ചന്ദ്രബോസ് വധക്കേസ്..മുഹമ്മദ് നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവച്ചു

കൊച്ചി: ചന്ദ്രബോസ് വധക്കേസ് പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിനെതിരെ കാപ്പ (കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവെന്‍ഷന്‍ ആക്ട്) ചുമത്തിയത് ഹൈക്കോടതി ശരിവച്ചു. കാപ്പ ചുമത്തിയത് ചോദ്യം ചെയ്ത നിസാം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നടപടി. മതിയായ കാരണങ്ങളില്ലാഞ്ഞിട്ടും നിസാമിനെതിരെ കാപ്പ ചുമത്തിയത് ബാഹ്യസമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചെങ്കിലും കോടതി ഈ വാദങ്ങളെല്ലാം തള്ളുകയായിരുന്നു.

മാര്‍ച്ച് പത്തിനായിരുന്നു നിസാമിനെതിരെ കാപ്പ ചുമത്തിയത്. വനിത പൊലീസുകാരിയെ കാറിനുള്ളില്‍ പൂട്ടിയിട്ടതുള്‍പ്പെടെ നിരവധി കേസുകളില്‍ നിസാം പ്രതിയാണെന്ന് കണ്ടെത്തിയതോടെയായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 29 നാണ് തൃശൂര്‍ ശോഭ സിറ്റിയിലെ ചന്ദ്രബോസിനെ മുഹമ്മദ് നിസാം ആക്രമിച്ചത്. ഫെബ്രുവരി 16 ന് ചന്ദ്രബോസ് ആശുപത്രിയില്‍ മരിച്ചു.

Share this news

Leave a Reply

%d bloggers like this: