ഡല്‍ഹിയിലേക്ക് ഒന്‍പതു തീവ്രവാദികള്‍ കടന്നു; സ്വാതന്ത്ര്യദിനത്തില്‍ ആക്രമണത്തിനു സാധ്യത,സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

 

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്ക് ഒന്‍പതു തീവ്രവാദികള്‍ കടന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നു കനത്ത ജാഗ്രതാ നിര്‍ദേശം. സ്വാതന്ത്ര്യദിനത്തില്‍ ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. വന്‍ സ്‌ഫോടകവസ്തു ശേഖരവും തീവ്രവാദികളുടെ കൈവശമുണ്ടെന്നും ഇതില്‍ ആര്‍ഡിഎക്‌സ് ഡിറ്റണേറ്ററുകള്‍ എന്നിവയും ഉള്‍പ്പെടുമെന്നും മെയില്‍ ടുഡെ റിപ്പോര്‍ട്ടു ചെയ്യുന്നു.

സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ക്കു നിര്‍ദ്ദേശം നല്കി. മൂന്നു മാസം മുന്‍പുതന്നെ ഡല്‍ഹിയില്‍ ആയുധങ്ങള്‍ എത്തിയെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

അടുത്തിടെ അതിര്‍ത്തി വഴി നുഴഞ്ഞുകയറിയ പാക്കിസ്ഥാന്‍ ഭീകരര്‍ പഞ്ചാബിലെ ഗുരുദാസ്പുരില്‍ പോലീസ് സ്റ്റേഷനു നേരേ നടത്തിയ ആക്രമണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്കി.

-എജെ-

 

Share this news

Leave a Reply

%d bloggers like this: