പോളണ്ടിൽ മറ്റൊരു മലയാളി യുവാവ് കൂടെ കൊല്ലപ്പെട്ടു; മരിച്ചത് തൃശ്ശൂർ സ്വദേശി

പോളണ്ടിൽ തൃശൂർ സ്വദേശി കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ ചെമ്പൂത്ത് അറയ്ക്കൽ വീട്ടിൽ സൂരജ്(23) ആണ് മരിച്ചത്. സൂരജിന് ഒപ്പമുണ്ടായിരുന്ന നാലു മലയാളികൾക്ക് പരുക്കേറ്റു. ജോർദാൻ പൗരന്മാരുമായുള്ള വാക്കു തർക്കത്തിനിടെയാണ് കുത്തേറ്റത്. അഞ്ച് മാസം മുമ്പാണ് സൂരജ് പോളണ്ടിൽ എത്തിയത്. പോളണ്ടിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. സൂരജിന്റെ മരണ വിവരം സുഹൃത്തുക്കളാണ് ബന്ധുക്കളെ അറിയിച്ചത്. കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയായ യുവാവും പോളണ്ടിൽ വച്ച് കൊല്ലപ്പെട്ടിരുന്നു. കൂടെ താമസിച്ചിരുന്ന ഒരു സ്വദേശിയെ കേസിൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

പാലക്കാട് സ്വദേശിയായ യുവ എഞ്ചിനീയർ പോളണ്ടിൽ കൊല്ലപ്പെട്ടു; സംഭവിച്ചതെന്തെന്നറിയാതെ കുടുംബം

പാലക്കാട് സ്വദേശിയായ യുവ എഞ്ചിനീയര്‍ എസ്.ഇബ്രാഹിം പോളണ്ടില്‍ വച്ച് കൊല്ലപ്പെട്ടു. ഇബ്രാഹിം താമസിക്കുന്ന വില്ലയില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടെ താമസിച്ചിരുന്ന പോളണ്ട് സ്വദേശിയായ എമില്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തുതായും വിവരം ലഭ്യമാണ്.അതേസമയം ഇബ്രാഹിമിന്റെ മരണകാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. പത്തുമാസം മുന്‍പാണ് പോളണ്ടിലെ ഒരു ബാങ്കിലെ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനായി ഇബ്രാഹിം ജോലി ആരംഭിച്ചത്. ധാരാളം വില്ലകളുള്ള ഒരു ഏരിയയിലാണ് ഇബ്രാഹിമും, നിലവില്‍ കസ്റ്റഡിയിലുള്ള എമിലും താമസിച്ചിരുന്നത്. … Read more

‘ദേശാന്തര മലയാളകഥകൾ ‘ ലോകകേരളത്തിന്റെ മഹത്തായ ആവിഷ്കാരം – ബെന്യാമിൻ.സമാഹാരത്തിൽ വാട്ടർഫോഡ് മലയാളിയുടെ കഥയും

പ്രവാസി എഴുത്തുകാരനായ എം ഒ രഘുനാഥ് എഡിറ്റ്‌ ചെയത്, സമത പ്രസിദ്ധീകരിച്ച “ദേശാന്തര മലയാളകഥകൾ” ലോക മലയാളത്തിന്റെ മഹത്തായ അടയാളപ്പെടുത്തലാണെന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ അഭിപ്രായപ്പെട്ടു. ഈ കഥാസമാഹാരത്തിൽ ” മീനുകളും സീഗൾ പക്ഷികളും ” എന്ന കഥ എഴുതിയിരിക്കുന്നത് അയർലണ്ടിലെ വാട്ടർഫോർഡിൽ താമസമാക്കിയിരിക്കുന്ന ദയാനന്ദ് കെവി യാണ്. നേരത്തെ റോസ് മലയാളത്തിൽ ഉൾപ്പെടെ ദയാനന്ദിന്റെ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കണ്ണൂർ മലപ്പട്ടം സ്വദേശിയാണ് ദായനന്ദ്. വാട്ടർഫോർഡിൽ ബയോ മെഡിക്കൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു. ഭാര്യ പ്രിൻസി … Read more

ഭവനരഹിതയായ വീട്ടമ്മയ്ക്ക് OICC അയർലൻഡ് ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന കർമ്മം വി ഡി സതീശൻ നിർവ്വഹിച്ചു (വീഡിയോ )

കെപിസിസി ആയിരം വീട് പദ്ധതിയിൽ പെടുത്തി കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ സീന ദേവസിക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിർവഹിച്ചു. അന്തരിച്ച ശ്രീലങ്കൻ ഓണറി കൗൺസലേറ്റ് ജോമോൻ ജോസഫ് മെമ്മോറിയൽ ഭവനത്തിന്റ പേരിൽ. ഓ ഐ സി സി അയർലൻഡ് ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മമാണ് കഴിഞ്ഞ ദിവസം നടന്നത്. പ്രവാസ … Read more

ഭവനരഹിതയായ വീട്ടമ്മയ്ക്ക് സാൻജോ മുളവരിക്കൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം വി ഡി സതീശൻ നിർവ്വഹിച്ചു

കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആയിരം വീട് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലന്‍ഡ് ജനറല്‍ സെക്രട്ടറി ശ്രീ സാന്‍ജോ മുളവരിക്കല്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു. വട്ടത്തറ രണ്ടാം വാര്‍ഡിലെ വിധവയായ വീട്ടമ്മയ്ക്കാണ് സാന്‍ജോ മുളവരിക്കല്‍ വീട് നിര്‍മ്മിച്ചു നല്‍കിയത്. കാലടിയില്‍ നടന്ന ചടങ്ങില്‍ ശ്രീ അന്‍വര്‍ സാദത്ത് എം.എല്‍.എ യും പങ്കെടുത്തിരുന്നു.

യൂറോപ്യൻ യൂണിയൻ ഇക്കോമറൈൻ പ്രോജക്ട് നിർവ്വഹണത്തിനുള്ള എട്ട് ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരള സർവ്വകലാശാലയും

യൂറോപ്യൻ യൂണിയൻ ഇക്കോമറൈൻ പ്രോജക്ട്‌ നിർവഹണത്തിനുള്ള യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളിലെ ആറുരാജ്യത്തെ എട്ടു ഗവേഷണ സ്ഥാപനങ്ങളിൽ കേരളസർവകലാശാലയും. കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി പഠനവകുപ്പിനെ യൂറോപ്യൻ യൂണിയനാണ്‌ തെരഞ്ഞെടുത്തത്. വകുപ്പുമേധാവിയും പ്രോജക്ട് ലീഡറുമായ ഡോ. എ ബിജുകുമാർ പദ്ധതിയുടെ നിർവഹണസ്ഥാപനമായി യൂറോപ്യൻ യൂണിയൻ നിയോഗിച്ച സൈപ്രസ്‌ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് എത്തി തുടർനടപടിക്കുള്ള ചർച്ച നടത്തി. സ്പെയിനിലെ ഒവിഡോ സർവകലാശാലയിലെ പരിശീലനത്തിൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകർ നേരത്തേ പങ്കെടുത്തിരുന്നു. പദ്ധതിക്കായി 98 ലക്ഷം രൂപ (1,10,427 യൂറോ) ലഭിച്ചു. സമുദ്രത്തിലെ … Read more

ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം മൂലം സ്വന്തം നാട്ടിലെ സ്ഥാപനം അടച്ചു പൂട്ടാനൊരുങ്ങിയ അയർലൻഡ് മലയാളിക്ക് ആശ്വാസം ; മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു

ദീര്‍ഘകാലത്തെ പ്രവാസജീവിതത്തിന് ശേഷം സ്വന്തം നാട്ടില്‍ ഒരു സ്ഥാപനം ആരംഭിക്കുകയെന്നത് ഏതൊരു പ്രവാസിയെ സംബന്ധിച്ചും ഒരു സ്വപ്നമാണ്. എന്നാല്‍ നിയമക്കുരുക്കുകള്‍ മൂലവും, രാഷ്ട്രീയ ഇടപെടലകള്‍ മൂലവും പല പ്രവാസികളുടെയും ഇത്തരം സ്വപ്നങ്ങള്‍ തകര്‍ന്നടിയുന്ന കാഴ്ചയും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവുമൊടുവിലായി പുറത്തുവന്നത് കോട്ടയം ആറുമാനൂര്‍ സ്വദേശിയും,അയര്‍ലന്‍ഡ് മലയാളിയുമായ ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഇല്ലത്തുപറമ്പില്‍ നേരിട്ട ദുരനുഭവങ്ങളായിരുന്നു. നാട്ടില്‍ സ്വന്തമായി ആരംഭിച്ച കിഴക്കേച്ചിറ കള്ളുഷാപ്പ്, മൂക്കന്‍സ് മീന്‍ചട്ടി എന്നീ സ്ഥാപനങ്ങള്‍ ഗുണ്ടകളുടെയും ലഹരിമാഫിയകളുടെയും വിളയാട്ടം സഹിക്കവയ്യാതെ പൂട്ടാനൊരുങ്ങുകയായിരുന്നു ജോര്‍ജ്ജ് വര്‍ഗ്ഗീസ്. … Read more

കേരളത്തിൽ വച്ച് ലാത്വിയൻ യുവതി കൊല്ലപ്പെട്ട കേസ് : യഥാർത്ഥ പ്രതികൾ നിയമത്തിന് മുന്നിൽ എത്തിയില്ലെന്ന് കൊല്ലപ്പെട്ട യുവതിയുടെ പങ്കാളി

കേരളത്തില്‍ വച്ച് ലാത്‍വിയന്‍ സ്വദേശിനി Liga Skromane ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നില്‍ എത്തിയിട്ടില്ലെന്ന ആരോപണവുമായി Liga യുടെ അയര്‍ലന്‍ഡുകാരനായ പങ്കാളി Andrew Jordan. ഇന്ത്യയിലെ നിയമസംവിധാനത്തില്‍ തനിക്ക് വിശ്വാസമില്ലായിരുന്നുവെന്ന് ഡബ്ലിന്‍ സ്വദേശിയായ Andrew പറഞ്ഞു. കേസിലെ രണ്ടു പ്രതികള്‍ക്കും ആജീവനാന്തം തടവുശിക്ഷ വിധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെയായിരുന്നു Andrew ന്റെ പ്രതികരണം. കേസിലെ യഥാര്‍ത്ഥ പ്രതികള്‍ കേസില്‍ നിന്നും ഊരിപ്പോരാന്‍ ത്രാണിയുള്ളവരാവാമെന്നും, അവിടെ കാര്യങ്ങള്‍ നടക്കുന്നത് അങ്ങിനെയാണെന്നും, കേരളത്തിലെ അന്വേഷണത്തെ കുറ്റപ്പെടുത്തിക്കൊണ്ട് … Read more

അയർലൻഡ് സ്വദേശിയുടെ പങ്കാളി കേരളത്തിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം : പ്രതികൾക്ക് ജീവിതാവസാനം വരെ തടവ്

അയര്‍ലന്‍ഡ് സ്വദേശിയുടെ പങ്കാളിയായ ലാത്‍വിയന്‍ യുവതി കേരളത്തില്‍ വച്ച് ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ഇരുപ്രതികള്‍ക്കെതിരെയും ജീവപര്യന്തം കഠിനതടവ് വിധിച്ച് കോടതി. 33 കാരിയായ Liga Skormane കൊല്ലപ്പെട്ട കേസിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവര്‍ക്കെതിരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ഇളവുകൾ പാടില്ലെന്നും … Read more

ട്രിനിറ്റി സർവ്വകലാശാല സ്കൂൾ ഓഫ് നഴ്സിങ് Preceptorship അവാർഡ് കരസ്ഥമാക്കി അയർലൻഡ് മലയാളി ബിൽഷാ ബേബി

ട്രിനിറ്റി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് നഴ്സിങ് ആന്റ് മിഡ‍്‍വൈഫറിയുടെ ഈ വര്‍ഷത്തെ Preceptorship അവാര്‍ഡിന് അര്‍ഹയായി അയര്‍ലന്‍ഡ് മലയാളിയായ ബില്‍ഷ ബേബി. ഈ അവാര്‍ഡിന് അര്‍ഹയാവുന്ന ആദ്യ മലയാളിയാണ് ബില്‍ഷ ബേബി.