തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്വന്തം മണ്ഡലത്തിലേക്ക് ഗ്രാന്റുകള്‍ ഒഴുകുന്നു; പ്രധാനമന്ത്രിയുടെ നടപടി വിവാദത്തില്‍

ഡബ്ലിന്‍: പൊതു തിരഞ്ഞെടുപ്പ് അടുത്തതോടെ ജനപ്രിയ നടപടികളുമായി ജനങ്ങളെ കൈയിലെടുക്കാനുള്ള നേതാക്കളുടെ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഹൗസിംഗ് ഗ്രാന്റുകള്‍ വാരിക്കോരി നല്‍കുകയാണ് പ്രധാനമന്ത്രി എന്‍ഡ കെന്നി. നേരത്തേ തന്റെ മണ്ഡലമായ മയോയിലും സ്വദേശമായ കാസില്‍ബാറിലും വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതിന്റെ പേരില്‍ കെന്നി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ പരിസ്ഥിതി വകുപ്പില്‍ നിന്നുള്ള പുതിയ കണക്കുകള്‍ പ്രകാരം അതേ ജനസംഖ്യയുള്ള മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മയോയിലെ ജനങ്ങള്‍ക്ക് ഹൗസിംഗ് ഗ്രാന്റുകള്‍ ധാരാളമായി ലഭിച്ചുവരികയാണ്.

പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി, ധനമന്ത്രി മൈക്കല്‍ നൂനന്‍ തുടങ്ങിയവരുടെ സ്വന്തം മണ്ഡലത്തിലേക്കും ഗ്രാന്റുകള്‍ പ്രവഹിക്കുകയാണ്. സമാന സ്ഥിതിയിലുള്ള മറ്റു കൗണ്ടികളെ പരിഗണിക്കാതെയുള്ള മന്ത്രിമാരുടെ ഈ സ്വജനപക്ഷപാതമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വന്‍ വിവേചനത്തെക്കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന ആവശ്യവുമായി റെനുവ ഫിനാന്‍സ് സ്‌പോക്ക്‌സ് പേഴ്‌സണ്‍ ബില്ലി ടിമിന്‍സ് രംഗത്തെത്തിയിട്ടുണ്ട്. കെന്നിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മന്ത്രിമാര്‍ രാജ്യത്തിനു മൊത്തമായുള്ളതാണ്. അവരവരുടെ മണ്ഡലത്തിനു വേണ്ടി മാത്രമുള്ളതല്ല. എന്നാല്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഫിയാന ഫെയില്‍ പാര്‍ട്ടി ഇപ്പോള്‍ നടത്തുന്നത്- ടിമിന്‍സ് മാധ്യമങ്ങളോടു പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: