ശക്തമായ മഴയും കാറ്റുമായി ഇന്നും ബബേറ്റ് എത്തും; മൂന്ന് കൗണ്ടികളിൽ മുന്നറിയിപ്പ്, കോർക്കിൽ അതീവ ജാഗ്രത

ബബേറ്റ് കൊടുങ്കാറ്റ് ഉയര്‍ത്തുന്ന ഭീഷണി തുടരുന്ന സാഹചര്യത്തില്‍, കോര്‍ക്ക്, കെറി, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പായ Met Eireann. വെള്ളിയാഴ്ച അര്‍ദ്ധരാത്രി 12.7 മുതല്‍ രാവിലെ 9 മണി വരെയാണ് മുന്നറിയിപ്പ്. രാത്രി തുടങ്ങുന്ന ശക്തമായ മഴ രാവിലെയും തുടരും. ശക്തമായ മഴയും, വെള്ളപ്പൊക്കവും ഉണ്ടായേക്കാമെന്നതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും, ഡ്രൈവ് ചെയ്യുമ്പോള്‍ അതീവജാഗ്രത പാലിക്കുകയും വേണം. ബുധനാഴ്ച ബബേറ്റ് കൊടുങ്കാറ്റിനൊപ്പം വന്ന ശക്തമായ മഴ കോര്‍ക്കിലെ നിരവധി പ്രദേശങ്ങള്‍ … Read more

അതിശക്തമായ മഴ, വെള്ളപ്പൊക്ക സാധ്യത; കോർക്ക്, കെറി, വാട്ടർഫോർഡ് കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

ശക്തമായ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ കാലാവസ്ഥാ വകുപ്പിന്റെ ഓറഞ്ച് വാണിങ്. ശക്തമായ മഴ, പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കടലില്‍ ശക്തമായ തിരമാലകള്‍ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി വരെയാണ് മുന്നറിയിപ്പ്. അതേസമയം Clare, Limerick, Tipperary, Kilkenny, Wexford എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 6 മണിമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിവരെയാണ് … Read more

അതിശക്തമായ മഴ: അയർലണ്ടിലെ മൂന്ന് കൗണ്ടികളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ആഗ്നസ് കൊടുങ്കാറ്റിന്റെ താണ്ഡവത്തിന് ശേഷം കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ വീണ്ടും ശക്തമായ മഴ എത്തുന്നു. ഇന്ന് (ശനിയാഴ്ച) ഈ പ്രദേശങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്നും, ഇവിടങ്ങളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. രാവിലെ 8 മണിമുതല്‍ രാത്രി 8 വരെ മുന്നറിയിപ്പ് നിലനില്‍ക്കും. പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന മഴ, റോഡ് യാത്രയും ദുഷ്‌കരമാക്കും. വാഹനം ഓടിക്കുന്നവര്‍ മുന്നിലെ വാഹനത്തില്‍ നിന്നും സുരക്ഷിത അകലം പാലിച്ച് വളരെ മെല്ലെ മാത്രം ഡ്രൈവ് ചെയ്യുക. … Read more

അയർലണ്ടിലേക്ക് അറ്റ്ലാന്റിക് കടന്ന് കൊടുങ്കാറ്റെത്തുന്നു; ശക്തമായ കാറ്റിനൊപ്പം പെയ്തൊഴിയാതെ മഴയും

അറ്റ്‌ലാന്റിക് സമുദ്രം കടന്നുവരുന്ന കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വിവിധ കൗണ്ടികളില്‍ ഞായറാഴ്ച നല്‍കിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ബുധനാഴ്ചയോടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് Met Eireann വ്യക്തമാക്കിയിരിക്കുന്നത്. അതിതീവ്ര മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 165 കി.മീ വരെ വേഗത്തില്‍ കൊടുങ്കാറ്റും വീശിയടിക്കും. Cork, Kerry, Limerick, Clare എന്നിവിടങ്ങളെയാണ് കൊടുങ്കാറ്റ് ഏറ്റവുമധികം ബാധിക്കുക. ബുധനാഴ്ച വൈകി ആരംഭിക്കുന്ന ശക്തമായ കാറ്റും മഴയും രാത്രിയിലും തുടരും. പ്രാദേശികമായ വെള്ളപ്പൊക്കത്തിനൊപ്പം ഇത് യാത്രയും … Read more

അയർലണ്ടിൽ ഇന്ന് അതിശക്‌തമായ മഴ; വിവിധയിടങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ ഇന്ന് (ചൊവ്വ) വൈകിട്ടും, രാത്രിയിലുമായി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇത് പ്രാദേശികമായ വെള്ളപ്പൊക്കമുണ്ടാക്കുന്നതിനൊപ്പം, യാത്ര ദുര്‍ഘടമാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് 6 മണിമുതല്‍ നാളെ പുലര്‍ച്ചെ 3 മണിവരെ Clare, Cork, Kerry, Limerick, Tipperary, Donegal, Connacht എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്. ഇവിടങ്ങളില്‍ 30 മുതല്‍ 60 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തേക്കും. ഇതിന് പുറമെ വൈകിട്ട് 5 മണിമുതല്‍ ബുധനാഴ്ച പുലര്‍ച്ചെ 3 മണിവരെ … Read more

കനത്ത മഴയും വെള്ളക്കെട്ടും; വെക്സ്ഫോഡ്, വിക്ക്ലോ കൗണ്ടികളിൽ യെല്ലോ വാണിങ്

വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയും, ഒപ്പം പലയിടത്തും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും മുന്നില്‍ക്കണ്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് (സെപ്റ്റംബര്‍ 17 ഞായര്‍) രാവിലെ 8 മണി മുതല്‍ രാത്രി 10 മണിവരെ മുന്നറിയിപ്പ് നിലവിലുണ്ടാകും. റോഡുകളില്‍ വെള്ളം വീണ് വഴുതാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഡ്രൈവര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞ വേഗതയിലും, പെട്ടെന്ന് ബ്രേക്കിട്ടാല്‍ മുന്നിലെ വാഹനത്തില്‍ ചെന്നിടിക്കാത്ത രീതിയില്‍ സുരക്ഷിത അകലം പാലിച്ചും മാത്രം വാഹനമോടിക്കുക. നമ്മുടെ സുരക്ഷ … Read more

കോർക്ക്, ഗോൾവേ, കെറി, മേയോ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത; യെല്ലോ വാണിങ്

കോര്‍ക്ക്, ഗോള്‍വേ, കെറി, മേയോ എന്നിവിടങ്ങളില്‍ യെല്ലോ വാണിങ്ങുമായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (വ്യാഴാഴ്ച) ഈ പ്രദേശങ്ങളില്‍ കനത്ത മഴ കാരണം വെള്ളം കയറുമെന്നത് മുന്നില്‍ക്കണ്ടാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. മഴയ്‌ക്കൊപ്പം കനത്ത കാറ്റും വീശുമെന്നത് യാത്ര ദുഷ്‌കരമാക്കും. പര്‍വ്വതപ്രദേശങ്ങളെയാണ് മോശം കാലാവസ്ഥ കൂടുതല്‍ ബാധിക്കുക. രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയും രാജ്യത്ത് പലയിടത്തും കനത്ത മഴയും, ഒറ്റപ്പെട്ട കൊടുങ്കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. രാവിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയാണ് ഇത് … Read more