അയര്‍ലണ്ട് മലയാളിയുടെ മാതാവ് നിര്യാതയായി

പത്തനംതിട്ട , മെഴുവേലി: പുഷ്പവാടിയില്‍ പി.വി ദേവരാജന്റെ (റിട്ട.എസ്ഡിഇ, ബി.എസ്.എന്‍.എല്‍ പത്തനംതിട്ട) ഭാര്യ ബി.സരള (66,റിട്ട.എച്ച്.എം, പി.എച്ച്.എസ്.എസ് കുളനട) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പില്‍ .മക്കള്‍ ഇന്ദു.ഡി (അയര്‍ലണ്ട്) രാകേഷ്.ഡി (മൈസൂര്‍), മരുമക്കള്‍ ഷൈന്‍ (അപ്പാച്ചെ പിസ്സ ഫ്രാഞ്ചസി, ഡബ്ലിന്‍ അയര്‍ലണ്ട്) , ദേവി (മൈസൂര്‍).

ബ്രക്സിറ്റിന് ശേഷം ഇന്ത്യന്‍ ടെക്കികള്‍ക്ക് ബ്രിട്ടനില്‍ സുവര്‍ണ്ണാവസരം; ഇയു പൗരന്‍മാര്‍ക്കുള്ള മുന്‍ഗണന ഇല്ലാതാകുന്നു

ബ്രക്സിറ്റിന് ശേഷം ഇന്ത്യക്കാര്‍ക്ക് ബ്രിട്ടന്‍ മുന്നോട്ട് വെയ്ക്കുന്ന അവസരങ്ങള്‍ എന്തൊക്കെയാകും? ഇന്ത്യന്‍, ബ്രിട്ടീഷ് കമ്പനികള്‍ ഇക്കാര്യം വിശദമായി നിരീക്ഷിച്ച് വരികയാണ്. ഇന്ത്യയില്‍ നിന്നുമുള്ള സോഫ്റ്റ്വെയര്‍ ഡെവലപ്പേഴ്സിന് ഇയു പൗരന്‍മാരേക്കാള്‍ മുന്‍ഗണന ലഭിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് അവകാശപ്പെടുന്നു. ബ്രക്സിറ്റിന്റെ പേരില്‍ യുകെയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നത് കമ്പനികള്‍ മെല്ലെപ്പോക്കിലാണ്. പല കമ്പനികളും ജീവനക്കാരെയും, ഓഫീസുകളും തൊട്ടടുത്ത രാജ്യമായ അയര്‍ലന്റിലേക്കും, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലേക്കും മാറ്റുകയും ചെയ്യുന്ന തിരക്കിലാണ്. യൂറോപ്യന്‍ യൂണിയനില്‍ പ്രവര്‍ത്തിക്കുന്നതിനായാണ് ഈ മാറ്റം. സിഡ്നിയില്‍ … Read more

ലിങ്ക് ടാക്സ് ഏര്‍പ്പെടുത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍; യൂറോപ്പില്‍ ഗൂഗിള്‍ ന്യൂസ് സേവനങ്ങള്‍ നിര്‍ത്തിയേക്കും

യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവരാന്‍ ഇടയുള്ള നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ഗൂഗിള്‍ ന്യൂസ് യൂറോപ്പിലെ തങ്ങളുടെ സേവനങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്ന് സൂചന. ലിങ്ക് ടാക്സ് ഏര്‍പ്പെടുത്തന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അംഗീകാരം നല്‍കിയെന്നാണ് വിവരം. സെപ്റ്റംബറില്‍ അവതരിപ്പിച്ച ഈ ലെജിസ്ലേഷന്‍ മ്യൂസിക്, സിനിമ, മീഡിയ പബ്ലിഷിംഗ് കമ്പനികളുടെ കോപ്പിറൈറ്റ് നിയമങ്ങള്‍ പുനരവലോകനം ചെയ്യുന്നു.. ഇതനുസരിച്ച് വാര്‍ത്തകള്‍ ഗൂഗിള്‍ ന്യൂസിലും യൂട്യൂബിലും ഉള്‍പ്പെടുത്തണമെങ്കില്‍ അവ തയ്യാറാക്കുന്ന കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം നല്‍കണം. ഗൂഗിളിന്റെ ന്യൂസ് ആപ്പിനെയും വെബ്സൈറ്റിനെയുമാണ് പബ്ലിഷര്‍മാര്‍ ഏറെ ആശ്രയിക്കുന്നതെങ്കിലും ഗൂഗിള്‍ … Read more

ഇന്ന് ശക്തമായ മഴയ്ക്ക് ആരഭമാകും; രാജ്യത്തെ നാല് കൗണ്ടികളില്‍ യെല്ലോ വാണിങ്

അയര്‍ലണ്ടിലെ പല പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്. നാല് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. ഡബ്ലിന്‍, ലൗത്, മീത്ത്, വിക്കലോ എന്നിവിടങ്ങളിലാണ് യെല്ലോ വാണിങ് പുറപ്പെടുവിച്ചിട്ടുള്ളത്. ബുധനാഴ്ച വൈകുന്നേരം വരെയാണ് ഈ കൗണ്ടികളില്‍ മഴ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്. കിഴക്കന്‍ മേഖലയില്‍ 25 മുതല്‍ 35 വരെ മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തകര്‍ത്ത് പെയ്യുന്ന മഴയില്‍ ഈ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയിലാകുമെന്നും മെറ്റ് ഐറാന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ ചിതറിയ മഴയ്ക്കും … Read more

ജോലിഭാരം വര്‍ധിക്കുന്നു; ഐറിഷ് നഴ്സുമാര്‍ സമരപ്രഖ്യാപനവുമായി രംഗത്ത്; ആരോഗ്യമേഖല നിശ്ചലമാക്കാന്‍ സാധ്യത

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയില്‍ സമര നടപടികളിലേക്ക് കടക്കുകയാണെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍. സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന്‍ ബാലറ്റുകള്‍ നല്‍കി തുടങ്ങി. അമിത ജോലി ഭാരം മൂലം നഴ്സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. … Read more

ഡബ്ലിന്‍ വിമാനത്താവളത്തില്‍ വന്‍മയക്കുമരുന്ന് വേട്ട: കോടികളുടെ ഹെറോയിനുമായി യുവതി പിടിയില്‍

ഡബ്ലിന്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ വന്ന യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരോടൊപ്പം ഒന്‍പത് വയസുമുള്ള കുഞ്ഞുമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനാണ് കുഞിനെയും ഒപ്പം കൂട്ടിയത്. വിമാനത്താവളത്തിലെത്തിയ ഏജന്റുമായി ഇടപാട് നടത്തുമ്പോഴായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവതിയുടെ ബാഗിനുള്ളില്‍ നിന്ന് 2.1 മില്യണ്‍ യൂറോ വിലമതിക്കുന്ന 15 കിലോ ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. സമീപ വര്‍ഷങ്ങളില്‍ പിടികൂടിയതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് അധികൃതര്‍ … Read more

അയര്‍ലണ്ടില്‍ ജനിക്കുന്ന വിദേശ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്ക് ഐറിഷ് പൗരത്വത്തിന് അവകാശമുണ്ടോ ?

ഡബ്ലിന്‍: വിദേശ രക്ഷിതാക്കള്‍ക്ക് അയര്‍ലണ്ടില്‍ കുട്ടികള്‍ ജനിക്കുമ്പോള്‍ അവര്‍ ഐറിഷ് പൗരന്മാരായി കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. അടുത്തിടെ സണ്‍ഡേ ടൈമ്‌സ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പത്തില്‍ ഏഴുപേര്‍ വീതം 2004 ലെ ഐറിഷ് പൗരത്വ നിയമത്തെപ്പറ്റി അറിവുള്ളവരല്ല എന്ന് ചൂണ്ടിക്കാട്ടുന്നു. 2004 ല്‍ നടന്ന ഹിതപരിശോധനയെ തുടര്‍ന്ന് വിദേശ രക്ഷിതാക്കള്‍ക്ക് അയര്‍ലണ്ടില്‍ ജനിച്ച കുട്ടിക്ക് സ്വമേധയാ ഐറിഷ് പൗരത്വം ലഭിക്കില്ലെന്നും അതിന് രക്ഷിതാക്കളില്‍ ഒരാള്‍ ഐറിഷ് പൗരനായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു. അന്ന് നടന്ന ഹിതപരിശോധനയില്‍ 79 ശതമാനം … Read more

ബ്രെക്‌സിറ്റ് അവസാന ഘട്ടത്തിലേക്ക്; വിഷമവൃത്തത്തില്‍ തെരേസ മേയ്

യൂറോപ്യന്‍ യൂണിയനില്‍നിന്നു പിരിഞ്ഞുപോകുന്നതിനെ പിന്തുണച്ച് ബ്രിട്ടീഷ് ജനത വോട്ടുചെയ്ത് രണ്ടുവര്‍ഷവും നാലുമാസവും 20 ദിവസവും തികഞ്ഞപ്പോഴാണ് ഇതിനുള്ള കരടുകരാര്‍ പ്രധാനമന്ത്രി തെരേസ മേയ് മന്ത്രിസഭയ്ക്കു മുന്നില്‍വെച്ചത്. അതിനു തൊട്ടടുത്ത ദിവസം, നവംബര്‍ 15-ന്, ബ്രെക്സിറ്റ് നടത്തിപ്പിനു നിയുക്തനായ മന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു. പിന്നാലെ അഞ്ചു മന്ത്രിമാരും. അഞ്ചുമണിക്കൂര്‍ നീണ്ട മന്ത്രിസഭായോഗത്തില്‍, മേയ് യൂറോപ്യന്‍ യൂണിയനുമായുണ്ടാക്കിയ ബ്രെക്സിറ്റ് കരാറില്‍ എതിര്‍പ്പുയര്‍ത്തിയ മന്ത്രിമാര്‍ ഇനിയുമുണ്ട്. ഡിസംബര്‍ പകുതിയോടെ ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിങ്ങിനെത്തുമ്പോള്‍ മേയ്ക്കൊപ്പം എത്ര മന്ത്രിമാര്‍ കാണും? … Read more

അയര്‍ലന്‍ഡിലെ പ്രധാനപ്പെട്ട 20 കോളേജുകളില്‍ പഠനാവസരമൊരുക്കി എജ്യുക്കേഷന്‍ ഫെയര്‍ ഇന്ത്യയില്‍

അയര്‍ലന്‍ഡിലെ സര്‍വകലാശാലകളിലും കോളേജുകളിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പഠനാവസരമൊരുക്കി അയര്‍ലന്‍ഡ് എജ്യുക്കേഷന്‍ ഫെയര്‍. അയര്‍ലന്‍ഡിലെ പ്രധാനപ്പെട്ട 20 കോളേജുകളാണ് മേളയുടെ ഭാഗമാകുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇവിടങ്ങളിലെ പ്രതിനിധികളോട് നേരിട്ട് സംസാരിക്കാം. 5000-ലേറെ കോഴ്‌സുകളെ കുറിച്ചും സ്‌കോളര്‍ഷിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ അവര്‍ പങ്കുവെക്കും. നവംബര്‍ 17: ഡല്‍ഹിയിലെ ശാന്‍ഗ്രി-ലാ ഹോട്ടല്‍: രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ നവംബര്‍ 18: പുണെയില്‍ ഷെറട്ടണ്‍ ഗ്രാന്റില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് അഞ്ചുവരെ നവംബര്‍ 21: മുംബൈയിലെ സെയ്ന്റ് റെജീസില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ … Read more

റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ സ്മൃതിദിനം ഇന്ന്; 1959 മുതല്‍ ഐറിഷ് റോഡുകളില്‍ പൊലിഞ്ഞത് 24,000 ജീവനുകള്‍

ഡബ്ലിന്‍: നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനമായി ലോകമെങ്ങും ആചരിക്കുന്നു. റോഡപകടങ്ങളുടെ കാര്യത്തില്‍ അയര്‍ലണ്ടില്‍ നാള്‍ക്കുനാള്‍ കൂട്ടികൊണ്ടിരിക്കുകയാണ്. മോട്ടോര്‍ വാഹനനിയമ ലംഘനങ്ങള്‍ കര്‍ശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊര്‍ജിതമാക്കിയും അപകടങ്ങള്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണ് ഐറിഷ് ട്രാഫിക് അതോറിറ്റി. 1959 മുതലുള്ള കണക്കെടുപ്പില്‍ ഐറിഷ് റോഡുകളില്‍ പൊലിഞ്ഞത് 24,000 ജീവനുകളാണ്. 2018 ല്‍ മാത്രം 130 തോളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടത്. ഇവരെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഐറിഷ് ഗതാഗത മന്ത്രി ഷെയ്ന്‍ റോസ് പ്രസ്താവിച്ചു. … Read more