മഴയും വെള്ളപ്പൊക്കവും; Co Cavan-ൽ പാലം ഭാഗികമായി തകർന്നു

ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും Co Cavan-ലെ പാലം ഭാഗികമായി തകര്‍ന്നു. Mullaghboy Bridge-ന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. Gowlan – Glangevlin റോഡിലാണ് ഈ പാലം. പാലം പുതുക്കിപ്പണിയുന്നതിനായി സെപ്റ്റംബര്‍ 26 വരെ L1012-0 Gowlan റോഡ് അടച്ചിടുന്നതായി കൗണ്ടി കൗണ്‍സില്‍ അറിയിച്ചു. അതുവരെ യാത്രക്കാര്‍ മറ്റ് റൂട്ടുകള്‍ ഉപയോഗിക്കണമെന്നും, അതിനാവശ്യമായ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും കൗണ്‍സില്‍ അറിയിച്ചു (https://shorturl.at/heOZf). പാലം തകര്‍ന്നത് വെള്ളപ്പൊക്കം കാരണമാണെങ്കിലും ഈയിടെയായി സമീപത്തെ മണ്ണെടുപ്പിനെത്തിയ വലിയ വാഹനങ്ങള്‍ ഈ പാലമുപയോഗിക്കുന്നത് അതിന് … Read more

മഴ അതിശക്തം: ഡബ്ലിൻ, ലൂ, മീത്ത്, വിക്ക് ലോ കൗണ്ടികളിൽ ഓറഞ്ച് വാണിങ്, Kildare-ലും Monaghan-ലും യെല്ലോ വാണിങ്

അതിശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികള്‍ക്ക് മുന്നറിയിപ്പ്. ഡബ്ലിന്‍, ലൂ, മീത്ത്, വിക്ക്‌ലോ എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന ഓറഞ്ച് റെയിന്‍ വാണിങ് ഇന്ന് (ജൂലൈ 21 തിങ്കള്‍) ഉച്ചയ്ക്ക് 2 മണി വരെ തുടരും. ഈ കൗണ്ടികളില്‍ വ്യാപകമായി വെള്ളം കയറാന്‍ സാധ്യതയുണ്ട്. മിന്നല്‍ കാരണമുള്ള നാശനഷ്ടങ്ങളും ഉണ്ടായേക്കാം. ഡ്രൈവര്‍മാര്‍ ഏറെ ശ്രദ്ധിച്ച് വാഹനമോടിക്കുക. സമാനമായി Kildare, Monaghan എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് ഇന്ന് ഉച്ചയ്ക്ക് … Read more

വയനാട്ടിലെ ഉരുൾപൊട്ടലിൽ 63 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 63 മരണം. ശക്തമായ മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും, മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. നിരവധി പേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ കതരുകയും, ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തേയ്ക്ക് വരെ ഒഴുകിപ്പോയി. ചാലിയാര്‍ പുഴയിലടക്കം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ വയനാട്ടില്‍ നിന്നും ഒലിച്ചുവന്നതാണെന്നാണ് കരുതുന്നത്. മുണ്ടക്കൈയിലേയ്ക്കുള്ള പാലം തകര്‍ന്നതിനാല്‍ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സാധിച്ചിരുന്നില്ല. ദേശീയദുരന്തനിവാരണ സേനയുടെ (NDRF) … Read more

അതിശക്തമായ മഴ: അയർലണ്ടിലെ 18 കൗണ്ടികളിൽ യെല്ലോ വാണിങ്

അയര്‍ലണ്ടിലെ 18 കൗണ്ടികളില്‍ മഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. Leinster-ലെ എല്ലാ കൗണ്ടികള്‍ക്കും പുറമെ Cavan, Monaghan, Leitrim, Roscommon, Tipperary, Waterford എന്നീ കൗണ്ടികളിലുമാണ് ഇന്ന് (ചൊവ്വ) പുലര്‍ച്ചെ 4 മണി മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 4 വരെ യെല്ലോ റെയിന്‍ വാണിങ് നിലനില്‍ക്കുക. അതിശക്തമായ മഴയെ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാഴ്ച മറയുന്നതോടെ യാത്രയും ദുഷ്‌കരമാകും. ഇന്ന് രാവിലെ രാജ്യത്ത് പൊതുവെ മേഘാവൃതമായ കാലാവസ്ഥയാകും. ഇടയ്ക്കിടെ മഴയും പെയ്യും. തെക്ക്-കിഴക്കന്‍ … Read more

അയർലണ്ടിൽ വീണ്ടും കടുത്ത തണുപ്പ്; മഞ്ഞ് രൂപപ്പെടുമെന്നും മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഒരാഴ്ച നീണ്ടുനിന്ന മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം വീണ്ടും മഞ്ഞ് എത്തുന്നു. ഈയാഴ്ച കടുത്ത തണുപ്പ് അനുഭവപ്പെടുമെന്നും, 1 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ പ്രവചനം. മിതമായ രീതിയിലുള്ള കാറ്റും ഈയാഴ്ചയില്‍ ഉടനീളം ഉണ്ടാകും. ഇന്ന് രാവിലെ പലയിടങ്ങളിലും മഴ പെയ്യുമെങ്കിലും ഉച്ചയ്ക്ക് മുമ്പ് മാനം തെളിയും. 10 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. എന്നാല്‍ രാത്രിയില്‍ തെക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് നിന്നും ആരംഭിക്കുന്ന മഴ മറ്റിടങ്ങളിലേയ്ക്കും വ്യാപിച്ച് … Read more

അയർലണ്ടിൽ മഴ തുടരും; മിതമായ കാറ്റ് വീശാനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ചയും മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ഞായര്‍) രാജ്യത്ത് പലയിടത്തും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ ശക്തമാകുകയും ചെയ്യും. വൈകുന്നേരത്തോടെ ഒറ്റപ്പെട്ട രീതിയിലാകും മഴ പെയ്യുക. വെയില്‍ ലഭിക്കുകയും ചെയ്യും. 11 മുതല്‍ 14 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. പടിഞ്ഞാറന്‍ കാറ്റും വീശും. തിങ്കളാഴ്ച രാവിലെ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി അന്തരീക്ഷ … Read more

അയർലണ്ടിൽ ഈയാഴ്ചയിലുടനീളം മഴ; പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യത

അയര്‍ലണ്ടില്‍ ഈയാഴ്ച കാലാവസ്ഥ സ്ഥിരതയില്ലാതെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. മഴയും അലോസരപ്പെടുത്തും. ഇന്ന് രാവിലെ പലയിടത്തും ഐസ് രൂപപ്പെട്ട് കാണാന്‍ സാധ്യതയുണ്ടെങ്കിലും പിന്നീട് വെയില്‍ ലഭിക്കുകയും, അന്തരീക്ഷം ചൂട് പിടിക്കുകയും ചെയ്യും. പടിഞ്ഞാറന്‍ കൗണ്ടികളില്‍ ചെറിയ മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്. ഉച്ചയോടെ പല കൗണ്ടികളിലേയ്ക്കും മഴ വ്യാപിക്കും. ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. 5 മുതല്‍ 9 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ മഴ കുറയുകയും, അതേസമയം താപനില മൈനസ് 1 ഡിഗ്രി … Read more

അയർലണ്ടിൽ കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാകുന്നു; മഴയ്‌ക്കൊപ്പം മൈനസ് 2 ഡിഗ്രി വരെ താപനില കുറയും

ഒരാഴ്ചയോളം നീണ്ട മെച്ചപ്പെട്ട കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച പൊതുവെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്ന് (തിങ്കള്‍) ആകാശം മേഘാവൃതമായിരിക്കുകയും, ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്യും. വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്ത് വൈകുന്നേരത്തോടെ മഴ ശക്തമാകും. 9 മുതല്‍ 12 ഡിഗ്രി സെല്‍ഷ്യസ് വരെയാകും പരമാവധി താപനില. രാത്രിയോടെ Ulster, Connachy, north Leinster എന്നിവിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ചൊവ്വാഴ്ച മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും, പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. വൈകുന്നേരത്തോടെ മാനം തെളിയും. പകല്‍ 3 … Read more