എന്നീസ്സ് ഓണാഘോഷം 2024 സെപ്തംബര്‍ 21-ന്

ക്ലയര്‍/ എന്നീസ്സ്: രജിസ്റ്റേർഡ് സംഘടനയായ ക്ലയര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ലിമിറ്റഡ് ഒരുക്കുന്ന  ഓണാഘോഷം 2024 സെപ്തംബര്‍ 21 ശനിയാഴ്ച സെന്റ് ഫ്ലാനന്‍സ്സ് കോളേജില്‍ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ നീളുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങളാണ് അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്. എന്നീസ്സ് മേയർ  കൊള്ളറന്‍ മെല്ലോയി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും. ചെണ്ടമേളത്തിന്റയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളുന്ന മാവേലി മന്നന്റെ വരവോടെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.  അത്തപ്പൂക്കളം, തിരുവാതിര, വഞ്ചിപ്പാട്ട്, സിനിമാറ്റിക്ക് ഡാന്‍സ്, ഗെയിംസ്, വടംവലി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായുണ്ടാകും. … Read more

ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു

വാട്ടർഫോർഡ്:  ഡൺഗാർവൻ മലയാളി അസോസിയേഷൻ ‘ഓണം 2024’ ഗംഭീരമായി ആഘോഷിച്ചു.  സെപ്‌റ്റംബർ 7-ആം തീയതി ശനിയാഴ്ച, ഓണാഘോഷത്തിന്റെ ഭാഗമായി ഡൺഗാർവൻ മലയാളി അസോസിയേഷനിലെ അംഗങ്ങൾ മൗണ്ട് മെല്ലറി കമ്മ്യൂണിറ്റി ഹാളിൽ ഒത്തുകൂടുകയും ആഘോഷ പരിപാടികൾ ഉച്ചയ്ക്ക് ഒരുമണിയോടെ ആരംഭിക്കുകയും ചെയ്തു. മുൻ വാട്ടർഫോർഡ് മേയറും, നിലവിലെ സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ പ്രതിനിധിയുമായ കൗൺസിലർ ഡാമിയൻ ഗേകനും, ആദ്ദേഹത്തിന്റെ ഭാര്യ നടാന്യ ഗേകനുമാണ് പരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിച്ചത്. പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത അവരെ അസ്സോസിയേഷൻ പ്രസിഡണ്ട് … Read more

ഓണത്തപ്പനും പൂവടയും, ഒരു പിടി ഓർമ്മകളും (അശ്വതി പ്ലാക്കൽ)

നാട്ടിലെങ്ങും ഓണത്തോടോണമാണ്. കഴിഞ്ഞ 2 ഓണങ്ങൾ നാട്ടിലായിരുന്നു. പ്രവാസികളാണ് കൂടുതൽ ഓണം ആഘോഷിക്കുന്നതെന്ന് പറയുമ്പോഴും ഓണം നാട്ടിലുള്ളത് പോലെ ഇവിടെയില്ല,എങ്ങുമില്ല. നഗരത്തിലെ തിരക്കിൽ, ഗ്രാമങ്ങളിലെ പൂക്കളിൽ, അടുക്കളയിലെ ഗന്ധങ്ങളിൽ ഏതൊരു മലയാളിയെയും തളച്ചിടുന്ന പൊന്നോണം. തിരുവോണദിവസം അല്ലെങ്കിൽ അതിനോടനുബന്ധിച്ച് ഏതെങ്കിലും ദിവസങ്ങളിൽ ആഘോഷിക്കപ്പെടുന്ന അസോസിയേഷൻ ഓണങ്ങളിൽ നാം നമ്മളെ തളച്ചിടാൻ തുടങ്ങിയിട്ട് എത്ര വർഷമായി പത്തോ പതിനഞ്ചോ? രജിസ്റ്റർ ചെയ്തത് 225 പേരാണ്. ഞാൻ ഉൾപ്പെടെയുള്ള മലയാളി അസോസിയേഷനിലെ അപ്ഡേറ്റ് കണ്ടതാണ് കഴിഞ്ഞ ദിവസം. വല്യ ആൾക്കൂട്ടങ്ങൾ, … Read more

Mullingar Indian Association (MIA) അത്യാഢംബരപൂർവം സെപ്റ്റംബർ 7-ന് ഓണം ആഘോഷിച്ചു

മുള്ളിംഗർ ഇന്ത്യൻ അസോസിയേഷൻ (MIA- Team Mullingar) അത്യാഢംബരപൂർവം സെപ്റ്റംബർ 7-ന് ഡൗൺസ് ജിഎഎ ക്ലബ്ബിൽ വച്ച് ഓണം ആഘോഷിച്ചു . പരമ്പരാഗത ആചാരങ്ങൾ, സാംസ്കാരിക പ്രകടനങ്ങൾ, കമ്മ്യൂണിറ്റി ഇടപഴകൽ എന്നിവയോടെ ഈ സുപ്രധാന ഉത്സവം ആഘോഷിക്കാൻ മുള്ളിംഗറിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ സമൂഹത്തെ ഒരുമിച്ചുകൂട്ടിയ ചടുലവും ആഹ്ലാദകരവുമായ സന്ദർഭമായിരുന്നു ഈ പരിപാടി. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് മുള്ളിംഗാർ ഇന്ത്യൻ അസോസിയേഷൻ President Mr. Ribu Job Chemparathy ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. Secretary … Read more

ലൂക്കൻ പൊന്നോണം നാളെ: രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഓണാഘോഷം സെപ്റ്റംബർ 14 ശനി രാവിലെ 11 മുതൽവൈകിട്ട് 6 വരെ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായികമത്സരങ്ങൾക്ക് ശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള വടംവലി മത്സരം നടക്കും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ. ഉച്ചക്ക് ശേഷം ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലി മന്നന് വരവേൽപ്പും പുലികളിയും ഉണ്ടാകും.തുടർന്ന് പ്രസിഡണ്ട്‌ ബിജു ഇടക്കുന്നത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം സൗത്ത് ഡബ്ലിൻ മേയർ ബേബി പേരേപ്പാടൻ ഉദ്ഘാടനം ചെയ്യും.ലീവിങ് സെർട്ട് … Read more

ഗൃഹാതുരതയുണർത്തുന്ന ഓണപ്പാട്ടുമായി സച്ചി 4 മ്യൂസിക്‌സിന്റെ ‘ഓർമ്മപ്പൂക്കാലം’

ഓണത്തെ വരവേറ്റുകൊണ്ട് സച്ചി 4 മ്യൂസിക് പ്രൊഡക്ഷന്റെ പുതിയ ആല്‍ബം ‘ഓർമ്മപ്പൂക്കാലം’ യൂട്യൂബില്‍ റിലീസ് ചെയ്തു. ബനീഷ് ബാബു ടി.എസിന്റെ വരികള്‍ക്ക് സച്ചിദാനന്ദന്‍ വലപ്പാട് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ജാനകി ഭൂപേഷ്, ലിയ റോഗില്‍, ഡെയ്ന്‍ ആന്‍ ജോണ്‍, നെസ്സിന്‍ നൈസ്, ജെഫ് ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗൃഹാതുരതയുണര്‍ത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഓര്‍ക്കസ്‌ട്രേഷന്‍ അജിത് ഭവാനി, കീ ബോര്‍ഡ് പ്രോഗ്രാമിങ് എ.ജി ശ്രീരാഗ്, മിക്‌സിങ് ആന്‍ഡ് മാസ്റ്ററിങ് മിഥുന്‍ ആനന്ദ്, വീഡിയോ എഡിറ്റിങ് രഞ്ജിത് സുരേന്ദ്രന്‍. … Read more

കവിത: തിരുഃഓണം (പ്രസാദ് കെ. ഐസക് )

പാടുവാനേവരും കൂടൊന്നുകൂടിയാല്‍ ഓണപ്പാട്ടൊന്നു നമുക്കുപാടാം നല്ലൊരുനാളിന്റെ ഓര്‍മയുണര്‍ത്തി ഒത്തൊരുമിക്കാനൊരോണമെത്തി ഓണത്തെപ്പറ്റി ഐതിഹ്യം പലതുണ്ട് പണ്ടുമുതല്‍ക്കേ പലവിധത്തില്‍ കേരളനാട് വാണരുളിപണ്ടു മാവേലിയെന്നൊരസുരരാജന്‍ ആനന്ദചിത്തര്‍ പ്രജകളെല്ലാമന്ന് അല്ലലില്ലാര്‍ക്കുമീനാട്ടിലന്ന് വഞ്ചനയില്ല ചതികളില്ല നമ്മുടെ നാടന്നു സ്വര്‍ഗ്ഗതുല്യം ആ നല്ലനാളിന്റെ ഓര്‍മ്മപുതുക്കലീ പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണനാള്‍ വിളവെടുപ്പിന്‍ന്റെ മഹോത്സവം തന്നെയീ ചിങ്ങക്കൊയ്ത്തുകഴിയുംകാലം കര്‍ക്കിടകത്തിലെ മഴയൊക്കെ തോര്‍ന്നിട്ടു മാനംതെളിഞ്ഞൊരാ ചിങ്ങമെത്തും പാടമൊക്കെകൊയ്തു കറ്റമെതിച്ചു കളപ്പുരയൊക്കെ നിറയുമപ്പോള്‍. ചിങ്ങമാസത്തിലെ അത്തംമുതല്‍ പത്തുനാള്‍ പിന്നിട്ടാല്‍ ഓണമായി പലതരം പൂക്കള്‍തന്‍ ഉദ്യാനമായ്മാറും തൊടിയും പറമ്പും നമുക്കുചുറ്റും പൂക്കൂടകെട്ടിട്ടു പൂക്കള്‍പറിക്കുവാന്‍ പോയിടും … Read more

മൈൻഡ് തിരുവോണം:പതിനഞ്ചാമത് മൈൻഡ് ഓണാഘോഷം വർണാഭമായി

മൈൻഡിന്റെ പതിനഞ്ചാമത് ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച ആഘോഷമായി നടന്നു.നാനൂറോളം ആളുകൾ പങ്കെടുത്ത ഓണാഘോഷം രാവിലെ പത്തുമണിക്ക് പൂക്കളം ഒരുക്കികൊണ്ടു ആരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ ഓണാഘോഷമത്സരങ്ങൾ ഇതിൽ പങ്കെടുത്തവരുടെ ബാല്യകാല മധുരസ്‌മരണകളെ തൊട്ടുണർത്തി. അതിനുശേഷം റോയൽ കാറ്റെർസ് ഒരുക്കിയ 27 കൂട്ടം ഓണസദ്യ എല്ലാവരുടെയും വയറും മനസും നിറച്ചു. തുടർന്ന് ആഘോഷപരമായി എഴുന്നള്ളിയ മാവേലിത്തമ്പുരാനോടൊപ്പം മൈൻഡ് ഭാരവാഹികൾകൂടി ഭദ്രദീപം കൊളുത്തി കലാപരിപാടികൾക്ക് തുടക്കംകുറിച്ചു. മൈൻഡ് പ്രസിഡന്റ് ശ്രീ ജെയ്‌മോൻ പാലാട്ടിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം തിരുവാതിരയും … Read more

ഇല നിറയെ രുചിയേറും വിഭവങ്ങളുമായി ഷീലാ പാലസിൽ കിടുക്കൻ ഓണ സദ്യ; തിരുവോണ ദിനത്തിൽ ഡൈൻ ഇൻ വെറും 29.95 യൂറോ

ഈ തിരുവോണത്തിനു ഇല നിറയെ വിഭവങ്ങളുമായി ഒരുഗ്രൻ സദ്യ ആയാലോ? മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റ് ഇതാ വെറും 29.95 യൂറോയ്ക്ക് വിഭവസമൃദ്ധമായ സ്പെഷ്യൽ ഓണ സദ്യയ്ക്കായി ഡൈൻ ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നു. തിരുവോണ ദിനമായ സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഉപ്പേരി, അച്ചാർ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, എരിശ്ശേരി, കൂട്ടുകറി, രസം, പച്ചമോര്, പുളി ഇഞ്ചി, പായസം, അവിയൽ, ഉപ്പ്, സാമ്പാർ, ശർക്കര ഉപ്പേരി, കൊണ്ടാട്ടം, പരിപ്പ്, നെയ്യ്, ചോറ്, പപ്പടം തുടങ്ങി തനത് … Read more

പഞ്ചാരിമേളത്തിന്റെ പൂരപ്പെരുമയുമായി വെക്‌സ്ഫോർഡ്; റോയൽ റിഥം (RR)” പഞ്ചാരി മേളം സെപ്റ്റംബർ 12-ന്

ലോകത്തിന്റെ നെറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ മാത്രം സ്വകാര്യ അഹങ്കാരമാണ് തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്ന്, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ 12-ആം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ, വെക്‌സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു “റോയൽ റിഥം (RR)” പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് . താളമേളങ്ങളിൽ … Read more