ഗ്രീസിനെ ഭീഷണിപ്പെടുത്തുന്ന യൂറോപ്യന്‍ നിലപാടിനെതിരെ ഡബ്ലിനില്‍ പ്രതിഷേധപ്രകടനം

 

ഡബ്ലിന്‍: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീസിനെതിരെ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ ഡബ്ലിനില്‍ പ്രതിഷേധ പ്രകടനം. ഗ്രീസിനെതിരെ ഭീഷണിപ്പെടുത്തുന്ന യൂറോപ്യന്‍ യൂണിയന്‍ സമീപനങ്ങള്‍ക്കെതിരെ അയര്‍ലന്‍ഡിലെ താമസക്കാരായ ഗ്രീക്ക് ജനതയോടൊപ്പം പുരോഗമനപ്രസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകളും സെന്‍ട്രല്‍ ബാങ്കിനുമുമ്പില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്തത്.

ഗ്രീസിന്റെ 1.5 ബില്യണ്‍ യൂറോയുടെ കടം ഇളവ് ചെയ്തുകൊടുക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ തയാറാവണമെന്ന് ടി.ഡി ജോണ്‍ കോളിന്‍സ് ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനും ഐ.എം.എഫും മുന്നോട്ട് വെച്ച കടുത്ത സാമ്പത്തിക അച്ചടക്കനടപടികളുള്ള രക്ഷാപദ്ധതി ഗ്രീസില്‍ നടപ്പാക്കണോ എന്ന കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായമറിയിന്‍ ഇന്ന് നടത്തുന്ന റെഫറണ്ടത്തില്‍ യെസ് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട ഐറിഷ് സര്‍ക്കാരിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: