നിങ്ങളുടെ വാഹനം അയർലണ്ടിൽ റോഡിലെ കുഴിയിൽ വീണ് കേടുപാട് സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കും എന്നറിയാമോ?
അയര്‍ലണ്ടിലെ റോഡുകളിലുള്ള കുഴികളില്‍ വീണ് നിങ്ങളുടെ വാഹനത്തിന് കേടുപാട് സംഭവിച്ചാല്‍, അതിന് നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളായ കൗണ്‍സിലുകള്‍ക്ക് ബാധ്യതയുണ്ട്. ഇത്തരത്തില്‍ രാജ്യത്തെ വിവിധ കൗണ്‍സിലുകള്‍ 2023-25 കാലഘട്ടത്തില്‍ വാഹന ഉടമകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരത്തുകയുടെ കണക്കുകള്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരം ലഭ്യമായിരിക്കുകയാണ്. അയര്‍ലണ്ടില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റോഡുകളിലെ കുഴികള്‍ കാരണം വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് ഏകദേശം 1.3 മില്യണ്‍ യൂറോ ആണ്. … Read more



