അയർലണ്ടിലെ 500 യൂറോ റെന്റ് ടാക്സ് ക്രെഡിറ്റിന് നിങ്ങൾ അർഹരാണോ?

അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് നല്‍കുന്ന 500 യൂറോയുടെ സഹായധനത്തിന് അര്‍ഹരായവരില്‍ 10% പേര്‍ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂവെന്ന് അധികൃതര്‍. കഴിഞ്ഞ വര്‍ഷം മുതലാണ് സര്‍ക്കാര്‍ റെന്റ് ടാക്‌സ് ക്രെഡിറ്റ് എന്നറിയപ്പെടുന്ന സഹായം നല്‍കാന്‍ ആരംഭിച്ചത്. ജൂലൈ 9 വരെയുള്ള കണക്കനുസരിച്ച് 40,000 പേര്‍ മാത്രമേ ഈ വര്‍ഷം രാജ്യത്ത് റെന്റ് ക്രെഡിറ്റിന് അപേക്ഷ നല്‍കിയിട്ടുള്ളൂ. അതേസമയം സഹായധനത്തിന് അര്‍ഹരായ 4 ലക്ഷം പേര്‍ രാജ്യത്തുണ്ടെന്നാണ് കണക്കാക്കുന്നത്. മുന്‍ വര്‍ഷം പകുതിയോളം പേര്‍ അപേക്ഷ നല്‍കിയിരുന്നു. റെന്റ് ടാക്‌സ് ക്രെഡിറ്റിന് … Read more

കണ്ണക്കിൽപ്പെടാത്ത സ്വത്ത് സമ്പാദനം; അയർലണ്ടിൽ റവന്യൂ പിരിച്ചെടുത്തത് 783 മില്ല്യൺ

അയര്‍ലണ്ടില്‍ കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചതിന്റെ പേരില്‍ പോയ വര്‍ഷം നടത്തിയ കേസ് ഒത്തുതീര്‍പ്പുകളിലായി റവന്യൂ വകുപ്പ് പിരിച്ചെടുത്തത് 783 മില്യണ്‍ യൂറോ. 55,000-ഓളം കമ്പനികളില്‍ നിന്നും, വ്യക്തികളില്‍ നിന്നുമായാണ് വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ വമ്പന്‍ ടാക്‌സ് തുക റവന്യൂ വകുപ്പ് ഈടാക്കിയത്. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ വ്യക്തമായത്. 35,684 കമ്പനികളില്‍ നിന്നും വിവിധ ഇനങ്ങളിലായി 665 മില്യണ്‍ യൂറോയാണ് ലഭിച്ചത്. ഓരോന്നിലും ഏകദേശം 19,000 യൂറോ വീതമാണിത്. ബാക്കി 103 മില്യണ്‍ യൂറോ വ്യക്തികളില്‍ നിന്നുമാണ് ലഭിച്ചത്. … Read more

അയർലണ്ടിൽ കെട്ടിട നികുതി സംബന്ധിച്ച വിവരങ്ങൾ നവംബർ 7-നകം സമർപ്പിക്കണം; ഉത്തരവിറക്കി റവന്യൂ

അയര്‍ലണ്ടിലെ വീട്ടുടമകള്‍ valuation അടക്കം Local Property Tax (LTP) return വിവരങ്ങള്‍ നവംബര്‍ 7-നകം സമര്‍പ്പിക്കണമെന്ന് റവന്യൂ അധികൃതര്‍. 2022-ലേയ്ക്കുള്ള LTP തുക അടയ്ക്കാന്‍ പര്യാപ്തമാകുന്നതാകണം വിവരങ്ങള്‍. രാജ്യത്തെ വിവിധങ്ങളായ വികസനപ്രവര്‍ത്തനങ്ങള്‍ക്കും, സാമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമാണ് ടാക്‌സ് തുക ഉപയോഗിക്കപ്പെടുത്തുന്നതെന്നതിനാല്‍, പൗരന്മാരുടെ ഉത്തരവാദിത്തമാണ് ശരിയായ ടാക്‌സ് തുക കാലതാമസമില്ലാതെ അടയ്ക്കുക എന്നത്. ഒറ്റത്തവണയായോ, ഒരു വര്‍ഷത്തിനിടെ പല ഗഡുക്കളായോ ടാക്‌സ് അടയ്ക്കാവുന്നതാണ്. ഇക്കാര്യം സൗകര്യത്തിനനുസരിച്ച് ടാക്‌സ് അടയ്ക്കുന്നയാള്‍ക്ക് തീരുമാനിക്കാം. ശമ്പളത്തില്‍ നിന്നും കട്ട് ചെയ്യുന്ന രീതിയിലും … Read more