കരഞ്ഞു തളർന്ന മിഴിയുമായ്…; അയർലണ്ട് മലയാളികൾ ഒരുക്കിയ ഭക്തിഗാന ആൽബം റിലീസ് ചെയ്തു

അയര്‍ലണ്ട് മലയാളികള്‍ ചേര്‍ന്നൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘കരഞ്ഞു തളര്‍ന്ന മിഴിയുമായ്…’ യൂട്യൂബില്‍ റിലീസ് ചെയ്തു. ജോബി കാവാലം രചനയും, സംഗീതസംവിധാനവും നിര്‍മ്മിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീലക്ഷ്മിയാണ്. റോസ് മേരി ക്രിയേഷന്‍സിന്റെ ബാനറില്‍ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് മാത്യൂസ് കരിമ്പന്നൂരും, ഷീബ മാത്യു അയര്‍ലണ്ടും ചേര്‍ന്നാണ്. പശ്ചാത്തലസംഗീതം കുട്ടി ജോസ്. റെക്കോര്‍ഡിങ് സ്റ്റുഡിയോ ഓഡിയോ മിക്കേയസ്. ആല്‍ബം ആസ്വദിക്കാം:

‘ആനിക്കാടിൻ അമ്മ’; ഭക്തി സാന്ദ്രമായ ആൽബം യൂട്യൂബിൽ റിലീസ് ചെയ്തു

അനീഷ് ആനിക്കാട് ഗാനരചനയും സംവിധാനവും നിര്‍വ്വഹിച്ച്, രാജു കുന്നക്കാട്ട്, ആന്റോച്ചന്‍ കളത്തിക്കാട്ടില്‍ എന്നിവര്‍ നിര്‍മ്മിച്ച ഭക്തിഗാന വീഡിയോ ആല്‍ബം ‘ആനിക്കാടിൻ അമ്മ’ യൂട്യൂബില്‍ റിലീസ് ചെയ്തു. ശ്രേയ അന്ന ജോസഫിന്റെ ആലാപനമാധുരിയിലുള്ള ആല്‍ബം ഇതിനോടകം തന്നെ ആയിരക്കണക്കിന് പേരിലേയ്ക്ക് എത്തിക്കഴിഞ്ഞു. മനു പള്ളിക്കത്തോട് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ എഡിറ്റിങ് നിഖില്‍ മറ്റത്തില്‍ മഠം ആണ്. സംഗീതം ശ്രീജിത്ത് കെ.എസ്. ഓര്‍ക്കസ്‌ട്രേഷന്‍ വിഷ്ണു പ്രസാദ്, സഹസംവിധാനം വിജോ ജോസ്, കലാസംവിധാനം അജിത്ത് പുതുപ്പള്ളി. പൂത്തുമ്പി മീഡിയ ആണ് … Read more

അയർലണ്ട് മലയാളി ഷൈജു ലൈവ് സംഗീതവും, സംവിധാനവും നിർവ്വഹിച്ച അയ്യപ്പഭക്തി ഗാനം ‘ശബരി മാമല സ്വാമിയേ’ പുറത്തിറങ്ങി

അയര്‍ലണ്ടിലെ കലാരംഗത്ത് ശ്രദ്ധേയനായ ഷൈജു ലൈവ് സംഗീതവും, സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പഭക്തി ഗാനം ‘ശബരി മാമല സ്വാമിയേ’ പുറത്തിറങ്ങി. സിജു തുറവൂരാണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. ഷൈജു ലൈവിനൊപ്പം ഗോപകിഷോര്‍ കൊച്ചാട്ടിലും ചേര്‍ന്നാണ് ഭക്തിസാന്ദ്രമായ ഗാനത്തിന്റെ ആലാപനം. ഷൈജു ലൈവ് സാരഥിയായിട്ടുള്ള Kinnor Musics Ireland ആണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ആല്‍ബങ്ങളും, ഗാനങ്ങളുമായി പ്രേക്ഷകരെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലെത്തിക്കാന്‍ തങ്ങള്‍ ഒരുങ്ങുകയാണെന്ന് ഷൈജു ലൈവ് ‘റോസ് മലയാളത്തോട്’ പറഞ്ഞു.