ഒരുമിച്ച് സീറ്റ് ലഭിക്കാന്‍ കൂടുതല്‍ പണം ഈടാക്കുന്നു? പലയിടത്തായി സീറ്റ് നല്‍കി തട്ടിപ്പെന്ന് ആരോപണം; അന്വേഷണത്തിനൊരുങ്ങി ഏവിയേഷന്‍ അതോറിറ്റി

  സംഘമായെത്തുന്ന യാത്രക്കാര്‍ക്ക് സീറ്റ് പലയിടത്തായി നല്‍കുകയും ഒന്നിച്ചിരിക്കാനായി ഇവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കുന്നതായി പരാതി. സാധാരണയായി കമ്പ്യൂട്ടര്‍ അല്‍ഗോരിതമാണ് യാത്രക്കാരുടെ സീറ്റ് ക്രമീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഇത്തരം സീറ്റ് ക്രമീകരണങ്ങള്‍ സുതാര്യമാക്കുകയെന്നത് തങ്ങളുടെ ചുമതലയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വക്താവ് അറിയിച്ചു. അതേസമയം തങ്ങളുടെ നടപടി ക്രമങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തമായി അറിവുള്ളവയാണെന്ന് റയന്‍എയര്‍ വക്താവ് അറിയിച്ചു. സിവില്‍ ഏവിയേഷന്‍ അധികൃതര്‍ സംഘങ്ങളായും അല്ലാതെയും വിമാനയാത്ര നടത്തിയിട്ടുള്ള 4000ത്തോളം പേരില്‍ നിന്ന് നടത്തിയ വിവരശേഖരണത്തില്‍ നിന്ന് കൂടുതല്‍ … Read more

കളിപ്പാട്ടങ്ങളില്‍ മാരകവിഷം ; ഏറെയും യൂറോപ്യന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചത്

അയര്‍ലണ്ടിലെ രക്ഷിതാക്കളില്‍ നിരവധി പേര്‍ സെക്കന്‍ഡ് ഹാന്‍ഡ് കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക് വാങ്ങിക്കൊടുക്കുന്നവരാണ്. എന്നാല്‍ ഇത് കുട്ടികള്‍ക്ക് കടുത്ത ദോഷമുണ്ടാക്കാന്‍ സാധ്യതയേറെയാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം കളിപ്പാട്ടങ്ങളില്‍ മിക്കവയും നിര്‍ദേശിക്കപ്പെട്ട സേഫ്റ്റ് ഗൈഡ്ലൈനുകള്‍ പാലിക്കപ്പെടാത്തതിനാല്‍ ഇവ കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നഴ്സറികളിലും ഗിഫ്റ്റ് ഷോപ്പുകളിലും വീടുകളിലുമുള്ള 200 പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളെ പരിശോധിച്ചതില്‍ നിന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്. ഈ കളിപ്പാട്ടങ്ങളില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാകുമെന്ന ഒമ്പത് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവയില്‍ പല ഘടകങ്ങളും യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡുകളോട് … Read more

ബ്രിട്ടന് ഇനിയും മടങ്ങിവരാമെന്ന് യൂറോപ്യന്‍ യൂണിയന്‍

  ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കവേ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനിലേക്ക് തിരിച്ച് വിളിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റുമാര്‍. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ടാസ്‌കും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ ജീന്‍ ക്ളൗഡ് ജങ്കാറും സംസാരിച്ചത്. സമയം അതിക്രമിച്ചെങ്കിലും ഇപ്പോഴും ബ്രിട്ടന്റെ മനസ്സ് മാറ്റാമെന്നാണ് ഡൊണാള്‍ഡ് ടാസ്‌ക് പറഞ്ഞത്. ഡൊണാള്‍ഡ് ടാസ്‌കിനെ പിന്താങ്ങി ജങ്കാറും ബ്രിട്ടനെ ഇയുവിലേക്ക് സ്വാഗതം ചെയ്തു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തില്‍ ബ്രിട്ടന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ബ്രെക്സിറ്റ് … Read more

യൂറോപ്പിലെ തലമുറകള്‍ നീളുന്ന പ്രവാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ലോക കേരള സഭയില്‍ ചര്‍ച്ച

  നിരവധി മലയാളികള്‍ സ്ഥിരതാമസമാക്കിയ യൂറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ ലോക കേരള സഭയുടെ യൂറോപ്പും അമേരിക്കയും എന്ന സെഷനില്‍ ചര്‍ച്ചാവിഷയമായി. ഗള്‍ഫ് പ്രവാസവും, യൂറോപ്പ് – അമേരിക്കന്‍ പ്രവാസവും തികച്ചും വ്യത്യസ്തമാണെന്ന് ആമുഖ പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഗള്‍ഫ് പ്രവാസം താല്‍ക്കാലിക പ്രതിഭാസമാകുമ്പോള്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസം തലമുറകള്‍ നീളുന്നതാണ്. ഈ സ്ഥിരം പ്രവാസം ഇവിടങ്ങളിലെ മലയാളികള്‍ക്ക് ഒട്ടനവധി പ്രയാസങ്ങള്‍ നല്‍കുന്നവയുമാണ്. വയോജനസംരക്ഷണം, സാംസ്‌ക്കാരിക വിടവ്, നാട്ടിലെ സ്വത്തുക്കളുമായി … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം. 2017 ലെ അഡ്മിഷനില്‍ നൂറു ശതമാനം വിജയം കൈവരിച്ച യൂറോപ്പിലെ ഏക സ്ഥാപനം, 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് … Read more

ഫ്രോസണ്‍ ടര്‍ക്കി ചീഞ്ഞു പോയത് പ്രശ്നമാകുമെന്ന് മനസ്സിലാക്കിയ ടെസ്‌കോ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞു

ക്രിസ്മസ് ആഘോഷങ്ങള്‍ കുളമാക്കിയെന്ന ആരോപണവുമായി ടെസ്‌കോയ്ക്കെതിരെ യുകെയിലെ ഉപഭോക്താക്കള്‍ രംഗത്ത്. ക്രിസ്മസ് ദിനത്തില്‍ പാകം ചെയ്യാനായി വാങ്ങിവെച്ച ടര്‍ക്കി മാംസം ദുര്‍ഗന്ധം വമിച്ച് ചീഞ്ഞ നിലയിലായെന്നാണ് ഉപഭോക്താക്കള്‍ അവകാശപ്പെടുന്നത്. ആഘോഷകാല ടര്‍ക്കികള്‍ മോശമായ അവസ്ഥയിലായിരുന്നെന്നും, ആസിഡിന്റെ ചുവയുണ്ടായിരുന്നതായുമുള്ള ഉപഭോക്താക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്സ് ഏജന്‍സി വ്യക്തമാക്കി. ടെസ്‌കോ ടര്‍ക്കികള്‍ കേടായെന്ന് അവസാന നിമിഷം മനസ്സിലാക്കിയപ്പോള്‍ ടേക്ക്എവേ ഓര്‍ഡര്‍ ചെയ്യേണ്ട ഗതികേട് ഉണ്ടായെന്നാണ് ചില കുടുംബങ്ങള്‍ പരാതിപ്പെടുന്നത്. അതേസമയം അയര്‍ലണ്ടില്‍ ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. … Read more

തോക്കുചൂണ്ടി മുഖം മൂടി ധരിച്ച് കട കൊള്ളയടിക്കാനെത്തിയ മോഷ്ടാവിനെ കുടുക്കി മലയാളി കടയുടമ ; യുകെയില്‍ താരമായി സിബു

  കടയില്‍ മോഷ്ടിക്കാനെത്തിയയാളെ കീഴ്പ്പെടുത്തിയ യുകെയിലെ ലെസ്റ്റര്‍ സ്വദേശിയായ മലയാളി താരമായി. തൊടുപുഴ കുടയത്തൂര്‍ സ്വദേശിയായ സിബു കുരുവിളയാണ് കവര്‍ച്ചയ്ക്കെത്തിയ മോഷ്ടാവിനെ ആക്രമിച്ച് കീഴടക്കി യുകെ മലയാളികള്‍ക്കിടയില്‍ താരമാകുന്നത്.ശനിയാഴ്ച വൈകീട്ട് ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് പോയ സിബു മക്കളേയും കൂട്ടി പള്ളിയിലേക്ക് പോയിരുന്നു. മടങ്ങാന്‍ നേരം ഒന്നുകൂടി ഷോപ്പിലേക്ക് പോകാമെന്ന് തോന്നിയതോടെ മോഷ്ടാവ് കുടുങ്ങുകയായിരുന്നു. ഭാര്യയ്ക്ക് നൈറ്റ് ഷിഫ്റ്റായതിനാല്‍ രണ്ടു കുട്ടികളും സിബുവിന് ഒപ്പമുണ്ടായിരുന്നു.കടയിലെ ജോലിക്കാരുമായി ചേര്‍ന്ന് കട അടയ്ക്കാനുള്ള അവസാന ജോലികള്‍ ചെയ്യവേയാണ് കവര്‍ച്ചാശ്രമമുണ്ടായത്. അകത്ത് … Read more

വിയന്ന ക്‌നാനായ കിഡ്‌സ് ക്ലബ്ബിന് നവനേതൃത്വം

വിയന്ന: ഓസ്ട്രിയന്‍ ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് നിലവിലെ കിഡ്‌സ് ക്ലബ്ബ് പ്രസിഡന്റ് വിശാല്‍ ഇല്ലിക്കാട്ടില്‍ 2018 ലെ പുതിയ ഭാരവാഹികളായി ജസ്റ്റിന്‍ അരുമനത്തറയില്‍ (പ്രസിഡന്റ്), ജോമോന്‍ പനിക്കാപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), റ്റിജി കോയിത്തറ (സെക്രട്ടറി), ജോജന്‍ തറമംഗലത്ത് (ജോ.സെക്രട്ടറി), രാജേഷ് കടവില്‍ (ട്രഷറര്‍) എന്നിവരെ പ്രഖ്യാപിച്ചു. കിഡ്‌സ് ക്ലബ്ബ് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി. നിലവിലെ ഭാരവാഹികളായ മെബിന്‍ പടിഞ്ഞാത്ത്, ജെസിന്‍ മണ്ണാര്‍മറ്റത്തില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബിന്റെ … Read more

നീല പാസ്പോര്‍ട്ടുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകളില്‍ ബ്രിട്ടീഷ് പൗരന്‍മാരെ പിന്‍നിരയിലാക്കും; മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍

  നിലവിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്പോര്‍ട്ടുകള്‍ക്ക് പകരം നീല നിറത്തിലുള്ള പാസ്പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതോടെ ബ്രീട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യാത്രകളില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകള്‍ നഷ്ടമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും ബ്രിട്ടന്റെ പരമാധികാരത്തിന്റെയും ചിഹ്നം എന്ന നിലയിലാണ് നീല പാസ്പോര്‍ട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം ബ്രിട്ടീഷ് യാത്രക്കാരെ പിന്‍നിരയിലേക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക നേതൃത്വം സൂചിപ്പിക്കുന്നത്. ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ യാത്രാ സ്വാതന്ത്ര്യം സംബന്ധിച്ച് … Read more

ലണ്ടന്റെ ആദ്യ വനിതാ ബിഷപ്പായി നിയമിതയാകുന്നത് ഒരു നഴ്‌സ്; സാറ രചിക്കുന്നത് പുതു ചരിത്രം

  ആദ്യമായി ഒരു വനിതയെ ബിഷപ്പ് സ്ഥാനത്തേക്ക് നിയമിച്ചുകൊണ്ട് ലണ്ടന്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ആണ് വിപ്ലവാത്മകമായ ഈ നിയമനം നടത്തിയിരിക്കുന്നത്. റവ. സാറാ മുലാലിയാണ് ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പായിരിക്കുന്നത്. അമ്പത്തിയഞ്ചുകാരിയ സാറാ ഫെബ്രുവരിയില്‍ റിട്ടയറാകുന്ന റവ. ഡോ റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ പിന്‍ഗാമിയായിട്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. 2014 മുതല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വനിതകളുടെ മെത്രാന്‍ സ്ഥാനത്തിന് അംഗീകാരം നല്‍കിയിരുന്നു. സാറാ ആദ്യകാലത്ത് നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്സായി … Read more