റീജൻസി ഹോട്ടൽ കൊലപാതകം; തെളിവില്ല; ജെറി ഹച്ചിനെ കോടതി വെറുതെ വിട്ടു

ഡബ്ലിന്‍ റീജന്‍സി ഹോട്ടലില്‍ വച്ച് ഡേവിഡ് ബൈറനെ (33) വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ മാഫിയാ തലവനായ ജെറി ‘ദി മങ്ക്’ ഹച്ചിനെ കോടതി വെറുതെ വിട്ടു. 2016 ഫെബ്രുവരി 5-നാണ് ഹച്ച്-കിനാന്‍ മാഫിയാ സംഘങ്ങളുടെ കുടിപ്പകയില്‍ ബൈറന് ജീവന്‍ നഷ്ടപ്പെടുന്നത്. ജെറി ഹച്ചാണ് ആക്രമണം നടത്തിയതെന്നായിരുന്നു കേസ്. ഹച്ചിനെ വെറുതെ വിട്ടെങ്കിലും, ഒപ്പം പ്രതിചേര്‍ക്കപ്പെട്ട പോള്‍ മര്‍ഫി (61), ജേസണ്‍ ബോണി (50) എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ബൈറനെ കൊലപ്പെടുത്തുന്നതിനായി വാഹനങ്ങള്‍ വിട്ടുനല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. … Read more