പട്ടിയിറച്ചി പാകം ചെയ്യാത്തതിനു കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച ഹോട്ടലുടമ അറസ്റ്റില്‍

 

ലക്‌നോ: പട്ടിയിറച്ചി പാകം ചെയ്യാത്തതിനു പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ശാരീരികമായി ഉപദ്രവിച്ച ഹോട്ടലുടമയെ അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണു സംഭവം. നൈജീരിയന്‍ വംശജര്‍ താമസിക്കുന്ന പ്രദേശത്തെ മൈ സ്‌പൈസ് കഫേ ഉടമ അവിനാശ്കുമാറാണ് അറസ്റ്റിലായത്.

എട്ടിനും 12നും ഇടയിലുള്ള മൂന്നു കുട്ടികള്‍ അവിനാശിന്റെ ഭക്ഷണശാലയിലെ ജോലിക്കാരായിരുന്നു. ഇവിടെ നൈജീരിയന്‍ വംശജര്‍ക്കായി പട്ടിയിറച്ചി തയാറാക്കുന്നതു പതിവായിരുന്നു. കഴിഞ്ഞ ദിവസം പട്ടിയിറച്ചി പാകം ചെയ്യാന്‍ ഉടമ കുട്ടികളോടാവശ്യപ്പെട്ടു. എന്നാല്‍, കുട്ടികള്‍ ഇതിനു തയാറായില്ല. കുപിതനായ അവിനാശ് കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കുട്ടികള്‍ കരയുന്നതുകണ്ട സമീപവാസിയാണു പോലീസില്‍ വിവരമറിയിച്ചത്. ഹോട്ടല്‍ റെയ്ഡ് ചെയ്ത പോലീസ് അഞ്ചു പട്ടികളെ കണ്ടെത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെതുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: