ബെലറൂസിയൻ പ്രതിപക്ഷ നേതാവ് ജയിൽ മോചിതനായി

ബെലറൂസ് പ്രതിപക്ഷ നേതാവ് Sergei Tikhanovsky ജയില്‍ മോചിതനായി. മാപ്പ് നല്‍കിയാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും വിട്ടയച്ചതെന്ന് രാജ്യത്തെ മനുഷ്യാവകാശ സംഘടന അറിയിച്ചു. Tikhanovsky ജയിലില്‍ പോയ ശേഷം ഭാര്യയായ Svetlana Tikhanovskaya ആയിരുന്നു പ്രതിപക്ഷത്തെ നയിച്ചിരുന്നത്. യുഎസ് അധികൃതരുടെ കൂടി ഇടപെലിലാണ് മോചനം സാധ്യമായതെന്ന് Tikhanovsky ജയിലില്‍ നിന്നും പുറത്തുവരുന്ന വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചുകൊണ്ട് Svetlana പറഞ്ഞു. യൂറോപ്പിലെ സഖ്യകക്ഷികള്‍ക്കും അവര്‍ നന്ദിയറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി Tikhanovsky ജയിലിലായിരുന്നു. 2020-ലെ പ്രസിഡന്റ് … Read more

അദാനിക്ക് എതിരായ സമരം: കെനിയയിലെ പ്രധാന എയർപോർട്ടിൽ സർവീസുകൾ നിലച്ചു

കെനിയയിലെ നയ്റോബിയിലെ പ്രധാന  അന്താരാഷ്ട്ര എയർപോർട്ടിൽ അദാനിക്ക് എതിരായ പ്രതിഷേധത്തിൽ നിരവധി സർവീസുകൾ മുടങ്ങി. Jomo Kenyatta International Airport (JKIA) 30 വർഷക്കാലത്തേക്ക് നടത്തിപ്പിനായി ഏറ്റെടുക്കാനുള്ള ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ നീക്കത്തിന് എതിരായി കെനിയൻ വ്യോമമേഖലയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ സമരം ആരംഭിച്ചത്തോടെയാണ് രാജ്യത്തിന്‌ അകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ നിലച്ചത്. മറ്റ് പ്രാദേശിക എയർപോർട്ടുകളെയും സമരം ബാധിച്ചിട്ടുണ്ട്. അദാനി തിരികെ പോകുക എന്നെഴുതിയ പ്ലക്കാർഡുകളും മറ്റും ഏന്തിയാണ് … Read more

രക്തരൂഷിത തെരഞ്ഞെടുപ്പിന് അന്ത്യം; ചരിത്രത്തിലാദ്യമായി മെക്സിക്കോയിൽ വനിതാ പ്രസിഡന്റ്

മെക്‌സിക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്. പൊതുതെരഞ്ഞെടുപ്പില്‍ 58.3% വോട്ടുകള്‍ നേടി ക്ലൗഡിയ ഷെയിന്‍ബോം മെക്‌സിക്കോയുടെ പുതിയ പ്രസിഡന്റായി സ്ഥാനമുറപ്പിച്ചു. മൊറേന പാര്‍ട്ടിയില്‍ നിന്നുമാണ് ക്ലൗഡിയ ജനവിധി തേടിയത്. കലാപസമാനമായ അന്തരീക്ഷം നിലനിന്ന മെക്‌സിക്കോയില്‍ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 10 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ക്ലൗഡിയയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഷോചിതില്‍ ഗാല്‍വസിന് 26.6% വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. അതേസമയം 30-ഓളം സ്ഥാനാര്‍ത്ഥികള്‍ കൊല്ലപ്പെടുക വരെ ചെയ്ത ചരിത്രത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ തെരഞ്ഞെടുപ്പുകളിലൊന്നാണ് മെക്‌സിക്കോയില്‍ … Read more

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചൈനീസ് വൈരം മറന്ന് ട്രംപ്; ടിക് ടോക്കിൽ അക്കൗണ്ട് എടുത്തു

സോഷ്യല്‍ മീഡിയ ആപ്പായ ടിക്ടോക്കില്‍ അക്കൗണ്ട് എടുത്ത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും, വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും നേരത്തെ രൂക്ഷവിമര്‍ശനമുന്നയിച്ചയാളാണ് ട്രംപ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ, യുവാക്കളെ ആകര്‍ഷിക്കാന്‍ എന്ന് പറഞ്ഞാണ് ട്രംപ് ടിക്ടോക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്. ട്രംപിന്റെ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും, നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍ നേരത്തെ തന്നെ ടിക്ടോക്കില്‍ സജീവമാണ്. ഇതും … Read more

തായ്‌വാനിൽ ഭൂചലനങ്ങളും 80-ഓളം തുടർചലനങ്ങളും; കെട്ടിടങ്ങൾ തകർന്നു

തായ്‌വാനില്‍ തുടര്‍ച്ചയായ ഭൂചലനം. രാജ്യത്തെ കിഴക്കന്‍ കൗണ്ടിയായ ഹ്യുവേലിയനെയാണ് ഭൂചലനം പ്രധാനമായും ബാധിച്ചത്. ഏപ്രില്‍ 3-ന് ഇവിടെ 7.2 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂകമ്പത്തില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തത് ആശ്വാസകരമാണ്. തിങ്കളാഴ്ചയും, ചൊവ്വാഴ്ച പുലര്‍ച്ചെയുമായി 80 തവണയോളം ഉണ്ടായ ഭൂചലനങ്ങളിലും, തുടര്‍ചലനങ്ങളിലും കെട്ടിടങ്ങളും മറ്റും തകര്‍ന്നു. രാജ്യതലസ്ഥാനമായ തായ്‌പേയിലും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. 6.3 തീവ്രതയാണ് ഏറ്റവും ശക്തമായ ഭൂചലനത്തിന് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഹ്യുവേലിയന്റെ തെക്കന്‍ പ്രദേശത്ത് ഉണ്ടായ ഭൂചലനത്തിന് 6.1 … Read more