അയർലണ്ടിലെ ഭവനവില ആഴ്ചകൾക്കകം റെക്കോർഡിലെത്തും; ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേയ്ക്കെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടില്‍ ഭവനവില വൈകാതെ തന്നെ ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കിലേയ്ക്ക് എത്തിപ്പെടുമെന്ന് പ്രവചനം. 2007-ലെ കെല്‍റ്റിക് ടൈഗര്‍ കാലത്തുള്ള നിരക്കിനെക്കാള്‍ വെറും 2% താഴെ മാത്രമാണ് നിലവിലെ നിരക്കെന്നും, ആഴ്ചകള്‍ക്കകം അതിനെ മറികടക്കുന്ന തരത്തില്‍ വില വര്‍ദ്ധിക്കുമെന്നുമാണ് ഭവനമേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം Central Statistics Office (CSO) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷത്തിനിടെ രാജ്യത്ത് ഭനവനില വര്‍ദ്ധിച്ചത് 15.3% ആണ്. ഡബ്ലിനെ മാറ്റി നിര്‍ത്തിയാല്‍ ഇത് 16.8 ശതമാനവുമാണ്. തുടര്‍ച്ചയായ 18 മാസങ്ങളില്‍ … Read more

അയർലണ്ടിൽ വീടുകൾക്ക് വീണ്ടും വിലകൂടി; ഒരു വർഷത്തിനിടെ 15.3% വർദ്ധന

അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ ഭവനവില 15.3% വര്‍ദ്ധിച്ചതായി Central Statistics Office (CSO). 2021 ഫെബ്രുവരി മുതല്‍ 2022 ഫെബ്രുവരി വരെയുള്ള കണക്കാണ് CSO പുറത്തുവിട്ടിരിക്കുന്നത്. ഡബ്ലിന്‍ പ്രദേശത്തെ മാത്രം കാര്യമെടുത്താല്‍ 12 മാസത്തിനിടെ 13.5% വര്‍ദ്ധനയാണ് സംഭവിച്ചിരിക്കുന്നത്. ഡബ്ലിന് പുറത്ത് ആകെ 16.8% വില വര്‍ദ്ധിച്ചു. ഡബ്ലിനില്‍ വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത് 13.6% ആണെങ്കില്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 12.8% വില വര്‍ദ്ധനയുണ്ടായി. ഡബ്ലിനില്‍ ഫിന്‍ഗാളിലാണ് ഏറ്റവുമധികം വില വര്‍ദ്ധിച്ചത്- 14.3%. വില വര്‍ദ്ധനവ് ഏറ്റവും കുറവ് സൗത്ത് … Read more

അയർലണ്ടിൽ വീടുകൾക്ക് ഒരു വർഷത്തിനിടെ 15% വില വർദ്ധന; അതിർത്തി പ്രദേശങ്ങളിൽ വർദ്ധന 25%

അയര്‍ലണ്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭവനവില വര്‍ദ്ധിച്ചത് 14.8%. 2021 ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള ഭവനവില അടിസ്ഥാനമാക്കി Central Statistics Office (CSO) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡബ്ലിന്‍ പ്രദേശത്തെ മാത്രമായി പരിഗണിക്കുമ്പോള്‍ 13.3% ആണ് വര്‍ദ്ധന. അതേസമയം ഡബ്ലിന് പുറത്ത് ശരാശരി വില വര്‍ദ്ധന 16% ആണ്. ഈ 12 മാസത്തിനിടെ രാജ്യത്ത് വില്‍ക്കപ്പെട്ട വീടുകളുടെ ശരാശരി വില 280,000 യൂറോ ആണ്. ഏറ്റവും കുറഞ്ഞ ശരാശരി വില … Read more

ഒരു വർഷത്തിനിടെ ഭവനവില വർദ്ധിച്ചത് 7.7%; അയർലണ്ടിൽ വീടുകൾ കിട്ടാനില്ല

അയര്‍ലണ്ടിലെ ഭവനവില ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിച്ചത് 8 ശതമാനത്തോളം. Daft.ie പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ 7.7% ആണ് രാജ്യത്തെ ഭവനവില വര്‍ദ്ധിച്ചത്. അയര്‍ലണ്ടില്‍ ഒരു വീട് വാങ്ങാന്‍ മുടക്കേണ്ട ശരാശരി തുക ഇന്ന് 290,998 യൂറോ ആണ്. മുന്‍ വര്‍ഷത്തെക്കാള്‍ 21,446 യൂറോ അധികം. നഗരപ്രദേശങ്ങളെക്കാള്‍ റൂറല്‍ ഏരിയകളിലാണ് വില വര്‍ദ്ധന അധികമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Connacht-Ulster പ്രദേശത്ത് ഒരു വര്‍ഷം കൊണ്ട് 14.6% ആണ് വീടുകള്‍ക്ക് വില വര്‍ദ്ധിച്ചത്. ഇതില്‍ … Read more

അയർലണ്ടിൽ ഭവനവില 13.5% വർദ്ധിച്ചു; കൂടിയ ശരാശരി വില 580,000 യൂറോ; കുറഞ്ഞ വില 129,000 യൂറോ

അയര്‍ലണ്ടിലെ ഭവനവില വീണ്ടും കുതിക്കുന്നു. Central Statistics Office (CSO) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 13.5% ആയാണ് രാജ്യത്തെ ഭവനവില വര്‍ദ്ധിച്ചിരിക്കുന്നത്. ഡബ്ലിനില്‍ 12.3%, തലസ്ഥാനത്തിന് പുറത്ത് 14.6% എന്നിങ്ങനെയാണ് വില വര്‍ദ്ധന. അപ്പാര്‍ട്ട്‌മെന്റുകള്‍, വീടുകള്‍ എന്നിങ്ങനെയാക്കി തിരിക്കുമ്പോള്‍ ഡബ്ലിനില്‍ വീടുകള്‍ക്ക് 13.3 ശതമാനവും, അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് 8.1 ശതമാനവും ആണ് വില കൂടിയിരിക്കുന്നത്. ഡബ്ലിനില്‍ വില ഏറ്റവുമധികം വര്‍ദ്ധിച്ച പ്രദേശം ഡബ്ലിന്‍ സിറ്റി ആണ്- 15.5% വര്‍ദ്ധന. Fingal-ല്‍ വില വര്‍ദ്ധിച്ചിരിക്കുന്നത് 9.6%. ഡബ്ലിന് … Read more