ഇന്ത്യയില്‍ ആദ്യമായി എച്ച്.ഐ.വിയെ തിരിച്ചറിഞ്ഞ ഡോ. സുനീതി സോളമന്‍ അന്തരിച്ചു

ചെന്നൈ: ഇന്ത്യയില്‍ എച്ച്.ഐ.വി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ഡോ. സുനീതി സോളമന്‍ (75) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഇന്ന് വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു.

1986ലാണ് ഡോ. സുനിതയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ത്യയില്‍ എച്ച്.ഐ.വി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചെന്നൈയില്‍ വൈ.ആര്‍ ഗൈറ്റോണ്ടെ സെന്റര്‍ ഫോര്‍ എയിഡ്‌സ് റിസര്‍ച്ച് സ്ഥാപിച്ചതും ഡോ. സുനീതിയാണ്.

എണ്‍പതുകളില്‍ വിദേശ മെഡിക്കല്‍ ജേര്‍ണലുകളില്‍ എയിഡ്‌സ് സംബന്ധമായ ലേഖനങ്ങള്‍ വരുന്ന കാലത്താണ് ഡോ. സുനീതി എയിഡ്‌സ് വൈറസിനെക്കുറിച്ച് പഠനം നടത്തിയത്. മൈലാപ്പൂരിലെ ആറ് ലൈംഗിക തൊഴിലാളികളുടെ രക്ത സാമ്പിള്‍ എടുത്താണ് പരിശോധന നടത്തിയത്.എച്ച്.ഐ.വി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ രക്തസാമ്പിളുകള്‍ തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലയച്ചും പഠനം നടത്തി.

എണ്‍പതുകളില്‍ എലിസ ടെസ്റ്റിനുള്ള സൗകര്യം ഇവിടെ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീടിത് അമേരിക്കയിലെ മെരിലന്‍ഡിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലും അയച്ച് പരിശോധന നടത്തി. ഡോ. സുനീതിയുടെ കണ്ടെത്തലോടെയാണ് എയിഡ്‌സ് എന്ന മാരകരോഗത്തെക്കുറിച്ച് ഇന്ത്യ ശ്രവിച്ചു തുടങ്ങിയത്.

Share this news

Leave a Reply

%d bloggers like this: