അയർലണ്ടിനോടും ഇടഞ്ഞ് റഷ്യ; മോസ്കോയിലെ രണ്ട് ഐറിഷ് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടൻ രാജ്യം വിടാൻ നിർദ്ദേശം

ഉക്രെയിനിലെ റഷ്യന്‍ അധിനിവേശത്തില്‍ തങ്ങള്‍ക്കെതിരെ നിലപാട് കൈക്കൊണ്ട അയര്‍ലണ്ടിന് തിരിച്ചടി നല്‍കി റഷ്യ. മോസ്‌കോയിലെ ഐറിഷ് എംബസിയിലുള്ള രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരോട് ഉടന്‍ രാജ്യം വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് ഐറിഷ് വിദേശകാര്യമന്ത്രി Simon Coveney വെളിപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് എംബസി അംബാസഡര്‍ക്ക് നോട്ടീസ് ലഭിച്ചത്. റഷ്യയുടെ ഈ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതെല്ലെന്ന് Coveney പ്രതികരിച്ചു. നയതന്ത്രതലത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന യാതൊരു നിലപാടും മോസ്‌കോയിലെ ഐറിഷ് എംബസിയിലുള്ള ഉദ്യോഗസ്ഥര്‍ എടുത്തിട്ടില്ലെന്നും … Read more