കെന്നി രണ്ട് തിരഞ്ഞെടുപ്പുകള്‍ കൂടി നയിച്ചേക്കുമെന്ന് ചീഫ് വിപ്പ്

ഡബ്ലിന്‍: കെന്നി രണ്ട് തിര‍ഞ്ഞെടുപ്പില്‍ കൂടി പാര്‍ട്ടിയെ നയിക്കുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ്. നവംബറോടെ ഫിനഗേലും ലേബര്‍ പാര്‍ട്ടിയും തമ്മില്‍ തിരഞ്ഞെടുപ്പ് ധാരണയില്‍ എത്തിചേരുമെന്ന കരുതുന്നതായും  ചീഫ് വിപ്പ്  Paul Kehoe സൂചിപ്പിച്ചു. ജയിക്കുകയാണെങ്കില്‍ അടുത്ത അ‍ഞ്ച് വര്‍ഷമോ അതിലേറെയോ കെന്നി പ്രധാനമന്ത്രിയായി തുടരാവുന്നതാണ്. നേരത്തെ സിമോണ്‍ കോവേനിയോ ലിയോ വരേദ്ക്കറോ കെന്നിക്ക് പകരം പ്രധാനമന്ത്രിയായേക്കുമെന്ന്  വാര്‍ത്തകളുണ്ടായിരുന്നു.അതേസമയം ഇരുവരെയും അല്ലാതെ പ്രധാനമന്ത്രി പദവിക്ക് അര്‍ഹരായ അനവധി പേരുണ്ടെന്നും   Kehoe അഭിപ്രായപ്പെട്ടു.

2013ലാണ് വരുന്നപത്ത് വര്‍ഷം കൂടി പ്രധാനമന്ത്രിയാകാന്‍ കെന്നിക്ക് താത്പര്യമുണ്ടോ എന്ന ചോദ്യത്തിന്  കെന്നി തന്നെ മറുപടി പറഞ്ഞിരുന്നത്. ഒരിക്കല്‍ മാത്രമാണ് അദ്ദേഹം ഇത് തുറന്ന് പറഞ്ഞതും. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ്  ഹെര്‍മന്‍ വാന്‍ റോംപി 2020 അപ്പുറം കെന്നിക്ക് പ്രധാനമന്ത്രിയായി തുടരാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നു അന്ന്. തീര്‍ച്ചയായും താത്പര്യമുണ്ടെന്ന് കെന്നി മറുപടി നല്‍കുകയും ചെയ്തു. അതിന് ശേഷം കെന്നിയുടെ നേതൃത്വം അടത്ത തിരഞ്ഞെടുപ്പിന് ശേഷവും ഉണ്ടാകുമെന്ന് സൂചന നല്‍കുന്നതാണ് ചീഫ് വിപ്പിന്‍റെ പ്രസ്താവന.

ജൂലൈയില്‍ കെന്നിയും  ഉപപ്രധാനമന്ത്രി ജോണ്‍ബര്‍ട്ടനും വ്യക്തമാക്കിയത്  സഖ്യത്തിലുള്ള രണ്ട് പാര്‍ട്ടികളും രണ്ടായി തന്നെ മത്സരിക്കുകയും രണ്ട് പ്രകടനപത്രികള്‍ മുന്നോട്ട് വെയ്ക്കുകയും ചെയ്യുമെന്നാണ്. അതേ സമയം തന്നെ ഇരുകക്ഷികളെയും തുടര്‍ന്നും ഭരണത്തില്‍ എത്തിക്കുന്നതിനും ക്യാംപെയിന്‍ നടത്തും. ഇലക്ഷന്‍ ധാരണ ഏറെക്കുറെ സാധ്യമെന്നാണ് Kehoe വ്യക്തമാക്കുന്നത്. 2016 ആദ്യം തിരഞ്ഞെടുപ്പും നടന്നേക്കും. ഈ വര്‍ഷം നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത മുപ്പത് ശതമാനം മാത്രമാണ് .  ലിമെറിക്കില്‍ നിന്ന് ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍ തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും നൂനാണ്‍ ക്യാന്‍സറിന്‍റെ പിടിയില്‍ നിന്ന് വളരെ നന്നായി തന്നെ ആരോഗ്യ വീണ്ടെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുകയും ചെയ്തു.

മൈക്കിള്‍ നൂനാണെകുറിച്ച് ആശങ്കയില്ല അദ്ദേഹം ഇനിയും രാജ്യത്തിന് സേവനം നല്‍കും. ഫിനഫേല്‍, സിന്‍ ഫിന്‍, സ്വതന്ത്രര്‍ എന്നിവരുമായി തിരഞ്ഞെടുപ്പിന് മുമ്പ് ധാരണയുണ്ടാകാന്‍ സാധ്യതിയില്ലെന്നും ചീഫ് വിപ്പ് വ്യക്തമാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: