നോർവേയിൽ അമ്പും വില്ലുമായെത്തിയ ആളുടെ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

നോര്‍വേയിലെ പട്ടണത്തില്‍ അമ്പും വില്ലുമായെത്തിയ ആളുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. Kongsberg എന്ന ചെറുപട്ടണത്തില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഡെന്മാര്‍ക്ക് സ്വദേശിയായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ പലരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തലസ്ഥാനമായ ഓസ്ലോയുടെ 60 കിലോമോമീറ്റര്‍ തെക്ക്പടിഞ്ഞാറുള്ള ചെറു പട്ടണമാണ് Kongsberg. ഇവിടെ താമസിച്ചുവരികയായിരുന്ന 37-കാരനാണ് അക്രമി. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവിടുത്തെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ചായിരുന്നു മിക്ക ആളുകള്‍ക്കും ആക്രമണം നേരിടേണ്ടി … Read more