ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തായി. കേസില്‍ മന്ത്രി കെ.എം. മാണി അഴിമതി കാണിച്ചതിനോ അധികാര ദുര്‍വിനിയോഗം നടത്തിയതിനോ തെളിവില്ലെന്നാണ് കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണോദ്യോഗസ്ഥനായ ആര്‍.സുകേശന്‍ കോടതിയില്‍ സമര്‍പ്പിച്ച 54 പേജ് വരുന്ന റഫറല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബാറുടമകളുടെ സംഘടന വ്യാപകമായി പിരിവു നടത്തിയിട്ടുണ്ട്. സംഘടനയുടെ ക്യാഷ് ബുക്കില്‍ 15 ലക്ഷം രൂപ പിരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ തുക എന്തിനാണ് പിരിച്ചെടുത്തതെന്നോ ഇത് മാണിക്ക് കൈമാറിയോ എന്നതു … Read more

പ്രേമം ഇന്റര്‍നെറ്റിലിട്ട രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍;ഒരാള്‍ കസ്റ്റഡിയില്‍

  കൊല്ലം: പ്രേമം സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത രണ്ടു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ ഇവരെ കൊല്ലത്തു നിന്നാണ് പിടികൂടിയത്. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണ് ചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത്. കിക്കാസ് ഡോട്ട് കോം എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇതുവഴി ഒരു ലക്ഷം പേര്‍ സിനിമ കണ്ടുവെന്നാണ് ആന്റി പൈറസി സെല്‍ കണ്ടെത്തിയിരിക്കുന്നത്. സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ഥികളെ പോലീസ് നിരീക്ഷിച്ചു … Read more

പാഠപുസ്തക പ്രതിഷേധം..എസ് എഫ്ഐ പാഠ പുസ്തക വിതരണം തുടങ്ങി

തിരുവനന്തപുരം: പഠിക്കാന്‍ പുസ്തകങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് എസ്എഫ്‌ഐയുടെ വക പാഠപുസ്തകങ്ങള്‍ നല്‍കുന്നു. ആലപ്പുഴയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് എസ്എഫ്‌ഐ പുസ്തകവിതരണം തുടങ്ങിയത്. ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളിലെ 36 കുട്ടികള്‍ക്കാണ് ആദ്യഘട്ടമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍,പാഠപുസ്തകം വിതരണം ചെയ്തത്. ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോസ്റ്റാറ്റെടുത്ത് ബൈന്റ് ചെയ്തായിരുന്നു വിതരണം.വരും ദിവസങ്ങളില് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര് സ്‌കുളുകളിലും കിട്ടാത്ത പുസ്തകങ്ങള്‍ ഇത്തരത്തില്‍ നല്‍കാനാണ് സംഘടനയുടെ തീരുമാനം. ജില്ലയിലെ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഇത്തരത്തില്‍ പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത് കുട്ടികള്‍ക്ക് നല്‍കി പഠിപ്പിക്കുന്നുണ്ട്.സര്‍ക്കാര്‍ സ്‌കൂളുകളില്‍ … Read more

പാഠപുസ്തക വിതരണം..എസ്.എഫ്.ഐ പ്രതിഷേധത്തില്‍ സംഘര്‍ഷം

തിരുവനന്തപുരം/കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്തും കോഴിക്കോടും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് നിയമസഭയിലേക്കും കോഴിക്കോട് ഡി.ഡി.ഇ ഓഫീസിലേക്കുമാണ് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് നടന്ന മാര്‍ച്ച് ഒരു മണിക്കൂറോളം നഗരത്തെ യുദ്ധക്കളമാക്കി. സംഘര്‍ഷത്തില്‍ മൂന്ന് പ്രവര്‍ത്തകര്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. രാവിലെ പതിനൊന്ന് മണിയോടെ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭയിലേക്കുള്ള റോഡിന് നൂറു മീറ്റര്‍ അകലെ വച്ച് ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ … Read more

അവിവാഹിതരായ അമ്മമാര്‍ക്ക് അച്ഛന്‍റെ സമ്മതമില്ലാതെ രക്ഷാകര്‍ത്തൃത്തിന് അപേക്ഷിക്കാം-സുപ്രീം കോടതി

ന്യൂഡല്‍ഹി: അവിവാഹിതരായ ഹിന്ദു അമ്മമാര്‍ക്ക് അച്ഛന്റെ സമ്മതമില്ലാതെ തന്നെ മക്കളുടെ രക്ഷകര്‍ത്തൃത്വത്തിന് അപേക്ഷിക്കാന്‍ കഴിയുമെന്ന് സുപ്രീംകോടതി വിധിച്ചു. നേരത്തെ ഇത്തരം സാഹചര്യങ്ങളില്‍ പിതാവിന് നോട്ടീസ് അയയ്ക്കുകയും സമ്മതം വാങ്ങുകയും ചെയ്യേണ്ടിയിരുന്നു. ആ വ്യവസ്ഥയാണ് ജസ്റ്റിസ് വിക്രംജിദ്ത സെന്നിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് നീക്കിയത്. അവിവാഹിതരായ അമ്മമാര്‍ക്ക് അവരുടെ കുട്ടികളുടെ രക്ഷാകര്‍ത്തൃത്വം ഏറ്റെടുക്കുന്നതിന് അച്ഛന് നോട്ടീസ് അയക്കണമെന്ന രീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗസറ്റഡ് ഉദ്യോഗസ്ഥയായ യുവതി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹൈക്കോടതി ഉള്‍പ്പടെയുള്ള കീഴ്‌ക്കോടതികള്‍ ഈ പ്രശ്‌നത്തില്‍ കുട്ടിയുടെ … Read more

അബ്ദുറബ്ബിനെതിരെ നിലവിളക്ക് കൊളുത്തി പ്രതിഷേധം

  കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെതിരെ കോഴിക്കോട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നിലവിളക്ക് കൊളുത്തി പ്രതിഷേധം. നിലവിളക്ക് കൊളുത്തിയും, കരിങ്കൊടി കാണിച്ചുമാണ് മന്ത്രിക്കെതിരെ യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചത്. പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കിയില്ലെന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രി പങ്കെടുത്ത വെബ്‌സൈറ്റ് ഉദ്ഘാടന ചടങ്ങിന്റെ വേദിക്കരികില്‍ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചത്. കേരള സമൂഹത്തിലെ മതസൗഹാര്‍ദം തകര്‍ക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്നും അതിനാലാണ് വിളക്ക് കൊളുത്തി പ്രതിഷേധിക്കുന്നതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. മന്ത്രി വേദിയിലെത്തിയ ശേഷമാണ് … Read more

രാജനെ ഉരുട്ടിക്കൊന്നവര്‍ക്കു രൂപേഷിന്റെ മക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്ന് ജോയ് മാത്യു

  തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ക്കുള്ള ആഭ്യന്തരമന്ത്രിയുടെ തുറന്ന കത്തിനെ വിമര്‍ശിച്ചു നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. രാജനെ ഉരുട്ടിക്കൊന്ന കെ. കരുണാകരന്റെ പിന്മുറക്കാര്‍ക്കു രൂപേഷിന്റെ മക്കളെ ഉപദേശിക്കാന്‍ അര്‍ഹതയില്ലെന്നു ജോയ് മാത്യു പറഞ്ഞു. കോണ്‍ഗ്രസ്സുകാര്‍ ആകരുതെന്ന് ചെന്നിത്തല ആദ്യം സ്വന്തം മക്കള്‍ക്ക് ഉപദേശം നല്‍കണമെന്നും ജോയ് മാത്യൂ പ്രതികരിച്ചു. രൂപേഷിന്റെ മക്കളായ ആമിയ്ക്കും സവേരയ്ക്കും ചെന്നിത്തല എഴുതിയ തുറന്ന കത്ത് വലിയ ചര്‍ച്ചയായിരുന്നു. മാതാപിതാക്കളുടെ പാത പിന്തുടരരുതെന്ന് ആവശ്യപ്പെട്ടായിരുന്നു ചെന്നിത്തലയുടെ കത്ത്. വിദ്യാഭ്യാസത്തില്‍ … Read more

മഹാരാജാസ് സമരം പിന്‍വലിച്ചു,സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കില്ല

  കൊച്ചി: എറണാകുളം മഹാരാജാസ് കോളജിന് സ്വയംഭരണ പദവി നല്‍കുന്നതിനെതിരായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ 53 ദിവസമായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. എസ്എഫ്‌ഐയും ചില അധ്യാപക സംഘടനകളുമാണ് സമരം നടത്തിവന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. കോളജില്‍ സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കില്ലെന്ന് ഉറപ്പ് ലഭിച്ചു. നിലവിലെ രണ്ടു ശ്വാശ്രയകോഴ്‌സുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചതായി സമരസമിതി നേതാക്കള്‍ റിയിച്ചു. … Read more

എ.ഡി.എമ്മിനെ എം.എല്‍.എ ഇ.എസ്.ബിജിമോള്‍ കൈയേറ്റം ചെയ്തു

കോട്ടയം: എംഎല്‍എമാരുടെ മാന്യത കളയുന്ന വിധത്തില്‍ ഇ.എസ്.ബിജിമോള്‍ എംഎല്‍എയുടെ കൈയ്യേറ്റം.  എ.ഡി.എമ്മിനെയാണ് കൈയേറ്റം ചെയ്തത്. മുണ്ടക്കയം പെരുവന്താനത്ത് ടി.ആര്‍.ടി കമ്പനിയുടെ ഗേറ്റ് തുറക്കുന്നത് സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് ബിജിമോള്‍ എ.ഡി.എമ്മിനെ കൈയേറ്റം ചെയ്തത്. രാവിലെ 11.30നായിരുന്നു സംഭവം. പെരുവന്താനത്ത് പ്രവര്‍ത്തിക്കുന്ന ടി.ആര്‍.ടി എന്ന കമ്പനിയുടെ എസ്‌റ്റേറ്റിലേക്ക് പോകുന്ന പ്രവേശന കവാടത്തില്‍ കമ്പനി അധികൃതര്‍ ഗേറ്റ് സ്ഥാപിക്കുകയും ടോള്‍ പിരിവ് നടത്തുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നാട്ടുകാര്‍ രംഗത്ത് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുകയും … Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പാക് ഭീകര സംഘടനകളുടെ ആക്രമണ ഭീഷണിയുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ തുടങ്ങിയ ഭീകര സംഘടനകളാണ് അണക്കെട്ട് ആക്രമിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് ഉണ്ടെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ ഭീഷണി ചെറുക്കാന്‍ അണക്കെട്ടിന് സിഐഎസ്എഫിന്റെ തന്നെ കാവല്‍ വേണം. മുല്ലപ്പെരിയാറില്‍ സിഐഎസ്എഫ് സുരക്ഷ വേണ്ടെന്ന കേന്ദ്ര നിലപാടിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും … Read more