വെക്സ്ഫോർഡിലെ വീട്ടിൽ പുരുഷൻ മരിച്ച നിലയിൽ

വെക്‌സ്‌ഫോര്‍ഡിലെ വീട്ടില്‍ പുരുഷന്റെ മൃതദേഹം. ഞായറാഴ്ച ഉച്ചയോടെയാണ് Gorey-യിലെ Clonattin പ്രദേശത്തെ വീട്ടില്‍ 40-ലേറെ പ്രായമുള്ള പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ഗാര്‍ഡ അറിയിച്ചു. വീട് സാങ്കേതികപരിശോധനയ്ക്കായി സീല്‍ ചെയ്തിരിക്കുകയാണ്. ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തും.

Coolock-ൽ അഭയാർത്ഥികൾക്കായുള്ള കെട്ടിടത്തിൽ അഞ്ചാം തവണയും തീവെപ്പ്

വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തില്‍ വീണ്ടും തീപിടിത്തം. മുമ്പ് ക്രൗണ്‍ പെയിന്റ്‌സ് വെയര്‍ഹൗസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് മുന്നില്‍ കഴിഞ്ഞയാഴ്ച വലിയ രീതിയിലുള്ള പ്രക്ഷോഭം നടക്കുകയും, കെട്ടിടത്തിലെ പണികള്‍ക്കായി വന്ന ഡിഗ്ഗറിന് തീവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇത് അഞ്ചാം തവണയാണ് കെട്ടിടത്തിന് തീവെപ്പുണ്ടായിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് കെട്ടിടത്തിന് സമീപത്തുള്ള ജെസിബി, കിടക്കകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു അവസാനമുണ്ടായ തീവെപ്പ്. ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷ നല്‍കിയ 500 അഭയാര്‍ത്ഥികളെയാണ് ഇവിടെ താമസിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ അത് … Read more

Dundalk-ൽ വെടിവെപ്പ്; 3 പേർക്ക് പരിക്ക്, 2 പേർ അറസ്റ്റിൽ

കൗണ്ടി ലൂവിലെ Dundalk- ൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 8.30 ഓടെ റെസിഡൻഷ്യൽ ഏരിയയിൽ ഉണ്ടായ വെടിവെപ്പിൽ രണ്ട് പേരെ ദ്രോഗടയിലെ Our Lady of Lourdes Hospital-ൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ജീവന് ഭീഷണിയുള്ളതല്ല. സംഭവത്തിൽ രണ്ട് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. ഇരുവരെയും ലൂവിലെ ഗാർഡ സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്.

ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 8 മില്യൺ യൂറോയുടെ കൊക്കെയ്ൻ, കഞ്ചാവ്, എൽഎസ്ഡി, എംഡിഎംഎ എന്നിവ

ഡബ്ലിനിൽ ഗാർഡ നടത്തിയ റെയ്‌ഡിൽ 8 മില്യൺ യൂറോ വിലവരുന്ന മയക്കുമരുന്നുകളും 1 മില്യൺ യൂറോ പണവും പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ഡബ്ലിൻ 11-ലെ The Ward-ൽ ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഗാർഡയുടെ ഡബ്ലിൻ ക്രൈം ടീം പരിശോധന നടത്തിയത്. കൊക്കെയിൻ, കഞ്ചാവ്, കെറ്റാമിൻ, എൽഎസ്ഡി, എംഡിഎംഎ എന്നിവ പിടിച്ചെടുത്തവയിൽ പെടുന്നു. ഡബ്ലിനിൽ പലയിടത്തായി തുടർപരിശോധനയിലാണ് 1 മില്യൺ യൂറോ പണം, വാഹനങ്ങൾ, ഡിസൈനർ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു മദ്ധ്യവയസ്കനെ ഗാർഡ അറസ്റ്റ് … Read more

ഡബ്ലിനിൽ വമ്പൻ മയക്കുമരുന്ന് വേട്ട; 60 കിലോ കൊക്കെയ്ൻ, 30 കിലോ കഞ്ചാവ് എന്നിവ പിടികൂടി

ഡബ്ലിനില്‍ വമ്പന്‍ മയക്കുമരുന്ന് വേട്ട. ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് 60 കിലോഗ്രാം കൊക്കെയ്ന്‍, 30 കിലോഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തത്. കെറ്റാമിന്‍, മയക്കുമരുന്ന് ഗുളികകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. പരിശോധന ഇന്ന് രാവിലെയും തുടരുകയാണ്. മയക്കുമരുന്നുകള്‍ക്ക് പുറമെ കണക്കില്‍ പെടാത്ത 1 മില്യണ്‍ യൂറോയും പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു.

കൗണ്ടി ലൂവിൽ 18 തോക്കുകൾ പിടികൂടി ഗാർഡ

കൗണ്ടി ലൂവില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ 18 തോക്കുകള്‍ പിടികൂടി. ആറ് എആര്‍-15 റൈഫിളുകളും, 12 സെമി ഓട്ടോമാറ്റിക് 9എംഎം ഹാന്‍ഡ് ഗണ്ണുകളുമാണ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയോടെ Adree-യുടെ പ്രാന്തപ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ തോക്കുകള്‍ക്കൊപ്പം 900 വെടിയുണ്ടകളും കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഗാര്‍ഡ ഏതാനും തുടര്‍പരിശോധനകളും കൗണ്ടിയില്‍ നടത്തി. സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് റെയ്ഡിനിടെ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. സംഘങ്ങള്‍ക്ക് തോക്കുകള്‍ എത്തിച്ച് നല്‍കുന്നതില്‍ പെട്ടവരാണ് അറസ്റ്റിലായ ചെറുപ്പക്കാരെന്നാണ് കരുതുന്നത്.

Coolock-ൽ പ്രതിഷേധം അവസാനിക്കുന്നില്ല; വീണ്ടും തീവെപ്പ്, 3 ഗാർഡകൾക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന കെട്ടിത്തിലെ പണിക്ക് വന്ന വാഹനത്തിന് തീവച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും കെട്ടിടത്തിനകത്ത് തീവെപ്പ്. ഇവിടെ മുമ്പ് ഒരു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് നിലവില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിവരുന്നത്. ഈയാഴ്ച ആദ്യമുണ്ടായ തീവെപ്പിനും, ഗാര്‍ഡയ്ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കും ശേഷം ഇന്നലെ വൈകിട്ട് വീണ്ടും കെട്ടിടത്തില്‍ തീപടര്‍ന്നു. വെള്ളിയാഴ്ച ഇവിടെ വീണ്ടും ഏകദേശം 1,000-ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം സമാധാനപൂര്‍ണ്ണമായി അവസാനിച്ചെങ്കിലും, അല്‍പ്പ സമയത്തിന് ശേഷം Malahide Road-ല്‍ … Read more

ലോങ്‌ഫോർഡിൽ വെടിവെപ്പ്; വയോധികന് പരിക്ക്

ലോങ്‌ഫോര്‍ഡ് ടൗണില്‍ വീടിന് സമീപം വെടിവെപ്പ്. ബുധനാഴ്ച വൈകിട്ട് 7.50-ഓടെ നടന്ന വെടിവെപ്പില്‍ 70-െേറ പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ Mullingar Hospital-ല്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമാണെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ ഗാര്‍ഡ ഇവിടം സാങ്കേതികപരിശോധനകള്‍ക്കായി സീല്‍ ചെയ്തു. നിലവില്‍ മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ പ്രതികരിച്ചു.

മേരി ലൂ മക്ഡൊണാൾഡിനും ഡ്രൂ ഹാരിസിനും വധഭീഷണി; അയർലണ്ടിൽ ചെറുപ്പക്കാരൻ അറസ്റ്റിൽ

അയര്‍ലണ്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്, ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് എന്നിവര്‍ക്ക് നേരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ വഴി പുറത്തുവന്ന ഒരു വീഡിയോയിലാണ് മുഖംമൂടി ധരിച്ച പ്രതി മക്‌ഡൊണാള്‍ഡിനെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇതേ വീഡിയോയില്‍ കമ്മീഷണര്‍ ഡ്രൂ ഹാരിസിനെതിരെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് മക്‌ഡൊണാള്‍ഡ് ഗാര്‍ഡയ്ക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. 20-ലേറെ പ്രായമുള്ള ഒരു ചെറുപ്പക്കാരനെയാണ് അറസ്റ്റ് ചെയ്തതെന്ന് … Read more

ഇന്റർപോളിനൊപ്പം 21 രാജ്യങ്ങളിൽ ഗാർഡ റെയ്ഡ്; 63 അറസ്റ്റ്

ഇന്റര്‍പോളുമായി ചേര്‍ന്ന് ലോകത്തെ 21 രാജ്യങ്ങളിലായി ഗാര്‍ഡ നടത്തിയ ഓപ്പറേഷനുകളില്‍ 63 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 17 പേര്‍ക്ക് മേല്‍ കുറ്റം ചുമത്തി. രണ്ട് കാറുകള്‍, 49,000 യൂറോ വിലവരുന്ന വസ്തുവകകള്‍ എന്നിവ ഓപ്പറേഷനില്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടിച്ച പണം ഉപയോഗിച്ചോ, അനധികൃതമായി പണം പലിശയ്ക്ക് കൊടുത്തോ ആണ് ഇവ വാങ്ങിയതെന്നാണ് നിഗമനം. വ്യാജപേരുകളില്‍ തുടങ്ങിയ 17 ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പറേഷന്റെ ഭാഗമായി മരവിപ്പിച്ചു. 37 പരിശോധനകളിലായി 11 ഫോണുകള്‍ പിടിച്ചെടുക്കുകയും, 81,133 യൂറോയും, 260,953 … Read more