ഗുര്‍ദാസ്പൂര്‍ ഭീകരാക്രമണം:തീവ്രവാദികള്‍ എത്തിയത് പാകിസ്ഥാനില്‍ നിന്നെന്ന് രാജ്‌നാഥ് സിങ്

 
ന്യൂഡല്‍ഹി: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയ ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നും എത്തിയവരാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. രവി നദി വഴിയാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നത്.. ഇവരില്‍ നിന്നും പിടിച്ചെടുത്ത ജിപിഎസ് ഉപകരണങ്ങളിലെ വിവരങ്ങള്‍ വച്ചാണ് ഇത് മനസിലാക്കാന്‍ സാധിച്ചത്. ഗുരുദാസ്പൂരിലെ താഷ് എന്ന സ്ഥലത്ത് വച്ച് അതിര്‍ത്തി കടന്നത്. രവി നദി പാക്കിസ്ഥാനുമായി ചേരുന്നിടമാണിതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഇല്ലാതാക്കാന്‍ സാദ്ധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. ഇന്ത്യയുടെ സുരക്ഷ അപകടത്തിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉചിതമായ തിരിച്ചടി നല്‍കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുര്‍ദാസ്പൂരില്‍ ഭീകരാക്രമണം നടന്നത്. സൈനിക വേഷത്തില്‍ ആയുധങ്ങളുമായി എത്തിയ മൂന്ന് പേര്‍ ബസിന് നേരെ വെടിവെച്ച ശേഷം മാരുതി 800 കാര്‍ തട്ടിയെടുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. എസ്പിയടക്കം നാലു പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും മൂന്ന് ഭീകരവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: