സുപ്രധാന മാറ്റത്തിനൊരുങ്ങി അയർലണ്ടിലെ ഉന്നതവിദ്യാഭ്യാസമേഖല; വിദ്യാർത്ഥികളുടെ ഫീസ് കുറയും, 307 മില്യന്റെ അധിക ഫണ്ടിങ് ലഭ്യമാക്കിയെന്നും മന്ത്രി

അയര്‍ലണ്ടിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. ഐറിഷ് വിദ്യാര്‍ത്ഥികളുടെ കോളേജ് ഫീസില്‍ ഇളവുകള്‍ നല്‍കുമെന്നതടക്കമുള്ള പ്രതീക്ഷ പകരുന്ന പ്രഖ്യാപനങ്ങളാണ് ഉന്നതവിദ്യാഭ്യാസമന്ത്രി സൈമണ്‍ ഹാരിസ് കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. മേഖലയില്‍ പുതുതായി 307 മില്യണ്‍ യൂറോയുടെ അധികനിക്ഷേപം നടത്തുമെന്ന് പറഞ്ഞ ഹാരിസ്, ഇത് അന്താരാഷ്ട്ര തലത്തില്‍ അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റികളുടെ റാങ്കിങ് മുകളിലേയ്ക്ക് നയിക്കാന്‍ കാരണമാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഫണ്ടിങ്ങിലൂടെ കൂടുതല്‍ ലക്ചറര്‍മാരെ നിയമിക്കുമെന്നും, വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. കഴിഞ്ഞ ഒരു … Read more