ജീവന്റെ മഹത്വത്തെ മാനിക്കുന്ന പ്രോലൈഫ് നയങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ

  ജീവന്റെ മഹത്വത്തെ മാനിച്ചുള്ള അയര്‍ലണ്ടിന്റെ പ്രോലൈഫ് നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭ. ഭ്രൂണഹത്യക്ക് നിയന്ത്രണമേര്‍ത്തുന്നതു വഴി അയര്‍ലണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഉപ സമിതിയായ ‘എലിമിനേഷന്‍ ഓഫ് ഡിസ്‌ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് വിമണ്‍’ (CEDAW) ആരോപിച്ചു. ഗര്‍ഭഛിദ്ര നിയന്ത്രണവും, ഭ്രൂണഹത്യ കുറ്റകരമാക്കുന്നതും സ്ത്രീകള്‍ക്കെതിരായുള വിവേചനമാണെന്ന് സംഘടനയുടെ വക്താവായ റൂത്ത് ഹാല്‍പെരിന്‍-കഡാരി പറഞ്ഞു. ഉദരത്തില്‍ ഉരുവായ കുഞ്ഞിന്റെ ജീവനു വിലകല്‍പ്പിക്കാതെയാണ് സംഘടന പ്രസ്താവന ഇറക്കിയിരിക്കുന്നത്. രാഷ്ട്രത്തിന്റെ നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളോട് ചേരുന്നതാണോ എന്ന് ഉറപ്പുവരുത്തേണ്ട ചുമതല യുകെ. … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം വന്‍ തിരക്ക്; ഉടന്‍ രജിസ്റ്റര്‍ ചെയ്ത് സീറ്റ് ഉറപ്പാക്കുക

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ ഓരോ വര്‍ഷം കഴിയും തോറും തിരക്കേറുകയാണ്. യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നതാണ് തിരക്കിന് കാരണമാകുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയയില്‍ പോയി മെഡിസിന് പഠിച്ച് വരാം എന്നതാണ് പലരും ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളെ ആശ്രയിക്കാന്‍ കാരണം. ഇംഗ്ലീഷില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ലഭ്യമായ ഹംഗറി, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ കനത്ത ഫീസും കൂടിയ ജീവിത ചിലവും വംശീയ സാഹചര്യങ്ങളുമാണ് … Read more

ഇനി ഗര്‍ഭിണികളെയും ജോലിയില്‍ നിന്നും പുറത്താക്കാം; നിയമം യൂറോപ്യന്‍ കോടതി ഇളവ് ചെയ്തു

  ഗര്‍ഭിണിയായിരിക്കുമ്പോള്‍ ജീവനക്കാരെ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കരുതെന്ന നിയമത്തില്‍ യൂറോപ്പ്യന്‍ ടോപ് കോടതി ഇളവ് അനുവദിച്ചു. ആവശ്യമെങ്കില്‍ ഗര്‍ഭിണികളേയും ജോലിയില്‍ നിന്ന് പുറത്താക്കാന്‍ തൊഴിലുടമക്ക് അവകാശമുണ്ടെന്നാണ് കോടതിയുടെ ഉത്തരവ്. സ്പാനിഷ് ധനകാര്യ സ്ഥാപനമായ ബാങ്കിയക്കെതിരെ ജീവനക്കാരിയായ ജസീക്ക പൊറാസ് നല്‍കിയ ഹര്‍ജിയിലാണ് നിര്‍ണായക വിധി. ചെലവ് ചുരുക്കലിന്റെ പേരില്‍ ബാങ്കിയ പുറത്താക്കിയ ജീവനക്കാരുടെ കൂട്ടത്തില്‍ ജസീക്കയും ഉണ്ടായിരുന്നു. താന്‍ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഇത്തരം നടപടിക്ക് വിധേയയാതെന്നും യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ച് തന്നെ പുറത്താക്കാന്‍ ബാങ്കിയക്ക് അവകാശമില്ലെന്നും ജസീക്ക ഹര്‍ജിയില്‍ … Read more

യൂറോപ്യന്‍ പൗരന്‍മാര്‍ യുകെ വിടുന്നത് പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

  യുകെയില്‍ നിന്ന് തിരികെ പോകുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ യുകെ വിട്ടത് 1,30,000 യൂറോപ്യന്‍ പൗരന്‍മാരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ യുകെയിലെത്തിയ യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം 2,20,000 വരും. രാജ്യത്തേക്ക് എത്തുന്നവരുടെയും തിരിക പോകുന്നവരുടെയും എണ്ണത്തിലുള്ള വ്യത്യാസം 90,000 വരും. അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. യുകെ വിടാനുള്ള യൂറോപ്യന്‍ പൗരന്‍മാരുടെ തീരുമാനത്തിന് പ്രധാന … Read more

ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനു മുമ്പായി അക്രമികള്‍ വാന്‍ തയ്യാറാക്കുന്നത് ഇന്റലിജന്‍സ് ഏജന്‍സിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനു മുമ്പായി അക്രമികള്‍ വാന്‍ തയ്യാറാക്കുന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എംഐ5ന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുതായി വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരുടെ തലവനായ ഖുറം ബട്ട് 2015 മുതല്‍ എംഐ5ന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ അന്‍ജം ചൗധരിയുടെ ശിഷ്യനാണ് ഖുറം ബട്ട്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന സമയത്ത് ഏതാണ്ട് 30 ഓളം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും രഹസ്യ പോലീസിന്റെയും നീരിക്ഷണ വലയത്തിലായിരുന്നു ഇയാള്‍. എംഐ5ന്റെ നിരീക്ഷണങ്ങള്‍ ഇയാളില്‍ നിന്ന് മാറി മറ്റു കുറ്റവാളികളിലേക്ക് തിരിഞ്ഞതാണ് … Read more

വിയന്ന മലയാളികളുടെ സ്നേഹസാന്ത്വനം പൂന്തുറയിലെ കുരുന്നുകള്‍ക്ക്: സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ സഹായം കുട്ടികളുടെ കുടുംബങ്ങള്‍ക്ക് കൈമാറി

  വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ വിയന്നയില്‍ സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ഒന്‍പതിനായിരം യൂറോ) സ്ഥലത്തെ ഏറ്റവും അര്‍ഹതപ്പെട്ട 15 കുട്ടികളുടെ പഠനാവശ്യത്തിനായി ബാങ്കില്‍ നിക്ഷേപിച്ച് കുട്ടികള്‍ക്ക് ഫിക്സഡ് ഡെപോസിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഓഖി ദുരന്തത്തില്‍ കുടുംബനാഥന്മാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാര്‍ത്ഥം ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ വിവരങ്ങള്‍ വിയന്നയില്‍ നിന്നും പൂന്തുറയില്‍ … Read more

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു; അയര്‍ലണ്ടില്‍ നിന്നുള്ള വിമാനയാത്രയെ ബാധിക്കും

  രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചു. ഇന്ന് പൂര്‍ണ്ണമായും വിമാനത്താവളം അടച്ചിടുമെന്നതിനാല്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 16,000ത്തോളം യാത്രക്കാരെ ഇത് ബാധിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തിലെ ജോര്‍ജ് അഞ്ചാമന്‍ ഡോക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് ഇന്നലെ ബോംബ് കണ്ടെത്തിയത്. ഇതോടെ രാത്രി 10 മണിക്ക് വിമാനത്താവളം അടയ്ക്കുകയും ഇത് നീക്കം ചെയ്യാനായി റോയല്‍ നേവിയുടെ സഹായം തേടുകയുമായിരുന്നെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. ഇന്ന് 130 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇവയുടെ 261 അറൈവലുകളും … Read more

ബ്രെക്സിറ്റ് നിബന്ധനകള്‍ ലംഘിച്ചാല്‍ ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്താനിരിക്കുന്നത് കടുത്ത ഉപരോധം

  യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറിയാലും ബ്രിട്ടനെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ കരുക്കള്‍ നീക്കി ബ്രസല്‍സ്. 2019 മാര്‍ച്ച് വരെ നീളുന്ന രണ്ട് വര്‍ഷത്തെ പിന്‍മാറ്റ കാലയളവില്‍ ധാരണകള്‍ തെറ്റിച്ചാല്‍ ബ്രിട്ടനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനാണ് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വം ഉദ്ദേശിക്കുന്നത്. അന്തിമ ധാരണയിലെത്തുന്നത് വരെ ഏതെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ ബ്രിട്ടനെ പ്രതിക്കൂട്ടിലാക്കാനുള്ള വ്യവസ്ഥകള്‍ ധാരണകളില്‍ ബ്രസല്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചോര്‍ന്ന് കിട്ടിയ രേഖകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ബ്രിട്ടന്‍ യൂണിയന്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് യൂറോപ്യന്‍ കോടതിയില്‍ പരാതികളുമായെത്തുമോ എന്ന … Read more

ഒരുമിച്ച് സീറ്റ് ലഭിക്കാന്‍ കൂടുതല്‍ പണം ഈടാക്കുന്നു? പലയിടത്തായി സീറ്റ് നല്‍കി തട്ടിപ്പെന്ന് ആരോപണം; അന്വേഷണത്തിനൊരുങ്ങി ഏവിയേഷന്‍ അതോറിറ്റി

  സംഘമായെത്തുന്ന യാത്രക്കാര്‍ക്ക് സീറ്റ് പലയിടത്തായി നല്‍കുകയും ഒന്നിച്ചിരിക്കാനായി ഇവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നതായി പരാതി. സാധാരണയായി കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ് യാത്രക്കാരുടെ സീറ്റ് ക്രമീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം സീറ്റ് ക്രമീകരണങ്ങള്‍ സുതാര്യമാക്കുകയെന്നത് തങ്ങളുടെ ചുമതലയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വക്താവ് അറിയിച്ചു. അതേസമയം തങ്ങളുടെ നടപടി ക്രമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി അറിവുള്ളവയാണെന്ന് റയന്‍എയര്‍ വക്താവ് അറിയിച്ചു. സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സംഘങ്ങളായും അല്ലാതെയും വിമാനയാത്ര നടത്തിയിട്ടുള്ള 4000ത്തോളം പേരില്‍ നിന്ന് നടത്തിയ വിവരശേഖരണത്തില്‍ നിന്ന് കൂടുതല്‍ … Read more

കളിപ്പാട്ടങ്ങളില്‍ മാരകവിഷം ; ഏറെയും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചത്

അയര്‍ലണ്ടിലെ രക്ഷിതാക്കളില്‍ നിരവധി പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നവരാണ്. എന്നാല്‍ ഇത് കുട്ടികള്‍ക്ക് കടുത്ത ദോഷമുണ്ടാക്കാന്‍ സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കളിപ്പാട്ടങ്ങളില്‍ മിക്കവയും നിര്‍ദേശിക്കപ്പെട്ട സേഫ്റ്റ് ഗൈഡ്ലൈനുകള്‍ പാലിക്കപ്പെടാത്തതിനാല്‍ ഇവ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നഴ്സറികളിലും ഗിഫ്റ്റ് ഷോപ്പുകളിലും വീടുകളിലുമുള്ള 200 പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെ പരിശോധിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ഈ കളിപ്പാട്ടങ്ങളില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഒമ്പത് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ പല ഘടകങ്ങളും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡുകളോട് … Read more