അയർലണ്ടിൽ പൗരത്വ അപേക്ഷയ്ക്ക് ഇനി സ്കോർ കാർഡ് നിർബന്ധം; എന്താണ് സ്കോർ കാർഡ്? എങ്ങനെ സ്കോർ നേടാം?

2022 ജനുവരി മുതല്‍ അയര്‍ലണ്ടില്‍ പൗരത്വ അപേക്ഷ നല്‍കുന്നവര്‍, പൗരത്വം ലഭിക്കാനായി നിശ്ചിത സ്‌കോര്‍ നേടിയിരിക്കണമെന്ന രീതിയില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി അധികൃതര്‍. രാജ്യത്ത് താമസിച്ചതിനുള്ള തെളിവ് അടിസ്ഥാനമാക്കിയാണ് സ്‌കോര്‍ നിശ്ചയിക്കുക. കുറഞ്ഞത് 150 പോയിന്റ് എങ്കിലും ഉള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ സാധിക്കൂ. സ്‌കോര്‍ കാര്‍ഡ് സംവിധാനം എന്നാണ് ഈ രീതി അറിയപ്പെടുക. ഓരോ വര്‍ഷവും അയര്‍ലണ്ടില്‍ താമസിച്ചതിന് വെവ്വേറെ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. ഈ തെളിവുകള്‍ക്ക് പോയിന്റുകളുമുണ്ട്. ഈ തെളിവുകളുടെയെല്ലാം പോയിന്റ് കൂട്ടി നോക്കുമ്പോള്‍ … Read more

അയർലണ്ടിലെ പൗരത്വ വിതരണ ചടങ്ങ് മാറ്റിവച്ചു

കില്ലാര്‍നിയിലെ INEC-യില്‍ ഡിസംബര്‍ 13-ന് നടക്കാനിരുന്ന പൗരത്വദാന ചടങ്ങ് മാറ്റിവച്ചതായി അധികൃതര്‍. പുതുതായി ഐറിഷ് പൗരത്വം ലഭിച്ചവരെ സ്വീകരിക്കുന്ന ചടങ്ങാണ് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പോസ്റ്റല്‍ വഴിയുള്ള സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷന്‍ സംവിധാനത്തിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് gCitizenship Division അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നവരെ ഇത് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങ് സംബന്ധിച്ച് സംശയങ്ങളുള്ളവര്‍ക്ക് citizenshipinfo@justice.ie എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.