ഫേസ്ബുക്കിനെ ചോദ്യം ചെയ്യാന്‍ അയര്‍ലണ്ട് ഉള്‍പ്പെടെ ഏഴു രാജ്യങ്ങളുടെ അന്താരാഷ്ട്ര സമിതി

ഡേറ്റാചോര്‍ച്ച, രാഷ്ട്രീയ ഇടപെടല്‍ തടയുന്നതിലെ വീഴ്ച തുടങ്ങിയ വിവാദങ്ങളില്‍ അയര്‍ലണ്ട് ഉള്‍പ്പെടെ ഏഴു രാജ്യങ്ങളുടെ പ്രതിനിധികളുള്‍പ്പെടുന്ന 22 അംഗ അന്താരാഷ്ട്ര സമിതിക്കു മുന്നില്‍ ഫേസ്ബുക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം. അയര്‍ലന്റിന് പുറമെ ബ്രിട്ടന്‍, അര്‍ജന്റീന, ബ്രസീല്‍, കാനഡ, ലാത്വിയ, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളാണ് സമിതിയിലുള്ളത്. ചോദ്യം ചെയ്യലില്‍ ഫേസ്ബുക്കിനെ പ്രതിനിധാനം ചെയ്ത് യൂറോപ്പ്, പശ്ചിമേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പോളിസി വൈസ് പ്രസിഡന്റായ റിച്ചാര്‍ഡ് അലനാണ് പങ്കെടുക്കുക. ഓണ്‍ലൈനിലെ വ്യാജ വാര്‍ത്താ പ്രതിസന്ധിയെക്കുറിച്ചും ഡേറ്റാചോര്‍ച്ചാ വിവാദങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ ഫേസ്ബുക്ക് … Read more

അയര്‍ലന്റിലെ ക്രിസ്മസ് വിപണി ഉണര്‍ന്നു; വ്യാജ ഉത്പന്നങ്ങളെ ഒഴിവാക്കാം

നവംബര്‍ പാതി പിന്നിട്ടതോടെ ജര്‍മനിയില്‍ ക്രിസ്മസ് വിപണി ഉണര്‍ന്നു തുടങ്ങി. ഉത്സവ പ്രതീതിയിലേക്ക് നാടും നഗരവും ആവേശം കൊള്ളുകയായി. അയര്‍ലണ്ടില്‍ ഏറ്റവുമധികം കച്ചവടം നടക്കുന്ന സമയമാണ് ക്രിസ്മസ്സ് – ന്യൂ ഇയര്‍ സീസണ്‍. ക്രിസ്മസില്‍ കുട്ടികളുടെ പ്രിയപ്പെട്ട സാന്ത ക്‌ളോസ് ഗാര്‍ഡയ്ക്ക് അയച്ച ഒരു കത്ത് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനമായി സ്‌ക്വഡ് ബൈക്കുകള്‍ നല്‍കരുതെന്ന അപേക്ഷയാണ് കത്തിലുള്ളത്. സുരക്ഷിതത്വം കുറഞ്ഞ ഇത്തരം വാഹങ്ങള്‍ കുട്ടികള്‍ക്ക് പലപ്പോഴും അപകടങ്ങള്‍ക്ക് വഴിതെളിച്ചേക്കാം. അതിനാല്‍ കുഞ്ഞുങ്ങളുടെ സുരക്ഷ മാനിച്ച് … Read more

ബ്രെക്‌സിറ്റ് കരാറിന് യൂറോപ്യന്‍ കൗണ്‍സില്‍ ഇന്ന് അംഗീകാരം നല്‍കിയേക്കും; ജനപിന്തുണ തേടി തെരേസാ മെയ്

ഏറെനാളുകളായി വിവാദച്ചുഴികളില്‍ അകപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചേക്കും. കരാര്‍ അംഗീകരിക്കണമെന്ന അഭ്യര്‍ത്ഥന അംഗരാജ്യങ്ങളോട് ഇയു കൗണ്‍സില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ടസ്‌ക് നടത്തി. അതോടെ ബ്രിട്ടീഷ് ജനതയ്ക്ക് ഒരുതുറന്ന കത്തുമായി പ്രധാനമന്ത്രി തെരേസ മെയും രംഗത്തെത്തി. എല്ലാ ഭിന്നതകളും മറന്ന്, ബ്രിട്ടീഷ് ജനത ഒറ്റക്കെട്ടായി ബ്രെക്‌സിറ്റ് കരാറിനെ അംഗീകരിക്കണമെന്ന് തെരേസ മെയ് ആവശ്യപ്പെടുന്നു. ജിബ്രാള്‍ട്ടര്‍ ദ്വീപ് പരാമര്‍ശം സംബന്ധിച്ച വിഷയത്തില്‍, സ്‌പെയിനിന് ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്നും ഉറപ്പ് ലഭിച്ചതിനെതുടര്‍ന്നാണ് ഒത്തുതീര്‍പ്പായത്. അല്ലാത്തപക്ഷം കൂടിക്കാഴ്ച ബഹിഷ്‌കരിക്കുമെന്ന് സ്‌പെയിന്‍ … Read more

വാരാന്ത്യത്തില്‍ കനത്ത മഴയും, വെള്ളപ്പൊക്കവും, മഞ്ഞുവീഴ്ചയും: യെല്ലോ വാണിങ്ങുകള്‍ തുടരുന്നു

ഡബ്ലിന്‍: ശൈത്യകാലത്തിന്റെ തുടക്കം തന്നെ വാരാന്ത്യത്തില്‍ അയര്‍ലണ്ടില്‍ ദുരിതം വിതച്ചു കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഷോപ്പിംഗ് വാരത്തിന് പ്രതികൂലമായി കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ യെല്ലോ വാണിങ് തുടരുകയാണ്. രാജ്യത്തിന്റെ തെക്കന്‍ മേഖലകളില്‍ ഇന്ന് മുതല്‍ കനത്തമഴയ്ക്കു വെള്ളപ്പൊക്കത്തിനുള്ള മുന്നൊരുക്കം നടത്തണമെന്നാണ് മെറ്റ് ഓഫീസിന്റെ നിര്‍ദ്ദേശം. അടുത്ത മണിക്കൂറുകളില്‍ 25 മുതല്‍ 35 വരെ മില്ലിമീറ്റര്‍ മഴയ്ക്കാണ് സാധ്യത. തെക്ക് കിഴക്കന്‍ പ്രദേശങ്ങളൊഴിച്ചാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളില്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. കൂടിയ താപനില 6 മുതല്‍ … Read more

ഫാ. ജോസ് ഭരണികുളങ്ങരക്ക് സ്വാഗതവും, ഫാ. ജെയ്സണ്‍ കുത്തനപ്പിള്ളിക്ക് യാത്രയയപ്പും നല്‍കി

ഗോള്‍വേ : ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ഫാ. ജോസ് ഭരണികുളങ്ങരക്ക് സ്വാഗതവും, ഫാ. ജെയ്സണ്‍ കുത്തനപ്പിള്ളിക്ക് യാത്രയയപ്പും നല്‍കി. ഇക്കഴിഞ്ഞ ഞായറാഴ്ച നവ.18നു മെര്‍വ്യൂവിലുള്ള ഹോളി ഫാമിലി ചര്‍ച്ചില്‍ വച്ചു നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം, ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ അഞ്ചര വര്‍ഷത്തെ സേവനത്തിനു ശേഷം ഗോള്‍വേയിലെ അജപാലനത്തിനായി എത്തിച്ചുചേര്‍ന്ന റെവ. ഫാ. ജോസ് ഭരണികുളങ്ങരക്ക് ഇടവകങ്ങള്‍ സ്വാഗതം അര്‍പ്പിച്ചു വരവേറ്റതിനോടൊപ്പം ഏഴര വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിനു വിരാമമിടുന്ന ഫാ. ജെയ്‌സണ്‍ … Read more

അയര്‍ലണ്ടില്‍ സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പുകള്‍ക്ക് കുറവില്ല; ഗവണ്‍മെന്റിന് നഷ്ടം 38.4 മില്യണ്‍ യൂറോ; 21,000ത്തോളം പേര്‍ സംശയത്തിന്റെ നിഴലില്‍

ഡബ്ലിന്‍: 2017 ലെ സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 21,000 ത്തോളംപേര്‍ സംശയത്തിന്റെ നിഴലില്‍. സാമൂഹിക ക്ഷേമ വകുപ്പ് നല്‍കി വരുന്ന സഹായധനങ്ങള്‍ അര്‍ഹതയില്ലാതെ കരസ്ഥമാക്കുന്നുവെന്ന ആരോപണമാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. 38.4 മില്യണ്‍ യൂറോയാണ് അനധികൃതമായി ഗവണ്‍മെന്റിന് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തട്ടിപ്പില്‍ മുന്‍വര്‍ഷത്തേക്കാള്‍ 6 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2016 ലെ കണക്കനുസരിച്ച് 41 മില്യണ്‍ യൂറോയുടെ സോഷ്യല്‍ വെല്‍ഫെയര്‍ തട്ടിപ്പുകളാണ് തൊഴില്‍ വകുപ്പും സാമൂഹിക സുരക്ഷാ വകുപ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമൂഹിക ക്ഷേമ വകുപ്പിന്റെ … Read more

ബ്ലാക്ക് ഫ്രൈഡേ വില്പനയ്ക്കിടയില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ആമസോണ്‍

  ഇ-കൊമേഴ്സ് വെബ്സൈറ്റായ ആമസോണിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഉപയോക്താക്കളുടെ പേര്, ഇമെയില്‍ വിലാസം, ഉള്‍പ്പടെയുള്ള വിവരങ്ങളാണ് വെബ്സൈറ്റ് വഴി പരസ്യമായത്. ബാധിക്കപ്പെട്ട ഉപയോക്താക്കളെ ഇക്കാര്യം ഇമെയില്‍ സന്ദേശം വഴി അറിയിച്ചതായി ആമസോണ്‍ പറഞ്ഞു. എന്നാല്‍ വിവര ചോര്‍ച്ചയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനും എത്ര പേരെ പ്രശ്നം ബാധിച്ചിട്ടുണ്ടെന്നോ അവര്‍ എവിടെയുള്ളവരാണെന്നോ വ്യക്തമാക്കാനും ആമസോണ്‍ തയ്യാറായില്ല. ഉപയോക്താക്കളുടെ പേരും ഇമെയില്‍ വിവരങ്ങളും വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണെന്ന് ആമസോണ്‍ പറയുന്നു. പ്രശ്നം … Read more

പാരീസ് കോള്‍ ദൗത്യവുമായി യൂറോപ്യന്‍ യൂണിയന്‍; ഇന്റര്‍നെറ്റിന്റെ സുരക്ഷ ഉറപ്പാന്‍ ആഹ്വാനം

ഒന്നാം ലോക മഹായുദ്ധത്തിന് അറുതി കുറിച്ച ദിനത്തിന്റെ 100-ാം വാര്‍ഷികദിനത്തിന്റെ പിറ്റേ ദിവസം പാരീസില്‍ ഒരു പ്രത്യേക സമ്മേളനം നടന്നു. എല്ലാ അര്‍ഥത്തിലും വലിയ പ്രാധാന്യം അര്‍ഹിക്കുന്നതായിരുന്നു ആ സമ്മേളനം. ഇന്റര്‍നെറ്റിന്റെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. ഇന്റര്‍നെറ്റ് സ്വതന്ത്രവും, തുറന്നതും, സുരക്ഷിതവുമാണ്. എന്നാല്‍ സമീപകാലത്തെ ചില സംഭവങ്ങള്‍ ഇന്റര്‍നെറ്റിനെ കുറിച്ചുള്ള ഇത്തരം ധാരണകളെ തിരുത്തിയെഴുതിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നതിനും വിദ്വേഷ പ്രസംഗം, ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പ്, സൈബര്‍ ആക്രമണം തുടങ്ങിയ ഭീഷണികള്‍ നേരിടുന്നതിനും ഫ്രാന്‍സും, ടെക് രംഗത്തെ … Read more

‘നൃത്താഞ്ജലി & കലോത്സവം2018’ – ഹെസ്സയും ഗ്രേസും കലാതിലകം, ആദിലിനും കൃഷിനും പ്രത്യേക പുരസ്‌കാരം

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ‘നൃത്താഞ്ജലി & കലോത്സവം 2018’ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി.രണ്ടു ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ ഡബ്ലിന് പുറമെ കോര്‍ക്ക് , ലീമെറിക്ക് , ലെറ്റര്‍ക്കെനി കൗണ്ടികളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. സബ്-ജൂനിയര്‍ വിഭാഗത്തില്‍ ഹെസ്സാ ഹസറും ,ജൂനിയര്‍ വിഭാഗത്തില്‍ ഗ്രേസ് മറിയ ജോസും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. സിനിമാറ്റിക്ക് ഡാന്‍സ്, കഥ പറച്ചിലില്‍ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി ഹെസ്സാ കലാതിലകമായപ്പോള്‍,ഇംഗ്ലീഷ് പ്രസംഗം, മോണോ ആക്ട്, കീബോര്‍ഡ് എന്നിവയില്‍ ഒന്നാം സ്ഥാനവും, … Read more

മികച്ച ഓഫറുകളുമായി ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് പൊടിപൊടിക്കുന്നു; പ്രതീക്ഷിക്കുന്നത് 100മില്യണ്‍ യൂറോയുടെ കച്ചവടം

ഐറിഷ് ക്രിസ്മസ് വിപണിക്ക് തുടക്കം കുറിച്ച് ഇന്ന് ബ്ലാക്ക് ഫ്രൈഡ്രേ. വമ്പിച്ച വിലക്കിഴിവുമായി കടക്കാരും കമ്പനികളും രംഗത്തുണ്ട്. ഓണ്‍ലൈന്‍ വില്‍പ്പന ഇത്തവണ ഒരു കാരണവശാലും നടപ്പാക്കില്ലെന്ന വാശിയിലാണ് ഇവര്‍. ഇതേത്തുടര്‍ന്നാണ് പലതിനും പകുതി വിലയാക്കിയത്. വിലയേറിയ പല ഉത്പന്നങ്ങള്‍ക്കും ഇതുവരെയില്ലാത്ത ഓഫറുകളുമായാണ് ഷോപ്പുകള്‍ രംഗത്തിറങ്ങുന്നത്. ഈയാഴ്ചത്തെ ബ്ലാക്ക് ഫ്രൈഡെയും തുടര്‍ന്നുവരുന്ന സൈബര്‍ മണ്‍ഡെയിലും വന്‍ ഓഫറുകളുമായി ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് നീക്കം. അമേരിക്കന്‍ ഷോപ്പിംങ് സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ബ്ലാക്ക് ഫ്രൈഡെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് അയര്‍ലണ്ടിലും പ്രചാരം നേടിയത്. … Read more