ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെ വീടിന് ബോംബ് ഭീഷണി

ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ഒന്നിലധികം ബോംബ് ഭീഷണികള്‍. സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചു. അതേസമയം ഹാരിസിന്റെ കുടുംബത്തിന് നേരെ കഴിഞ്ഞയാഴ്ച ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സ്ത്രീയെ, കേസെടുക്കാതെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണികള്‍ എത്തിയത്. ശനിയാഴ്ച ഹാരിസിന്റെ അടുത്ത കുടുംബാംഗത്തെ അപകടപ്പെടുത്തുമെന്ന തരത്തില്‍ ഭീഷണി ലഭിച്ചിരുന്നു. മുമ്പും പലതവണ ഹാരിസിനും, കുടുംബത്തിനും നേരെ ഭീഷണികള്‍ ഉണ്ടായിരുന്നു. പ്രതിരോധം, വിദേശകാര്യം, വാണിജ്യം എന്നീ വകുപ്പുകളുടെ കൂടി ചുമതലയുള്ള മന്ത്രിയായ ഹാരിസിന് … Read more

ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും, കുടുംബത്തിനും ഓൺലൈനിലൂടെ ഭീഷണി; വിശദമായ അന്വേഷണമാരംഭിച്ച് ഗാർഡ

ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസിനും, കുടുംബത്തിനും നേരെ ഓണ്‍ലൈനില്‍ ഭീഷണി. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഞായറാഴ്ച രാവിലെയോടെയാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്നാണ് വിവരം. സംഭവത്തില്‍ ഗാര്‍ഡ വിശദമായ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡബ്ലിനിലെ സോഷ്യല്‍ മീഡിയയുടെ ഓഫീസുമായും ഗാര്‍ഡ ബന്ധപ്പെട്ടിട്ടുണ്ട്. തനിക്കും കുടുംബത്തിനും നേരെ ഓണ്‍ലൈനിലൂടെ ഭീഷണി ഉണ്ടായതായും, ഒരു പിതാവ് എന്ന നിലയില്‍ ഇത് തനിക്ക് വളരെ വലിയ വിഷമമുണ്ടാക്കുന്നതാണെന്നും, ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഇത്തരം ഭീഷണികള്‍ ഒട്ടും സ്വാഗതാര്‍ഹമല്ലെന്നും സൈമണ്‍ ഹാരിസ് പ്രസ്താവനയില്‍ … Read more

ഇസ്രായേൽ ഗാസയിൽ നടത്തുന്നത് വംശ ഹത്യ, ലക്ഷ്യം പലസ്തീനികളെ പുറത്താക്കൽ: നിലപാട് വ്യക്തമാക്കി സൈമൺ ഹാരിസ്

ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ്. ഗാസ മുനമ്പില്‍ നിന്നും പലസ്തീനികളെ പുറത്താക്കുക എന്ന ഇസ്രായേല്‍ പദ്ധതി ഇതിനകം വ്യക്തമായതായും, അവിടെ ഇസ്രായേല്‍ തുടര്‍ച്ചയായി യുദ്ധക്കുറ്റങ്ങള്‍ ചെയ്തുവരികയാണെന്നും ഹാരിസ് പറഞ്ഞു. ഇതില്‍ നിന്നും ഇസ്രായേലിനെ പിന്തിരിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ ചെയ്തിട്ടില്ലെന്നും, പലസ്തീനിന്റെ മണ്ണില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന ഇസ്രായേലി സ്ഥാപനങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും അവസാനിപ്പിക്കാന്‍ ബില്‍ പാസാക്കുന്നതിനെ പറ്റി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Newstalk radio-യില്‍ സംസാരിക്കവെയാണ് ഹാരിസ് നിലപാട് … Read more

ഇയുവിന് മേലുള്ള 20% നികുതി: ഉഭയകക്ഷി ചർച്ചയ്ക്കായി ഐറിഷ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് യുഎസിലേയ്ക്ക്

യൂറോപ്യന്‍ യൂണിന് മേല്‍ യുഎസ്എ ഏര്‍പ്പടുത്തിയ 20% ഇറക്കുമതി നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഐറിഷ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ് യുഎസിലേയ്ക്ക്. വാഷിങ്ടണ്‍ ഡിസിയില്‍ യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് ഹൊവാര്‍ഡ് ലുട്‌നിക്കുമായി ഹാരിസ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. ഇയു ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 20% നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞയാഴ്ചയാണ് വ്യക്തമാക്കിയത്. ഏപ്രില്‍ 5 മുതല്‍ 10% നികുതി നിലവില്‍ വന്നിട്ടുണ്ട്. ബാക്കി 10% ഏപ്രില്‍ 9 മുതല്‍ നിലവില്‍ … Read more

അയര്‍ലന്‍ഡില്‍ മിഷെൽ മാർട്ടിൻ പ്രധാനമന്ത്രിയായി ഇന്ന്‍ അധികാരമേല്‍ക്കും; സൈമൺ ഹാരിസ് ഉപപ്രധാനമന്ത്രിയാകും

ഫിയാന ഫെയിൽ നേതാവ് മിഷെൽ മാർട്ടിന്‍ അയര്‍ലന്‍ഡിന്‍റെ പുതിയ പ്രധാനമന്ത്രിയായി ഡായിൽ ഇല്‍ ഇന്ന്‍ തിരഞ്ഞെടുക്കപെടും. തുടർന്ന്, അദ്ദേഹത്തെ പ്രസിഡന്റ് മൈക്കൽ ഡി. ഹിഗിന്സ് ഔദ്യോഗികമായി Taoiseach ആയി  നിയമിക്കും. പിന്നീട്, മിഷെൽ മാർട്ടിന്‍ ഡായിൽ വന്ന് മന്ത്രിസഭാ രൂപീകരണം നടത്തും. സഖ്യകക്ഷി സര്‍ക്കാറിന്റെ നിബന്ധനകള്‍ക്കു വിധേയമായി അദ്ദേഹം 2027 നവംബര്‍ വരെ പ്രധാനമന്ത്രി പദത്തില്‍ തുടരുമെന്ന് സൂചനയുണ്ട്, തുടർന്ന് ഈ സ്ഥാനം ഫൈൻ ഗെയൽ നേതാവ് സൈമൺ ഹാരിസിന് കൈമാറും. മാർട്ടിൻ 1989-ൽ ആണ് ആദ്യമായി … Read more

അയര്‍ലണ്ടില്‍ സ്വതന്ത്രരുടെ പിന്തുണയോടെ വീണ്ടും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേക്ക്; പ്രധാനമന്ത്രി പദത്തിലേക്ക് മാർട്ടിന്‍?

അയര്‍ലണ്ടിലെ രണ്ടു പ്രധാനരാഷ്ട്രീയ കക്ഷികളായ ഫിയാന ഫോയൽ, ഫിന ഗേൽ, സ്വതന്ത്ര ടി ഡി മാരുടെ റീജിയണല്‍ ഇന്‍ഡിപെന്‍ഡന്റ് ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പുതിയ ഒരു സഖ്യ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം ലഭിച്ചതായി അറിയിച്ചു. ഫിയാന ഫോയൽ, ഫിന ഗേൽ പാര്‍ട്ടികള്‍ നവംബറില്‍ നടന്ന പൊതുതെരെഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന് ഒരു സീറ്റിന്‍റെ കുറവോടെ മൊത്തം 86 സീറ്റുകൾ നേടിയിരുന്നു, ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സ്വതന്ത്ര ടി.ഡി.മാരുമായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍, പുതിയ കൊളിഷൻ സര്‍ക്കാരിനുള്ള ഭൂരിപക്ഷം … Read more

ഇസ്രായേൽ അയർലണ്ടിലെ എംബസി അടയ്ക്കുന്നു : “അയർലണ്ടിന്റെ ഇസ്രായേൽ വിരുദ്ധ നയങ്ങൾ കാരണമെന്ന്” വിദേശകാര്യ മന്ത്രി

ഇസ്രായേൽ അയർലണ്ടിലെ ഡബ്ലിനിലുള്ള എംബസി അടയ്ക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. അയർലണ്ട് ഇസ്രായേലുമായുള്ള ബന്ധത്തില്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ആരോപിച്ചു. അയർലണ്ട് പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ച്, ഇസ്രായേൽ നേരത്തെ തന്നെ ഡബ്ലിനിലുള്ള അംബാസഡറെ മടക്കിവിളിച്ചിരുന്നു. അയർലണ്ട് ഇസ്രായേലിനെതിരെ സ്വീകരിക്കുന്ന ആന്റി-സെമിറ്റിക് പ്രവർത്തനങ്ങളും പ്രസ്താവനകളും ജൂത രാഷ്ട്രത്തെ അസാധുവാക്കാനും നിന്ദിക്കാനും ലക്ഷ്യമിടുന്നതാണ്. ഇവ ഇസ്രായേലിനോടുള്ള ഇരട്ട നിലപടുകള്‍ ആണ്. ഒരു പ്രസ്താവനയിൽ സാർ പറഞ്ഞു. … Read more

അയര്‍ലണ്ട് പൊതു തിരഞ്ഞെടുപ്പ് : ഉജ്ജ്വല  വിജയത്തോടെ വീണ്ടും സൈമൺ ഹാരിസ്

Wicklow യില്‍ നിന്നും തിളക്കമാര്‍ന്ന വിജയത്തോടെ വീണ്ടും തിരഞ്ഞെടുക്കപെട്ട് Fine Gael പാര്‍ട്ടി ലീഡര്‍ സൈമൺ ഹാരിസ് Sinn Féin പാര്‍ട്ടി ക്ക് അനുകൂലമായ ഒരു തരംഗം ഇല്ലെന്നും താന്‍  വളരെ ശുഭ പ്രതീക്ഷയോടെ യാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്ക്കായി കാത്തിരിക്കുന്നതെന്ന് TAOISEACH സൈമൺ ഹാരിസ് പറഞ്ഞു. Wicklow യില്‍ നിന്നും വീണ്ടും തിരഞ്ഞെടുക്കപെട്ട ഹാരിസ് മാധ്യമങ്ങളോട് സംസാരിക്കവേ ആണ് Sinn Féin പാര്‍ട്ടി ക്ക് അനുകൂലമായ ഒരു തരംഗം ഇല്ലെന്നു പറഞ്ഞത്. ഇഞ്ചോ ടിഞ്ചു ള്ള ഒരു … Read more

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിനെ വീടിന് മുന്നില്‍ വച്ച് അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ അറസ്റ്റില്‍. ഈ വര്‍ഷം മെയ് 2-നാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ ഒത്തുചേര്‍ന്ന ചിലര്‍ പ്രതിഷേധം നടത്തുന്നതിനിടെ അദ്ദേഹത്തെ അധിക്ഷേപിച്ചത്. ഇവരുടെ കൂട്ടത്തിലുണ്ടായരുന്ന 60-ലേറെ പ്രായമുള്ള സ്ത്രീയാണ് ഇന്നലെ രാവിലെ അറസ്റ്റിലായിരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്.

അയർലണ്ട് പ്രധാനമന്തിയുടെ വീടിന് ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ വീടിന് നേരെ ബോംബ് ഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. ജൂണ്‍ 26-ആം തീയതിയായിരുന്നു ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ നടത്തിവന്ന അന്വേഷണത്തില്‍ 50 വയസിലേറെ പ്രായമുള്ള ഒരു പുരുഷനെ ഇന്നലെ അറസ്റ്റ് ചെയ്തു. Samaritans-നെ ഫോണില്‍ വിളിച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്. ബോംബ് ഭീഷണി വന്ന സമയം ഹാരിസിന്റെ ഭാര്യയും, രണ്ട് ചെറിയ മക്കളും വീട്ടിലുണ്ടായിരുന്നു. ഭീഷണിയെത്തുടര്‍ന്ന് ഗാര്‍ഡ വീട്ടില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.