അയർലണ്ടിൽ പൗരത്വ അപേക്ഷകൾ ഇനി ഓൺലൈനിൽ സമർപ്പിക്കാം

അയര്‍ലണ്ടില്‍ ഇനിമുതല്‍ പൗരത്വ അപേക്ഷകള്‍ (Citizenship Applications) ഓണ്‍ലൈനായി നല്‍കാം. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ (From 11) ഇപ്പോള്‍ ലഭ്യമല്ലെന്നും, വൈകാതെ തന്നെ അതിനുള് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ പേപ്പര്‍ വഴി പൗരത്വ അപേക്ഷാ നടപടികള്‍ ആരംഭിച്ചവര്‍ക്ക്, പോസ്റ്റല്‍ വഴി തന്നെ അപേക്ഷ നല്‍കുന്നത് തുടരാം. എങ്കിലും കഴിയുന്നതും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാന്‍ ശ്രമിക്കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ കൂടുതല്‍ എളുപ്പവും, പേയ്‌മെന്റ് അടക്കമുള്ളവ വേഗത്തില്‍ നടത്താനും … Read more

ആശ്വാസം! അയർലണ്ടിൽ ഇനിമുതൽ പൗരത്വ അപേക്ഷ നൽകുന്നതിന് തൊട്ടുമുമ്പ് 100 ദിവസം വരെ രാജ്യത്തിന് പുറത്തുപോകാം

അയര്‍ലണ്ടിലെ കുടിയേറ്റ, പൗരത്വ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍. ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്നവയാണ് ഈ മാറ്റങ്ങള്‍. പൗരത്വ അപേക്ഷ നല്‍കുന്നതിന് തൊട്ടുമുമ്പുള്ള ഒരു വര്‍ഷം അയര്‍ലണ്ടില്‍ തന്നെ ഉണ്ടായിരിക്കണം എന്ന നിയമം നിലനില്‍ക്കുമെങ്കിലും, അതില്‍ വ്യവസ്ഥകളോടെ 100 ദിവസം വരെ രാജ്യത്ത് നിന്നും മാറിനില്‍ക്കാം എന്ന മാറ്റം കൊണ്ടുവന്നിട്ടുണ്ട്. നേരത്തെ ഇത്തരത്തില്‍ ആറ് ആഴ്ച വരെ മാത്രമേ രാജ്യത്തുനിന്നും മാറിനില്‍ക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതേസമയം ഇതിന് ചില നിബന്ധനകളുണ്ട്. പുതിയ നിയമപ്രകാരം സാധാരണ 70 ദിവസം വരെ … Read more

അയർലണ്ടിലേക്ക് കുടിയേറി പാർത്താൽ 71 ലക്ഷം രൂപ ധനസഹായം; ശുദ്ധ തട്ടിപ്പെന്ന് അധികൃതർ

അയർലണ്ടിലേക്ക് കുടിയേറി പാർക്കുന്നവർക്ക് Our Living Islands പദ്ധതി വഴി 71 ലക്ഷം രൂപ അഥവാ 80,000 യൂറോ സഹായം നൽകുന്നു എന്ന വാർത്ത തെറ്റാണെന്ന് ഐറിഷ് സർക്കാർ. ചില വെബ്സൈറ്റുകൾ ഇത്തരത്തിൽ വാർത്ത കൊടുത്തത് ശ്രദ്ധയിൽ പെട്ടതായും, എന്നാൽ തങ്ങൾ ഇത്തരത്തിൽ വിസ നൽകുന്നില്ലെന്നും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. Our Living Islands പദ്ധതിയിൽ അപേക്ഷിക്കാവുന്നത് നിലവിൽ അയർലണ്ടിൽ പെർമിഷനോടെ താമസിക്കുന്നവർക്ക് മാത്രമാണ്. അതിനാൽ ഇത്തരത്തിൽ Our Living Islands പദ്ധതി വഴി വിസ ശരിയാക്കി … Read more

അയർലണ്ടിലെ അനധികൃത കുടിയേറ്റക്കാർക്ക് നിയമപരമായി താമസം ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കൽ ഇന്നുമുതൽ

മതിയായ രേഖകളില്ലാതെ അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍ക്ക്, നിയമപരമായി താമസാനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍ ഇന്നുമുതല്‍. ഇന്നു മുതല്‍ അടുത്ത ആറ് മാസം വരെ ഇത്തരത്തിലുള്ള കുടിയേറ്റക്കാര്‍ക്കും, കുടുംബാംഗങ്ങള്‍ക്കും താമസാനുമതിക്കായി അപേക്ഷകള്‍ സമര്‍പ്പിക്കാം. കുറഞ്ഞത് നാല് വര്‍ഷമെങ്കിലും രാജ്യത്ത് രേഖകളില്ലാതെ താമസിച്ചവര്‍ക്കാണ് അപേക്ഷ നല്‍കാനുള്ള അവസരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്ളവരാണെങ്കില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം താമസിച്ചിരിക്കണം. ചെറിയ കുറ്റകൃത്യങ്ങളില്‍ പെട്ടതല്ലാതെ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരായിരിക്കണമെന്നത് നിര്‍ബന്ധമാണ്. അതേസമയം സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ക്കുള്ളില്‍ വരുന്നവര്‍ക്ക് മാത്രമേ താമസാനുമതി നല്‍കൂ. … Read more

അയർലണ്ടിൽ പൗരത്വ അപേക്ഷയ്‌ക്കൊപ്പം പാസ്സ്പോർട്ടിന്റെ ഫോട്ടോകോപ്പി കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷകള്‍ നല്‍കുമ്പോള്‍ ഇനിമുതല്‍ ആദ്യ ഘട്ടത്തില്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് നീതിന്യായ വകുപ്പ് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പകരം പാസ്‌പോര്‍ട്ടിന്റെ എല്ലാ പേജുകളും (കവറുകള്‍ അടക്കം) കളര്‍ ഫോട്ടോകോപ്പി എടുത്ത് സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണം. ഒപ്പം സ്റ്റാംപുകളുള്ള പഴയ പാസ്‌പോര്‍ട്ടുകളുടെയും ഫോട്ടോകോപ്പി അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പഴയ പാസ്‌പോര്‍ട്ടുകളിലെ സ്റ്റാംപുകള്‍ പരിശോധിച്ച് അപേക്ഷിക്കുന്നയാള്‍ അയര്‍ലണ്ടില്‍ എത്രകാലം താമസിച്ചു എന്ന് കണക്കാക്കുന്നതിനാണിത്. ജനുവരി 1 മുതല്‍ ഈ മാറ്റം നിലവില്‍ വന്നിട്ടുണ്ട്. ഫോട്ടോകോപ്പി സാക്ഷ്യപ്പെടുത്താനുള്ള അധികാരം ആര്‍ക്കൊക്കെ? അംഗീകാരമുള്ള … Read more

നാട്ടിൽ പോയി അയർലണ്ടിലേക്ക് തിരികെ വരുന്ന കുട്ടികൾക്ക് പെർമിഷൻ കാലാവധി അവസാനിച്ചാലും മെയ് 31 വരെ റീ-എൻട്രി വിസ ആവശ്യമില്ല; ഉത്തരവിറക്കി സർക്കാർ

കാലാവധി തീരാനിരിക്കുന്ന അയര്‍ലണ്ടിലെ കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ പെര്‍മിഷന്‍ താല്‍ക്കാലികമായി മെയ് 31, 2022 വരെ നീട്ടുന്നതായി നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. 2022 ജനുവരി 15-നും, 2022 മെയ് 31-നും ഇടയ്ക്ക് കാലാവധി തീരാനിരിക്കുന്ന പെര്‍മിഷനുകളുടെ കാര്യത്തില്‍് ഈ ആനുകൂല്യം ലഭിക്കും. അതോടൊപ്പം നേരത്തെ എട്ട് തവണ സര്‍ക്കാര്‍ പെര്‍മിഷന്‍ കാലാവധി നീട്ടി നല്‍കിയിരുന്നതിലൂടെ ആനുകൂല്യം ലഭിച്ചവര്‍ക്കും പുതിയ കാലാവധി നീട്ടല്‍ ബാധകമാണ്. അതായത് 2020 മാര്‍ച്ച് മുതല്‍ കാലാവധി നീട്ടിക്കിട്ടിയവര്‍ക്ക് 2022 മെയ് 31 … Read more

ഇന്ത്യ അടക്കമുള്ള യൂറോപ്പ് ഇതര രാജ്യക്കാർക്ക് കുടിയേറ്റത്തിന് വൻ അവസരമൊരുക്കി അയർലണ്ട്; സോഷ്യൽ വർക്കർമാർ ഇനിമുതൽ അവശ്യ ജോലിക്കാർ; പശുപരിപാലകർക്ക് തൊഴിൽ വിസ നൽകും

അയര്‍ലണ്ടിലെ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സ്‌കീമില്‍ കാതലായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് തൊഴില്‍സഹമന്ത്രി ഡാമിയന്‍ ഇംഗ്ലിഷ്. European Economic Area (EEA)-യ്ക്ക് പുറത്തുളളവര്‍ക്ക് കുടിയേറ്റത്തിന് വമ്പന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ് പുതിയ പ്രഖ്യാപനങ്ങള്‍. EEA പൗരന്മാര്‍ക്ക് ഗുണകരമാകുന്ന പ്രധാന മാറ്റങ്ങള്‍ ചുവടെ: സോഷ്യല്‍ വര്‍ക്കര്‍മാരെ ഇനിമുതല്‍ ക്രിട്ടിക്കല്‍ സ്‌കില്‍ ജോലിക്കാരായി പരിഗണിക്കും. ഇതോടെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് അയര്‍ലണ്ടില്‍ തൊഴില്‍ വിസ ലഭിക്കാന്‍ എളുപ്പമാകും. കെട്ടിടനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ക്ക് ഇനിമുതല്‍ General Employment Permit-ന് അപേക്ഷിക്കാം. HGV driver permit-ന് ഉള്ള … Read more