ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ യുഎസിൽ; ലക്ഷ്യം വ്യാപാരബന്ധം ബന്ധം മെച്ചപ്പെടുത്തൽ

സെന്റ് പാട്രിക്‌സ് ഡേ പ്രമാണിച്ചുള്ള പതിവ് സന്ദര്‍ശനത്തിനായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യുഎസിലെത്തി. അഞ്ച് ദിവസം നീളുന്ന സന്ദര്‍ശനപരിപാടിക്കായി എത്തിയ മാര്‍ട്ടിന്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് വിമാനമിറങ്ങിയത്. പതിറ്റാണ്ടുകളായി നടന്നുവരുന്ന ചടങ്ങ് പ്രകാരമാണ് സെന്റ് പാട്രിക്‌സ് ഡേ സമയത്ത് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിമാര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 17-നാണ് സെന്റ് പാട്രിക്‌സ് ഡേ. അതേസമയം യുഎസിന്റെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കയും, യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാരയുദ്ധവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ യുഎസ് … Read more

അയര്‍ലന്‍ഡില്‍ മിഷെൽ മാർട്ടിൻ പ്രധാനമന്ത്രിയായി ഇന്ന്‍ അധികാരമേല്‍ക്കും; സൈമൺ ഹാരിസ് ഉപപ്രധാനമന്ത്രിയാകും

ഫിയാന ഫെയിൽ നേതാവ് മിഷെൽ മാർട്ടിന്‍ അയര്‍ലന്‍ഡിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഡായിൽ ഇല്‍ ഇന്ന്‍ തിരഞ്ഞെടുക്കപെടും. തുടർന്ന്, അദ്ദേഹത്തെ പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിന്സ് ഔദ്യോഗികമായി Taoiseach ആയി  നിയമിക്കും. പിന്നീട്, മിഷെൽ മാർട്ടിന്‍ ഡായിൽ വന്ന് മന്ത്രിസഭാ രൂപീകരണം നടത്തും. സഖ്യകക്ഷി സര്‍ക്കാറിന്റെ നിബന്ധനകള്‍ക്കു വിധേയമായി അദ്ദേഹം 2027 നവംബര്‍ വരെ പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്ന് സൂചനയുണ്ട്, തുടർന്ന് ഈ സ്ഥാനം ഫൈൻ ഗെയൽ നേതാവ് സൈമൺ ഹാരിസിന് കൈമാറും. മാർട്ടിൻ 1989-ൽ ആണ് ആദ്യമായി … Read more

അയര്‍ലണ്ടില്‍ സ്വതന്ത്രരുടെ പിന്തുണയോടെ വീണ്ടും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്; പ്രധാനമന്ത്രി പദത്തിലേക്ക് മാർട്ടിന്‍?

അയര്‍ലണ്ടിലെ രണ്ടു പ്രധാനരാഷ്ട്രീയ കക്ഷികളായ ഫിയാന ഫോയൽ, ഫിന ഗേൽ, സ്വതന്ത്ര ടി ഡി മാരുടെ റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിച്ചതായി അറിയിച്ചു. ഫിയാന ഫോയൽ, ഫിന ഗേൽ പാര്‍ട്ടികള്‍ നവംബറില്‍ നടന്ന പൊതുതെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവോടെ മൊത്തം 86 സീറ്റുകൾ നേടിയിരുന്നു, ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സ്വതന്ത്ര ടി.ഡി.മാരുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍, പുതിയ കൊളിഷൻ സര്‍ക്കാരിനുള്ള ഭൂരിപക്ഷം … Read more

ക്രിസ്മസിന് മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ എതിർക്കില്ല, എന്നാൽ സർക്കാരിന് പലതും ചെയ്തുതീർക്കാൻ ഉണ്ടെന്ന് മീഹോൾ മാർട്ടിൻ

അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് എന്ന് നടക്കുമെന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടെ, ക്രിസ്മസിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തിയാല്‍ അതിനെ എതിര്‍ക്കില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും, ഭരണകക്ഷിയായ Fianna Fail-ന്റെ നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. മറ്റുള്ളവര്‍ ക്രിസ്മസിന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തണം എന്ന ആഗ്രഹമറിയിച്ചാല്‍ എതിര്‍ക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ തെരഞ്ഞെടുപ്പ് ഉണ്ടാകൂ എന്നായിരുന്നു മാര്‍ട്ടിന്‍ നേരത്തെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ സഖ്യകക്ഷികള്‍ക്കിടയില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും മാര്‍ട്ടിന്‍ പറഞ്ഞു. എന്നാല്‍ ഫിനാന്‍സ് … Read more

ഐറിഷ് സേനയിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 68 പേർ; കർശന നടപടിക്ക് പ്രതിരോധ മന്ത്രി

ഐറിഷ് സേനയിലെ 68 അംഗങ്ങള്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരോ, ഇത്തരം കേസുകളില്‍ കോടതി വിചാരണ നേരിടുകയോ ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ട്. ക്രമസമാധാനപ്രശ്‌നം, മദ്യപിച്ച് വാഹനമോടിക്കല്‍, മയക്കുമരുന്ന് ഉപയോഗം, ആക്രമണം, ലൈംഗികാതിക്രമം മുതലായ കേസുകളാണ് ഇവര്‍ക്കെതിരെ ഉള്ളത്. ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന് സൈന്യം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നാതാഷ ഒബ്രിയന്‍ എന്ന യുവതിയെ സൈനികനായ കാഹാൾ ക്രോട്ടി (22) മര്‍ദ്ദിച്ച് ബോധരഹിതയാക്കിയ കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞിട്ടും, ക്രോട്ടി സേനയില്‍ തുടരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിവാദവും … Read more

കോർക്കിലെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു; 215 മില്യൺ ചെലവിട്ട Dunkettle Interchange പദ്ധതി ഉദ്‌ഘാടനം ചെയ്ത് മീഹോൾ മാർട്ടിൻ

കോര്‍ക്കുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Dunkettle Interchange ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കോര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 215 മില്യണ്‍ യൂറോ ചെലവിട്ടാണ് 10 കി.മീ നീളത്തിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോര്‍ക്ക് നഗരത്തില്‍ നിന്നും 5 കി.മീ മാറി സ്ഥിതി ചെയ്യുന്ന പദ്ധതിയില്‍ 18 റോഡ് ലിങ്കുകള്‍, ഏഴ് പുതിയ പാലങ്ങള്‍ എന്നിവയുണ്ട്. കോര്‍ക്ക്-ഡബ്ലിന്‍ M8 മോട്ടോര്‍വേ അടക്കം നാല് ദേശീയപാതകള്‍ ഇവിടെ സംഗമിക്കുന്നു. 2013-ല്‍ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച … Read more