ആരായിരുന്നു വാലന്റൈൻ? – അനിൽ ജോസഫ് രാമപുരം

അനിൽ ജോസഫ് രാമപുരം ഒരു പുഷ്പം മാത്രമെന്‍  പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍…” ഒരു കാലഘട്ടത്തിലെ, ഒരു ശരാശരി മലയാളി കാമുകന്റെ പ്രണയമായിരുന്നു, പി. ഭാസ്‌ക്കരൻ മാഷിന്റെ ഈ വരികളിലൂടെ പ്രതിഫലിച്ചിരുന്നത്. കാലം മാറി, പ്രണയിതാക്കളുടെ അഭിരുചി മാറിയതിന് അനുസരിച്ച്, പ്രണയത്തിന്റെ നിറങ്ങൾക്കും, ഭാവങ്ങൾക്കും, പുതിയ മാനങ്ങൾ കൈവന്നു.  പ്രണയത്തിന്റെ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയുള്ള  കാമുകീകാമുകന്‍മാരുടെ അന്വേഷണത്തിന്റെ ഫലമായിട്ടാണ്, നൂറ്റാണ്ടുകളായി യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം ആഘോഷിച്ചിരുന്ന ‘വാലന്‍റൈൻസ് ഡേ’യ്ക്ക് മലയാളി മണ്ണിലും വൻ തോതിലുള്ള  സ്വീകാര്യത … Read more

ജീവിത നദികൾ (ചെറുകഥ): സെബി സെബാസ്റ്റ്യൻ

സെബി സെബാസ്റ്റ്യൻ ഞാൻ എന്റെ ഗ്രാമത്തിൽ നിന്നും വളരെ വളരെ ദൂരെയാണ് ഇപ്പോൾ ജീവിക്കുന്നത്.എന്റെ ഗ്രാമത്തിൽ ബാല്യ- കൗമാരങ്ങൾക്ക് നിറങ്ങളും സുഗന്ധങ്ങളും ചാർത്തിനൽകിയവർ ഓരോന്നായികൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് തലമുടി വെട്ടാൻ അച്ഛൻ കൊണ്ടുപോകുമ്പോൾ രാഘവൻ ചേട്ടന്റെ ചായക്കടയിൽ നിന്നും വാങ്ങി തരുന്ന പത്രകടലാസിൽ പൊതിഞ്ഞ ബോണ്ടയും പരിപ്പുവടയും ആണ് തലമുടി വെട്ടൽ ദിനത്തെ ഒരു ഉത്സവം ആക്കിയിരുന്നത്. ആ രാഘവൻ ചേട്ടനും ഭാര്യ കർത്യായിനിയമ്മയും കഴിഞ്ഞ മാസങ്ങളിൽ മരിച്ചു. എപ്പോഴും കുശലങ്ങൾ ചോദിച്ച് വീട്ടിലും പരിസരത്തുമായി നടന്നിരുന്ന … Read more

കഥ- കൂട്ടിലടച്ച തത്ത: രാജൻ വയലുങ്കൽ

രാജൻ വയലുങ്കൽ മുസ്ലിം പള്ളിയിലെ വാങ്ക് വിളി, തിരുഹൃദയ ദേവാലയത്തിലെ സ്തോത്രഗീതങ്ങൾ, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ സുപ്രഭാത കീർത്തനം, ത്രിത്വത്തിൽ ഏകത്വമായി മൂന്നു മതങ്ങളുടെയും പ്രാർത്ഥനാമന്ത്രങ്ങൾ ഏകസ്വരമായി എന്റെ കാതുകളെ, മനസ്സിനെ മെല്ലെ തലോടി.  തൊടിയിൽ ഇടതൂർന്നു നിൽക്കുന്ന മരച്ചില്ലകളിൽ നിന്നുയർന്ന കിളിപ്പാട്ടുകളും കൂടിയായപ്പോൾ കൺപോളകളിൽ കനം തൂങ്ങിയ ഉറക്കം പൂർണ്ണമായും വിട്ടൊഴിഞ്ഞു.  എത്രകാലം കൂടിയാണ് ഈയൊരു അനുഭൂതിയിൽ ഉറക്കമുണരുന്നത്!  ഞാൻ ജനാലകൾ പതുക്കെ തുറന്നിട്ടു.  വൃശ്ചികക്കുളിരിന്റെ നനവുള്ള കാറ്റ് എന്നെ വാരിപ്പുണർന്നു കൊണ്ട് മുറിക്കകത്തു വട്ടം ചുറ്റി.  … Read more

ഒരു വിരമിക്കൽ കുറിപ്പ്: രാജൻ ദേവസ്യ വയലുങ്കൽ

ഞാൻ നാളെ(11/01/2024) വിരമിക്കയാണ്, ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ നിന്ന്. ഔദ്യോഗിക ജീവിതത്തിന് പൂർണ്ണ വിരാമം.  കഴിഞ്ഞ 17 വർഷത്തിലധികമായി ഈ ഹോസ്പിറ്റലിലെ സെൻട്രൽ സ്റ്റെറിലൈസേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഇതിനു മുമ്പുള്ള 22 വർഷക്കാലം സിൻഡിക്കേറ്റ് ബാങ്കിന്റെ (രണ്ടു മൂന്നു വർഷം മുമ്പ് കാനറാ ബാങ്കിൽ ലയിപ്പിച്ചു) ഇന്ത്യയിലെ വിവിധ ശാഖകളിൽ ജോലി ചെയ്തതിനു ശേഷം സ്വയം വിരമിക്കൽ പ്രഖ്യാപിച്ച് അയർലണ്ടിലേക്കു പോന്നു.  ഇപ്പോഴത്തേതും ഒരു സ്വയം വിരമിക്കലാണ്. ബാങ്കിൽ അക്കങ്ങളോടു മല്ലിട്ട ഞാൻ മനുഷ്യരുടെ … Read more