ഡെബിറ്റ് കാർഡ്, ഓൺലൈൻ ബാങ്കിങ് വഴി ഫീസ് സ്വീകരിക്കാൻ ആരംഭിച്ച് ഡബ്ലിനിലെ ഇന്ത്യൻ എംബസി; പോസ്റ്റർ ഓർഡർ വഴി ഏപ്രിൽ 20-നു ശേഷം ഫീസ് സ്വീകരിക്കില്ല

എംബസിയില്‍ നേരിട്ടെത്തി സമര്‍പ്പിക്കുന്ന എല്ലാ കോണ്‍സുലാര്‍ അപേക്ഷകളുടെയും ഫീസ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി സ്വീകരിക്കാന്‍ ആരംഭിച്ചതായി ഡബ്ലിനിലെ ഇന്ത്യന്‍ എംബസി. ഒപ്പം പോസ്റ്റല്‍ വഴിയുള്ള അപേക്ഷകളുടെ ഫീസ് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയും സ്വീകരിച്ചുതുടങ്ങി. അതേസമയം പാസ്‌പോര്‍ട്ട്, വിസ, OCI, മുതലായ മറ്റെല്ലാ സേവനങ്ങളുടെയും ഫീസ് പോസ്റ്റല്‍ ഓര്‍ഡറുകളായി സ്വീകരിക്കുന്നത് ഏപ്രില്‍ 20 മുതല്‍ നിര്‍ത്തലാക്കുമെന്നും എംബസി അറിയിച്ചു. ജനങ്ങളുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് സ്വീകരിക്കാന്‍ എംബസി ഈയിടെ തീരുമാനമെടുത്തത്.

ഡബ്ലിനിലെ ചടങ്ങിൽ ഐറിഷ് പൗരത്വം സ്വീകരിച്ച് 1,200 പേർ; 243 പേരും ഇന്ത്യക്കാർ

ഡബ്ലിനിലെ നാഷണല്‍ കണ്‍സേര്‍ട്ട് ഹാളില്‍ വച്ചുനിടന്ന പൗരത്വദാന ചടങ്ങളില്‍ പുതുതായി 1,200 പേര്‍ ഐറിഷ് പൗരത്വം സ്വീകരിച്ചു. 105 രാജ്യങ്ങളില്‍ നിന്നായെത്തി, അയര്‍ലണ്ടിലെ 31 കൗണ്ടികളില്‍ താമസിക്കുന്നവര്‍ ചടങ്ങിലൂടെ ഐറിഷ് പൗരത്വമുള്ളവരായി മാറി. ഈ വര്‍ഷം നടക്കുന്ന ആദ്യ പൗരത്വദാന ചടങ്ങാണിത്. Minister Paschal Donohoe, Minister of State James Browne എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ചടങ്ങിന് മുന്നോടിയായി പുതിയ പൗരന്മാരെ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ അഭിനന്ദിച്ചിരുന്നു. കഴിഞ്ഞ ദിവസം പൗരത്വം ലഭിച്ചവരില്‍ ഏറ്റവും … Read more

എൻആർഐകളുടെ ആധാർ അപേക്ഷയിൽ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ടത് ഇവ…

നോണ്‍ റെസിഡന്റ് ഇന്ത്യക്കാര്‍ക്കുള്ള (എന്‍ആര്‍ഐ) ആധാര്‍ നിയമങ്ങളില്‍ മാKE വരുത്തി The Unique Identification Authority of India (UIDAI). ജനുവരി 16-നാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ UIDAI പുറത്തിറക്കിയത്. പുതിയ നയപ്രകാരം പ്രായപൂര്‍ത്തിയായവരും, അല്ലാത്തവരുമായ, സാധുവായ പാസ്‌പോര്‍ട്ട് കൈവശമുള്ള എന്‍ആര്‍ഐകള്‍ക്ക്, ഇനി ഏത് ആധാര്‍ കേന്ദ്രയില്‍ നിന്നും ആധാറിനായി അപേക്ഷിക്കാം. ഒപ്പം കുട്ടികളായ എന്‍ആര്‍ഐകളുടെ പ്രൂഫ് ഓഫ് ഐഡന്റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയായി ഇനിമുതല്‍ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. 2023 ഒക്ടോബര്‍ 1-ന് ശേഷം … Read more