കേരളാ ഹൗസ് മലയാളി ക്ലബ് സംഘടിപ്പിക്കുന്ന കുട്ടികൾക്കുള്ള മലയാളം എഴുത്ത് മത്സരം ജൂൺ 18-ന്

കേരളാ ഹൗസ് ഐറിഷ് മലയാളി ക്ലബ്ബ് സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ 2022-ന്റെ ഭാഗമായുള്ള മലയാളം എഴുത്ത് മത്സരം ജൂണ്‍ 18-ന്. 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ’10 മലയാളം വാക്കുകള്‍’ എഴുതുകയാണ് മത്സരം. മറ്റൊരു വിഭാഗമായ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ’14 വാക്കുകള്‍’ എഴുതിക്കൊണ്ട് മത്സരത്തില്‍ പങ്കെടുക്കാം. ജൂണ്‍ 18-ന് രാവിലെ 10 മണി മുതല്‍ 11 മണി വരെയാണ് മത്സരം നടക്കുക. ലൂക്കനിലെ Promise Lane-ലുള്ള Lucan Youth Centre-ലാണ് പരിപാടി. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന … Read more

അയർലണ്ടിലെ സാംസ്‌കാരിക സംഘടന ‘മലയാള’ത്തിനു നവ നേതൃത്വം

ഏപ്രിൽ 30-നു താലായിലെ മാർട്ടിൻ ഡി പോറസ് സ്കൂൾ ഹാളിൽ വൈസ് പ്രസിഡന്റ്‌ വിജയാനന്ദ് ശിവാനന്ദന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ 2022-23 വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ ബേസില്‍ കെ സ്‌കറിയ, വൈസ് പ്രസിഡന്റ്‌ ബിജു ജോര്‍ജ്ജ്‌, സെക്രട്ടറി വിജയ് ശിവാനന്ദന്‍. ട്രഷറര്‍ ലോറന്‍സ് കുര്യാക്കോസ്, ജോയിന്‍ സെക്രട്ടറി ശ്രീപൂര്‍ണ്ണ, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി കൃഷ്ണകുമാര്‍. കമ്മിറ്റി അംഗങ്ങള്‍:കൗണ്‍സിലര്‍ ബേബി പെരേപ്പാടന്‍, അജിത് കേശവന്‍, ജോജി എബ്രഹാം, മനോജ് മെഴുവേലി, അനീഷ് … Read more

അയർലണ്ട് മലയാളി ജാസ്മിൻ പ്രമോദ് ആലപിച്ച ‘പൊൻകണിയായ്…’ ആൽബം ശ്രദ്ധ നേടുന്നു

അയർലണ്ടിലെ അറിയപ്പെടുന്ന ഗായികയും മെഡിക്കൽ മേഖലയിൽ ജോലി ചെയ്‌യുന്നതുമായ  ‘ജാസ്മിൻ പ്രമോദ് ‘പാടിയ  “പൊൻ കണിയായ്” എന്ന മാതൃത്വത്തിന്റെ കഥ പറയുന്ന ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു . 4 മ്യൂസിക്‌സിന്റെ  ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൺ 2 ”വിൽ 4മ്യൂസിക്‌സിലെ ബിബി മാത്യു രചന നിർവഹിച്ച മനോഹര ഗാനം അയർലണ്ടിൽ തന്നെ ആണ് വിഷ്വൽ ചെയ്തിരിക്കുന്നത്. പിറക്കാൻ പോകുന്ന കൺമണിയെ കുറിച്ചുള്ള അമ്മയുടെ സ്വപ്നങ്ങളും വാത്സല്യവും പ്രതീക്ഷകളും ഒക്കെയാണ് ദൃശ്യ സുന്ദരമായ … Read more

കേരളാ ഹൗസ് ഐറിഷ് മലയാളി ക്ലബ്ബിന്റെ ‘കാർണിവൽ 2022’ ആഘോഷ പരിപാടി ജൂൺ 18-ന് ഡബ്ലിനിൽ

കേരളാ ഹൗസ് ഐറിഷ് മലയാളി ക്ലബ് സംഘടിപ്പിക്കുന്ന ‘കാര്‍ണിവല്‍ 2022’ ആഘോപരിപാടി 2022 ജൂണ്‍ 18-ന്. കൗണ്ടി ഡബ്ലിനിലെ ലൂക്കനിലുള്ള Primrose Lane-ലെ Lucan Youth Centre-ല്‍ വച്ച് രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെയാണ് പരിപാടി. പരിപാടിയുടെ ഭാഗമായുള്ള വടംവലി മത്സരം (Tug of War) ഉച്ചയ്ക്ക് 1.30 മുതല്‍ 3 മണി വരെ നടത്തപ്പെടും. വിജയികള്‍ക്ക് Seven Seas Vegetables സ്‌പോണ്‍സര്‍ ചെയ്യുന്ന 301 യൂറോ ആണ് സമ്മാനം. രണ്ടാം … Read more

നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ വർണാഭമായി

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ ‘പ്രതീക്ഷ 2022’പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏപ്രിൽ 23ആം തിയതി നീനാ സ്കൗട്ട് ഹാളിൽ വച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. ടിപ്പററി കൗണ്ടി കൗൺസിൽ കമ്മ്യൂണിറ്റി & സോഷ്യൽ ഇൻക്ലൂഷൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ‘മാർഗോ ഹയ്‌സ് ‘മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്തയാർന്ന കലാപരിപാടികൾ ,The Resurrection,വിഷുക്കണി എന്നിവയിൽ അധിഷ്ഠിതമായ സ്‌കിറ്റുകൾ തുടങ്ങിയവ ആഘോഷപരിപാടികളുടെ പ്രൗഢി വർധിപ്പിച്ചു. പ്രശസ്ത DJ ആർട്ടിസ്റ് DJ ക്രിസ്റ്റോയുടെ അതുല്യ പ്രകടനം കുട്ടികളെയും … Read more

BICC-യുടെ വിഷു-ഈസ്റ്റർ-ഈദ് സെലിബ്രേഷൻ മെയ് 14 ശനിയാഴ്ച

BICC (Ballinalsoe Indian Cultural Community)-യുടെ വിഷു-ഈസ്റ്റർ-ഈദ് സെലിബ്രേഷൻ മെയ് 14 ശനിയാഴ്ച. വൈകിട്ട് 4 മണി മുതൽ 11 മണി വരെ Town Hall Theatre, Ballinalsoe-യിൽ വച്ച് നടക്കുന്ന കലാ സാംസ്‌കാരിക പരിപാടി ഗോൾവേ മേയർ Peter Keaveney യും ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയും ചേർന്ന് നിർവ്വഹിക്കും. പരിപാടിയിൽ Soul Beats Drogheda അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. പരിപാടിക്ക് ശേഷം രുചികരമായ ഈസ്റ്റർ ഡിന്നർ. മെയ് 12 വൈകിട്ട് 5 mani വരെ … Read more