സോളാര്‍ കേസ്:അട്ടക്കുളങ്ങര ജയില്‍സൂപ്രണ്ട് സോളാര്‍ കമ്മിഷനില്‍ ഹാജരാക്കിയത് തിരുത്തിയ സന്ദര്‍ശക രജിസ്റ്ററെന്ന് ആരോപണം

 

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതി കേസില്‍ പുതിയ വെളിപ്പെടുത്തല്‍. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയത് തിരുത്തിയ സന്ദര്‍ശക രജിസ്റ്ററാണെന്നാണ് ആരോപണം.

സരിത മൊഴി മാറ്റി പറയുന്നതിന്റെ തലേദിവസം അമ്മയും ബന്ധുവും അട്ടക്കുളങ്ങര ജയിലിലെത്തിയ സമയമാണ് തിരുത്തിയത്. സരിതയുടെ അഭിഭാഷകരായ അഡ്വ. ഫെനി ബാലകൃഷ്ണനും അഡ്വ. ബാഹുലേയനും ജയില്‍ സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങളും വൈറ്റ്‌നര്‍ ഉപയോഗിച്ചു തിരുത്തിയ നിലയിലാണ്.

ജയില്‍ ഡിഐജി ഗോപകുമാറും അതേ ദിവസം ജയിലിലെത്തിയിരുന്നതായി രജിസ്റ്ററിലുണ്ട്. ദേശീയ മനുഷ്യവകാശ കമ്മീഷന്റെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ജയില്‍ ഡിഐഎജി ജയില്‍ സന്ദര്‍ശിച്ചത്. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജയില്‍ സന്ദര്‍ശിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്.

ഇതേസമയം തിരുത്തിയ രജിസ്റ്റര്‍ ഹാജരാക്കിയതില്‍ സോളാര്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: