ഐറിഷ് റോഡുകളിൽ അപകടങ്ങൾ നിലയ്ക്കുന്നില്ല; വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നീക്കം

അയര്‍ലണ്ടില്‍ ഈയിടെയായി റോഡപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യമെമ്പാടുമുള്ള റോഡുകളിലെ പരമാവധി വേഗത പരിമിതപ്പെടുത്താന്‍ നീക്കം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം വൈകാതെ തന്നെ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് RTE Radio One-ല്‍ സംസാരിക്കവെ ഗതാഗതമന്ത്രി Eamon Ryan വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍, മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ എന്നിവരും കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍, റോഡുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടങ്ങള്‍ കുറയ്ക്കാന്‍, റൂറല്‍ റോഡുകളില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന ഗാര്‍ഡ റോഡ്‌സ് പൊലീസിങ് അസിസ്റ്റന്റ് കമ്മിഷണര്‍ Paula … Read more

മദ്യപിക്കാതെ വാഹനമോടിക്കാൻ പറ്റില്ലേ? അയർലണ്ടിൽ തിങ്കളാഴ്ച മാത്രം 700 കേസുകൾ

അയര്‍ലണ്ടില്‍ ഓരോ അരമണിക്കൂറിലും ഒരാള്‍ വീതം മദ്യപിച്ച് അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വണ്ടിയോടിക്കുന്ന കുറ്റത്തിന് അറസ്റ്റിലാക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റിലെ ബാങ്കവധി വാരാന്ത്യത്തില്‍ 181 പേരെയാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഗാര്‍ഡ അറസ്റ്റ് ചെയ്തത്. Road Enforcement Campaign-ന്റെ ഭാഗമായി ദിവസം തോറും ഇത്തരത്തില്‍ നടക്കുന്ന നിയമലംഘനങ്ങളുടെ കണക്കുകള്‍ ഗാര്‍ഡ പുറത്ത് വിട്ടു. ലഹരിയുപയോഗിച്ച് വാഹനമോടിക്കുക എന്ന കുറ്റത്തിന് പുറമെ അമിതവേഗതയില്‍ വണ്ടിയോടിക്കുന്നവരുടെ എണ്ണത്തിലും ഞെട്ടിക്കുന്ന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അവധിദിനമായ ഞായറാഴ്ചയിലെ മാത്രം 381 കാറുകളാണ് അമിതവേഗതയില്‍ ഓടിച്ചതിന് പിടിക്കപ്പെട്ടത്. … Read more

റോഡപകങ്ങൾ പതിവ്; ഡബ്ലിൻ- ഡോണഗൽ- വടക്കൻ അയർലണ്ട് റോഡ് നവീകരിക്കണം

വടക്കന്‍ അയര്‍ലണ്ടിനെയും, ഡോണഗലിനെയും ബന്ധിപ്പിക്കുന്ന A5 റോഡ് നവീകരിക്കണമെന്ന് ആവശ്യം. നിരവധി അപകടങ്ങളാണ് റോഡില്‍ ഉണ്ടാകുന്നതെന്നും, ഇനിയും ഇത് തുരാന്‍ കഴിയില്ലെന്നും ഇതിനായി കാംപെയിന്‍ നടത്തുന്നവര്‍ വ്യക്തമാക്കി. വടക്കന്‍ അയര്‍ലണ്ട് നഗരമായ Derry-യെയും, അയര്‍ലണ്ടിലെ ഡോണഗലിനെയും Co Tyrone-ലെ അതിര്‍ത്തി പ്രദേശമായ Aughnacloy-ലുമായി ബന്ധിപ്പിക്കുന്നതാണ് A5 റോഡ്. ഡബ്ലിനില്‍ നിന്നും ഡോണഗലിലേയ്ക്ക് എത്തുന്നതും ഈ റോഡ് മാര്‍ഗ്ഗമാണ്. ഈ റോഡിനെ രണ്ട് ലെയിനുള്ളതാക്കാന്‍ 2007-ല്‍ അനുമതി ലഭിച്ചിരുന്നെങ്കിലും, Alternative A5 Alliance (AA5A) എന്ന കൂട്ടായ്മയുടെ നിയമപരമായി … Read more

അയർലണ്ടിൽ ഫുട്പാത്തുകളിലും, സൈക്കിൾ ലെയിനുകളിലും വാഹനം പാർക്ക് ചെയ്താൽ ഇനി ഇരട്ടി പിഴ: മന്ത്രി

അയര്‍ലണ്ടിലെ ഫുട്പാത്തുകള്‍, സൈക്കിള്‍ ട്രാക്കുകള്‍, ബസ് ലെയിനുകള്‍ എന്നിവിടങ്ങളില്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് പോയാല്‍ ഇനി ഇരട്ടി പിഴ. ഇത്തരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഫെബ്രുവരി 1 മുതല്‍ 40 യൂറോയില്‍ നിന്നും 80 യൂറോ ആയി ഉയരുമെന്ന് ഗതാഗതമന്ത്രി ഈമണ്‍ റയാന്‍ പറഞ്ഞു. റോഡ് ഉപയോഗം കൂടുതല്‍ ഉത്തരവാദിത്തത്തോടെയാകാന്‍ ഉദ്ദേശിച്ചാണ് പിഴ വര്‍ദ്ധിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഫുട്പാത്തുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് പ്രത്യേകിച്ച് വീല്‍ ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമാനമായി … Read more

അയർലണ്ടിലെ 8 റോഡുകളിലും പാലങ്ങളിലും ജനുവരി മുതൽ ടോൾ വർദ്ധിക്കും; വർദ്ധന ഇപ്രകാരം

അയര്‍ലണ്ടിലെ 8 റോഡുകളിലെയും, പാലങ്ങളിലെയും ടോള്‍ ചാര്‍ജ്ജുകള്‍ അടുത്ത വര്‍ഷത്തോടെ വര്‍ദ്ധിക്കും. ബസ്സുകള്‍ക്കും ലോറികള്‍ക്കും ഇടയ്ക്ക് ടോള്‍ വര്‍ദ്ധിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സ്വകാര്യ കാറുകള്‍ക്ക് ടോള്‍ ചാര്‍ജ്ജില്‍ വര്‍ദ്ധന വരുത്തുന്നത്. വര്‍ദ്ധന ജനുവരി മുതല്‍ നിലവില്‍ വരും. മിക്ക പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് റോഡുകളിലും 10 സെന്റിന്റെ ടോള്‍ വര്‍ദ്ധനയാണ് ഉണ്ടാകുക. അതേസമയം Co Meath-ലെ M3-യില്‍ വര്‍ദ്ധന ഉണ്ടാകില്ല. ഡബ്ലിന്‍ ടണലിലും വര്‍ദ്ധനയില്ല. ഇലക്ട്രോണിക് ടാഗുകളുള്ള കാറുകള്‍ക്ക് M50-യില്‍ ടോള്‍ വര്‍ദ്ധന ബാധകമാകില്ലെന്നും Transport … Read more