അമിതവണ്ണം ഇനി പേടിസ്വപ്നമല്ല; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നിന് യൂറോപ്യൻ ആരോഗ്യസമിതിയുടെ അംഗീകാരം

അമിത ശരീരഭാരമുള്ളവര്‍ക്ക് 15% വരെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നിന് European Medicines Agency (EMA) അംഗീകാരം. ഇതോടെ വൈകാതെ തന്നെ Wegovy എന്ന ഈ മരുന്ന് അയര്‍ലണ്ടിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

അയര്‍ലണ്ടില്‍ 10 ലക്ഷത്തിലേറെ പേര്‍ അമിത വണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഉള്ളവരാണ്. ഇതില്‍ 2 ലക്ഷം പേര്‍ ഇത് കാരണം ടൈപ്പ് 2 പ്രമേഹം ബാധിച്ചവരുമാണ്. ഇവര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ മരുന്നിനെ സംബന്ധിച്ചുള്ള വാര്‍ത്ത.

Wegovy-നൊപ്പം ഡയറ്റിങ്, വ്യായാമം എന്നിവയും ചേരുമ്പോഴാണ് ഭാരം കുറയുന്നതെന്ന് EMA പ്രത്യേകം പറയുന്നുണ്ട്. പഠനം അനുസരിച്ച് 15% മുതല്‍ 16% വരെ ഭാരം ഇത്തരത്തില്‍ കുറയ്ക്കാം.

ടൈപ്പ് 2 പ്രമേഹം ബാധിച്ച 1,210 പേരും പഠനത്തില്‍ പങ്കെടുത്തിരുന്നു. 27-ല്‍ അധികമായിരുന്നു ഇവരുടെ Body Mass Index (BMI). ആരോഗ്യമുള്ളവരില്‍ BMI പരമാവധി 25 വരെ ആകാം. 68 ആഴ്ചകള്‍ കൊണ്ട് ശരാശരി 10% ആണ് പഠനത്തില്‍ പങ്കെടുത്തവരുടെ ഭാരം കുറഞ്ഞത്.

മരുന്ന് ലഭിക്കാന്‍ ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാണെന്നും, മരുന്ന് ദീര്‍ഘകാലത്തേയ്ക്ക് ഉപയോഗിക്കേണ്ടിവന്നേക്കുമെന്നും EMA പറയുന്നുണ്ട്.

Wegovy-യുടെ പൊതുവായ പാര്‍ശ്വഫലം ഗ്യാസ് ട്രബിളാണെന്ന് St Vincent’s University Hospital-ലെ പ്രൊഫസറായ Carel le Roux-ഉം പറയുന്നു.

Share this news

Leave a Reply

%d bloggers like this: