയാളം സംഘടനയും. ബ്ലാക്ക് റോക്ക് ഹെര്‍മിറ്റേജും സംഘാടനം വഹിച്ച പരിപാടിയില്‍ മലയാളം അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി വിജയാനന്ദ് ശിവാനന്ദന്‍, ട്രഷറര്‍ ലോറന്‍സ് കുര്യാക്കോസ്, ഭാര്യ സിനി എന്നിവര്‍ പങ്കെടുത്തു. മെയ് 8-ന് ബ്രേയിലെ സീഫ്രണ്ടിലായിരുന്നു ചാരിറ്റി വാക്ക്. ക്യാന്‍സര്‍ രോഗികള്‍, മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് കഷ്ടതയനുഭവിക്കുന്നവര്‍ എന്നിവരെ സഹായിക്കാനായി ഫണ്ട് സ്വരൂപിക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്.