വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഈ മരുന്നുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? അപകടമെന്ന് അയർലണ്ടിലെ ആരോഗ്യവിദഗ്ദ്ധർ

അയര്‍ലണ്ടില്‍ അമിതവണ്ണം, പ്രമേഹം എന്നിവയുടെ ചികിത്സയ്‌ക്കെന്ന പേരില്‍ ഓണ്‍ലൈനില്‍ വില്‍ക്കപ്പെടുന്ന വ്യാജ മരുന്നുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഭാരം കുറയ്ക്കല്‍, പ്രമേഹം നിയന്ത്രിക്കല്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളിലെ ചേരുവയായ Semaglutide അടങ്ങിയിട്ടുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പൗഡര്‍ രൂപത്തിലും, കുത്തി വയ്ക്കാവുന്ന ദ്രാവകം അടങ്ങിയ പെന്‍ രൂപത്തിലും ഇവ ഓണ്‍ലൈന്‍ വഴി വ്യാപകമായി വില്‍ക്കപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇത്തരം 254 വ്യാജ മരുന്നുകളാണ് Health Products Regulatory Authority (HPRA) പിടിച്ചെടുത്തത്. … Read more

അമിതവണ്ണം ഇനി പേടിസ്വപ്നമല്ല; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നിന് യൂറോപ്യൻ ആരോഗ്യസമിതിയുടെ അംഗീകാരം

അമിത ശരീരഭാരമുള്ളവര്‍ക്ക് 15% വരെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നിന് European Medicines Agency (EMA) അംഗീകാരം. ഇതോടെ വൈകാതെ തന്നെ Wegovy എന്ന ഈ മരുന്ന് അയര്‍ലണ്ടിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. അയര്‍ലണ്ടില്‍ 10 ലക്ഷത്തിലേറെ പേര്‍ അമിത വണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഉള്ളവരാണ്. ഇതില്‍ 2 ലക്ഷം പേര്‍ ഇത് കാരണം ടൈപ്പ് 2 പ്രമേഹം ബാധിച്ചവരുമാണ്. ഇവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ മരുന്നിനെ സംബന്ധിച്ചുള്ള വാര്‍ത്ത. Wegovy-നൊപ്പം ഡയറ്റിങ്, വ്യായാമം എന്നിവയും ചേരുമ്പോഴാണ് … Read more