അമിതവണ്ണം ഇനി പേടിസ്വപ്നമല്ല; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നിന് യൂറോപ്യൻ ആരോഗ്യസമിതിയുടെ അംഗീകാരം

അമിത ശരീരഭാരമുള്ളവര്‍ക്ക് 15% വരെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നിന് European Medicines Agency (EMA) അംഗീകാരം. ഇതോടെ വൈകാതെ തന്നെ Wegovy എന്ന ഈ മരുന്ന് അയര്‍ലണ്ടിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അയര്‍ലണ്ടില്‍ 10 ലക്ഷത്തിലേറെ പേര്‍ അമിത വണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഉള്ളവരാണ്. ഇതില്‍ 2 ലക്ഷം പേര്‍ ഇത് കാരണം ടൈപ്പ് 2 പ്രമേഹം ബാധിച്ചവരുമാണ്. ഇവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ മരുന്നിനെ സംബന്ധിച്ചുള്ള വാര്‍ത്ത. Wegovy-നൊപ്പം ഡയറ്റിങ്, വ്യായാമം എന്നിവയും ചേരുമ്പോഴാണ് … Read more

അയർലൻഡിൽ പ്രായപൂർത്തിയായ 60% പേരും, കുട്ടികളിൽ 20% പേരും അമിതവണ്ണമുള്ളവർ; അമിതവണ്ണത്തെപ്പറ്റി ബോധവൽക്കരണം നല്കാൻ പ്രത്യേക ഓൺലൈൻ പരിപാടിയുമായി HSE

അയര്‍ലന്‍ഡിലെ പ്രായപൂര്‍ത്തിയായവരില്‍ 60% പേരും, കുട്ടികളില്‍ 20% പേരും അമിതവണ്ണമുള്ളവരാണെന്ന് HSE. ഈ കണ്ടെത്തലിനെത്തുടര്‍ന്ന് അമിതവണ്ണത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കാനായി ‘Overweight and Obesity…Lets Talk!’ എന്ന പ്രത്യേക ഓണ്‍ലൈന്‍ പരിപാടി നടത്തുമെന്നും HSE അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ അമിതവണ്ണത്തിന് കാരണമാകുന്ന ശീലങ്ങളെപ്പറ്റിയും, ശാരീരികമായ പ്രത്യേകതകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കും. അമിതവണ്ണമുള്ളവര്‍ അനുഭവിക്കുന്ന മാനസികവിഷമങ്ങളെപ്പറ്റിയും, അത് മറികടക്കാനുള്ള വഴികളെപ്പറ്റിയും വിദഗ്ദ്ധരുടെ ഉപദേശങ്ങളുമുണ്ടാകും. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ സംസാരിക്കുന്നതും പരിപാടിയില്‍ ഉള്‍പ്പെടുത്തും. HSE Obesity Management Clinical Programme, Association for the … Read more